നിങ്ങളുടെ ഉത്തരം തെറ്റും ! പൂച്ചകള്‍ക്ക് എത്ര മുഖ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റും?

എത്ര തരം മുഖ ഭാവങ്ങള്‍ അഭിനയിക്കാന്‍ പൂച്ചയ്ക്ക് പറ്റും? ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ എത്രവലിയ പൂച്ച സ്നേഹിയാണെങ്കിലും പുതിയ കണ്ടെത്തല്‍ നിങ്ങളുടെ ഉത്തരത്തെ തകിടം മറിക്കും. 

How many facial expressions can cats make bkg

ഭാരതീയ നാട്യശാസ്ത്ര സിദ്ധാന്തമനുസരിച്ച് ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നിങ്ങനെ നവരസങ്ങളെ കുറിച്ച് വിവരിക്കുന്നു. എന്നാല്‍, ഉദയനാണ് താരം എന്ന സിനിമയില്‍ ജഗതി അഭിനയിച്ച പച്ചാളം ഭാസി എന്ന കഥാപാത്രം താന്‍ സ്വയം വികസിപ്പിച്ച ചില ഭാവങ്ങളെ കുറിച്ച് പറയുന്ന ഒരു സീനുണ്ട്. ഇന്നും പലപ്പോഴും ട്രോളുകളില്‍ ആ കഥാപാത്രവും അതിലെ ഭാവങ്ങളും നിറയുന്നു. പറഞ്ഞ് വരുന്നത് 'മുഖ ഭാവ'ങ്ങളെ കുറിച്ചാണ്, പക്ഷേ, മനുഷ്യന്‍റെ മുഖ ഭാവത്തെ കുറിച്ചല്ല. മറിച്ച് പൂച്ചയുടെ മുഖഭാവത്തെ കുറിച്ചാണ്. എത്ര തരം മുഖ ഭാവങ്ങള്‍ അഭിനയിക്കാന്‍ പൂച്ചയ്ക്ക് പറ്റും? ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ എത്രവലിയ പൂച്ച സ്നേഹിയാണെങ്കിലും പുതിയ കണ്ടെത്തല്‍ നിങ്ങളുടെ ഉത്തരത്തെ തകിടം മറിക്കും. 

മനുഷ്യരുടെ മുഖ ഭാവങ്ങളോട് സാമ്യമുള്ളവയടക്കം പൂച്ചകള്‍ക്ക് വ്യത്യസ്തമായ 276 മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ബിഹേവിയറൽ പ്രോസസസിൽ ഈ മാസം പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് പൂച്ചകളുടെ ഈ അസാമാന്യമായ കഴിവിനെ കുറിച്ച് വിവരിക്കുന്നത്. ശത്രുതയായാലും സൗഹാര്‍ദ്ദമായാലും പൂച്ചകള്‍ തങ്ങളുടെ മുഖ ഭാവത്തിലൂടെ എല്ലാ കാര്യങ്ങളും ആശയവിനിമയം നടത്തുന്നുവെന്ന് പഠനം പറയുന്നു. മനുഷ്യനുമായി ഏതാണ്ട് 10,000 വര്‍ഷത്തെ അടുപ്പം പൂച്ചകള്‍ക്കുണ്ടെന്നാണ് ചരിത്രം പറയുന്നത്. ഒറ്റപ്പെട്ട ജീവികളായി തുടരുമ്പോഴും അവ മനുഷ്യനുമായി ഏറ്റവും അടുത്ത് ജീവിക്കുന്നു. പൂച്ചകള്‍ തമ്മില്‍ സ്നേഹവും നയതന്ത്രവും യുദ്ധങ്ങളും നടക്കുന്നെന്ന് കാലിഫോർണിയ സർവകലാശാലയിലെ മെഡിക്കല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ സ്കോട്ട് ചൂണ്ടിക്കാട്ടുന്നു. 

113 കിലോയുള്ള ഭീമൻ നായ; ദിവസവും ഒരു കോഴിയെ വേണം, തീറ്റയ്ക്ക് മാത്രം പ്രതിവര്‍ഷ ചെലവ് നാലര ലക്ഷം !

2021 ആഗസ്ത് മുതൽ ജൂൺ വരെ, സ്കോട്ട് 194 മിനിറ്റ് നേരം പൂച്ചകളുടെ മുഖഭാവങ്ങൾ റെക്കോർഡ് ചെയ്‌തു. ഇവയില്‍ പൂച്ചകള്‍ തമ്മിലുള്ള ആശയവിനിമയത്തിന് പ്രധാന്യം നല്‍കി. പിന്നീട് ഈ വീഡിയോകള്‍ സ്കോട്ടും ഇപ്പോൾ ലിയോൺ കോളേജിലെ പരിണാമ മനഃശാസ്ത്രജ്ഞനായ  ബ്രിട്ടാനി ഫ്ലോർക്കിവിച്ച്സും പഠന വിധേയമാക്കി. അവയുടെ മുഖത്തെ പേശീചലനങ്ങളായിരുന്നു പഠന വിഷയം. ഈ പഠനത്തിലാണ് പൂച്ചകള്‍ 276 മുഖഭാവങ്ങളിലൂടെ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. ചിമ്പാന്‍സികള്‍ 357 മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഏതാണ്ട് അടുത്ത് നില്‍ക്കും പൂച്ചകളുടെ മുഖ ഭാവങ്ങളുടെ എണ്ണവും. 

കണ്ണ് നനയിക്കുന്ന വീഡിയോ; പ്രളയത്തെ അതിജീവിച്ച രണ്ട് കുട്ടിക്കുരങ്ങുകൾ പാലിന് ഊഴം കാത്ത് നില്‍ക്കുന്ന വീഡിയോ !

വിഭജിക്കപ്പെട്ട ചുണ്ടുകൾ, താടിയെല്ലുകൾ, വിടർന്നതോ ചുരുങ്ങിപ്പോയതോ ആയ കൃഷ്ണമണികൾ, അടച്ച് തുറക്കുന്നതോ പകുതി അടച്ചതോ ആയ കണ്ണുകള്‍, വലിച്ചുപിടിച്ച ചുണ്ടുകൾ, മൂക്ക് നക്കല്‍.  നീണ്ടുനിൽക്കുന്നതോ പിൻവലിച്ചതോ ആയ മീശകൾ, ഇവയ്ക്ക് പുറമേ വിവിധ ചെവിയുടെ വിവിധ അവസ്ഥകള്‍ ഉള്‍പ്പെടെ 26 തനതായ മുഖചലനങ്ങളിൽ നാലെണ്ണം കൂടിച്ചേർന്നതാണ് ഓരോ ഭാവവുമെന്ന് പഠനം പറയുന്നു. അതേ സമയം നായ്ക്കള്‍ക്ക് 27 മുഖചലനങ്ങളും മനുഷ്യന് 44 മുഖചലനങ്ങളുമുണ്ടെന്നും പഠനം പറയുന്നു. ഇതോടൊപ്പം പൂച്ചകളുടെ 45 ശതമാനത്തോളം ഭാവങ്ങള്‍ സൗഹാര്‍ദ്ദപരമാണെങ്കില്‍ 37 ശതമാനം ഭാവങ്ങള്‍  ആക്രമണാത്മകതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.  18 ശതമാനം ഭാവങ്ങള്‍ ചിരി പോലുള്ള ലളിത വികാരങ്ങളുമായി ബന്ധപ്പെടുന്നു. പൂച്ചകള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും പഠനം വിവരിക്കുന്നു. അതേസമയം ഇവ ഇത്തരം ഭാവങ്ങളിലൂടെ എന്ത് ആശയമാണ് വിനിമയം ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും പഠനം പറയുന്നതായി സയന്‍സ് ഡോട്ട് ഓര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജീവന്‍ മരണ പോരാട്ടം; പക്ഷിയുടെ കൊക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അവസാന ശ്രമം നടത്തുന്ന മത്സ്യത്തിന്‍റെ വീഡിയോ !

Latest Videos
Follow Us:
Download App:
  • android
  • ios