സ്വപ്നഭവനം നിർമ്മിച്ചു നൽകിയ കരാറുകാരന് വീട്ടുടമസ്ഥൻ സമ്മാനിച്ചത് ഒരു കോടി രൂപയുടെ റോളക്സ് വാച്ച്

സ്വപ്നം കണ്ടതിന് സമാനമായി വീട് കരാറുകാരന്‍ നിര്‍മ്മിച്ച് കൈമാറിയപ്പോള്‍ സന്തോഷം അടക്കാനായില്ല. അപ്പോള്‍ തന്നെ സമ്മാനിച്ചു ഒരു വാച്ച്. വാച്ചിന്‍റെ വില കേട്ട് കരാറുകാരന്‍ തന്നെ ഞെട്ടി. 

house owner gifted a Rolex watch worth Rs 18 lakh to the contractor who built the dream house

സ്വപ്നം കാണുന്നത് പോലൊരു വീട് സ്വന്തമാക്കാനുള്ള ഭാഗ്യം തേടിയെത്തുകയെന്ന് പറയുന്നത് വളരെ വലിയൊരു കാര്യമാണ്. അത്തരത്തിൽ സ്വപ്നം കണ്ടതിനേക്കാൾ മനോഹരമായ ഒരു വീട് തനിക്ക് നിർമ്മിച്ചു നൽകിയ കരാറുകാരനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് വ്യവസായിയായ വീട്ടുടമസ്ഥൻ. തനിക്ക് നിർമ്മിച്ചു നൽകിയ വീടിന്‍റെ ഗുണനിലവാരം, ഡെലിവറി വേഗത, ചെറിയ കാര്യങ്ങളിൽ പോലും പുലർത്തിയ സൂക്ഷ്മത എന്നിവയൊക്കെ പരിഗണിച്ച് കൊണ്ട് തന്‍റെ കരാറുകാരന് ഒരു കോടി രൂപ വിലമതിക്കുന്ന ഒരു റോളക്സ് വാച്ച് ആണ് പഞ്ചാബിൽ നിന്നുള്ള വ്യവസായി കൂടിയായ ഗുർദീപ് ദേവ് ബാത്ത് സമ്മാനിച്ചത്. 

തന്നെ തേടിയെത്തിയ അപ്രതീക്ഷിത ഭാഗ്യത്തിൽ അത്ഭുതപ്പെട്ട് നിൽക്കുകയാണ് ഇപ്പോഴും കരാറുകാരനായ രാജീന്ദർ സിംഗ് രൂപ. സിരാക്പൂരിലെ 9 ഏക്കർ എസ്റ്റേറ്റിലാണ് പരമ്പരാഗത രാജസ്ഥാനി കോട്ടയോട് സാമ്യമുള്ള  വീട് നിർമ്മിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇപ്പോൾ ഈ വാർത്ത വൈറലാണ്. റോളക്‌സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം യെല്ലോ റോൾസർ (ടു-ടോൺ) മെറ്റീരിയലിൽ ഉള്ള, ജൂബിലി ബ്രേസ്‌ലെറ്റ്, ഷാംപെയ്ൻ ഡയൽ എന്നിവയുടെ കോൺഫിഗറേഷനുകളോട് കൂടിയ ഓയ്‌സ്റ്റർ പെർപെച്വൽ സ്‌കൈ-ഡ്‌വെല്ലറിന്‍റെ വിപണി വില ഏകദേശം ഒരു കോടി രൂപയാണ്.

ട്രെയിനിലെ വൃത്തിഹീനമായ ടോയ്‍ലറ്റ്, യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊറിയക്കാരന്‍റെയൊരു ബുദ്ധി; ഫ്ലാറ്റുകളില്‍ നിന്ന് താമസം മാറുമ്പോള്‍ വീട്ടുപകരണങ്ങള്‍ മാറ്റുന്ന വീഡിയോ വൈറൽ

കോട്ടയ്ക്ക് സമാനമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് പൂർണമായും വെള്ള നിറത്തിലാണ്. നാല് ചുറ്റിലും വലിയ മതിൽ കൊണ്ട് സംരക്ഷണം തീർത്തിട്ടുണ്ട്. വീടിന് ചുറ്റും മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുകയും ഒപ്പം അവയ്ക്ക് നടുവിൽ ഒരു ജലധാരയും സജ്ജീകരിച്ചിട്ടുണ്ട്. വീടിന്‍റെ പ്രവേശന കവാടത്തിൽ തന്നെ ആദ്യത്തെ ആകർഷണം അവിടെ സ്ഥാപിച്ചിട്ടുള്ള ഗർജിക്കുന്ന രണ്ട് സിംഹങ്ങളുടെ രൂപമാണ്. വിശാലമായ ഹാളുകളും പ്രൗഢഗംഭീരമായ വാസ്തുവിദ്യാ സവിശേഷതകളും കൊട്ടാര സമാനമായ വീടിനുണ്ട്. ഒരു ദിവസം 200 -ലധികം തൊഴിലാളികൾ പണിയെടുത്ത് രണ്ട് വർഷം കൊണ്ടാണ്  വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. ആർക്കിടെക്റ്റ് രഞ്ജോദ് സിംഗ് രൂപയാണ് ഗുർദീപ് ദേവ് ബാത്തിന്‍റെ സ്വപ്ന ഭവനം രൂപകൽപന ചെയ്തത്.

ഒന്നിന് പുറകെ ഒന്നായി റെയില്‍വേ ട്രാക്ക് മുറിച്ച് കടന്നത് അമ്പതോളം ആനകളുടെ വലിയാരു കൂട്ടം; വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios