ലോട്ടറി അടിച്ചെന്ന് കൂട്ടുകാരോട് നുണ പറഞ്ഞു, പിന്നാലെ അടിച്ചത്, എട്ടര കോടിയുടെ ജാക്പോട്ട്

ലോട്ടറി എടുത്തതിന് പിന്നാലെയാണ് ലോട്ടറി അടിച്ചെന്ന് ജോർജ്ജ് തന്‍റെ കൂട്ടുകാരോട് തമാശ പറഞ്ഞത്. പക്ഷേ, അദ്ദേഹത്തെ തന്നെ അത്ഭുതപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അടിച്ചത് എട്ടരകോടിയുടെ ലോട്ടറി. 
 

He lied to his friends that he had won the lottery then hit a jackpot worth Rs 8 5 crore

ച്ചഭക്ഷണത്തിനായി ഇരുന്നപ്പോഴാണ് യുഎസ് വിർജീനിയക്കാരനായ ജോർജ്ജ് ഹർട്ട് തനിക്ക് ലോട്ടറി അടിക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളോട് അവകാശപ്പെട്ടു. എന്നാല്‍, ആ സമയം ജോർജ്ജ് പറഞ്ഞിരുന്ന ജാക്പോട്ട് നറുക്കെടുപ്പ് കഴിഞ്ഞിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ജാക്പോട്ടിന്‍റെ ഒന്നാം സമ്മാനം അടിച്ചത് ജോര്‍ജ്ജ് ഹർട്ട് എടുത്ത ലോട്ടറി ടിക്കറ്റിനായിരുന്നു. രണ്ട് സഹപ്രവർത്തകരോടൊപ്പം ക്ലോവർഡെയ്ൽ റോഡിലെ 604 മിനിറ്റ് മാർക്കറ്റ് സന്ദർശിച്ചപ്പോഴാണ് ജോർജ്ജ് ഹർട്ട് വിർജീനിയ മില്യൺസ് ഗെയിമിൽ നിന്ന് നാല് സ്ക്രാച്ച് ഓഫ് ടിക്കറ്റുകൾ വാങ്ങിയത്. അതിലൊന്നിനായിരുന്നു ജാക്പോട്ട് തുക സമ്മാനമായി ലഭിച്ചതും. 

ജാക്പോട്ട് തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ജോർജ്ജ് പറഞ്ഞത്, 'പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നു എന്നതിന് ഞാൻ തെളിവാണ്' എന്നായിരുന്നു. നികുതി കുറച്ച് 5,71,000 ഡോളർ (നാല് കോടി എണ്‍പത് ലക്ഷം രൂപ) ചെക്കായിട്ട് വാങ്ങാനാണ് തന്‍റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആ പണം ഏങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 7, 11, 22, 29, 38, മെഗാ ബോൾ ഗോൾഡ് 4 എന്നിങ്ങനെയായിരുന്നു വിജയസംഖ്യകൾ. ന്യൂജേഴ്സിയിലെ എക്കാലത്തെയും മികച്ച അഞ്ച് ജാക്പോട്ടുകളിലൊന്നാണ് ഇത്. വിജയിക്ക് ഇരുപത് വർഷത്തിനുള്ളിൽ വാർഷിക ഗഡുക്കളായി മുഴുവൻ തുകയുമോ അതല്ലെങ്കില്‍ 537.5 മില്യൺ ഡോളർ ഒറ്റത്തവണയായോ സ്വീകരിക്കാന്‍ കഴിയും.

കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം

ഒപ്പം ടിക്കറ്റ് വിൽപ്പനക്കാരന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. 2024 മാർച്ച് 26 -ന് നടന്ന നറുക്കെടുപ്പില്‍ എക്കാലത്തെയും വലിയ ജാക്പോട്ടായ 1.13 ബില്യൺ ഡോളർ നേടിയതും ഒരു ന്യൂജേഴ്സിക്കാരനാണ്. അതും തുടര്‍ച്ചയായി 30 തവണ എടുത്ത ടിക്കറ്റുകള്‍ക്ക് ശേഷമായിരുന്നു ഈ സമ്മാനലബ്ധി.  2024 ഏപ്രിൽ 13 ന് നടന്ന ജാക്പോട്ട് പോർട്ട്ലാൻഡ് സ്വദേശിയായ ചെങ് "ചാർലി" സെഫാനാണ് ലഭിച്ചത്. അദ്ദേഹത്തിനും ലഭിച്ചത് 1.3 ബില്യൺ ഡോളർ വിലമതിക്കുന്ന പവർബോൾ ജാക്ക്പോട്ടായിരുന്നു. 

കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം

Latest Videos
Follow Us:
Download App:
  • android
  • ios