Asianet News MalayalamAsianet News Malayalam

'ഇനി മുതൽ അദ്ദേഹം ദൈവത്തിൻറെ പ്രശ്നമാണ്'; പിതാവിന്റെ മരണശേഷം മകൻ എഴുതിയ ചരമക്കുറിപ്പ് വൈറൽ

നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റു മരിച്ച 74 -കാരനായ തന്റെ പിതാവിൻറെ മരണം ഈ മകൻ ലോകത്തെ അറിയിച്ചത് ഇങ്ങനെയായിരുന്നു, 'ഇപ്പോൾ മുതൽ അദ്ദേഹം ദൈവത്തിൻറെ പ്രശ്നമായി മാറിയിരിക്കുന്നു'.

he is gods problem now son wrote humorous obituary of father went viral
Author
First Published Oct 19, 2024, 2:18 PM IST | Last Updated Oct 19, 2024, 2:18 PM IST

പരസ്പരം അറിയാത്ത വ്യക്തികളുടേതാണെങ്കിലും മരണവാർത്തകൾ എപ്പോഴും മനസ്സിൽ നിറയ്ക്കുന്നത് ദുഃഖമാണ്. ചിലരുടെ മരണങ്ങൾ നമ്മെ കണ്ണുനീരിൽ ആഴ്ത്താറുമുണ്ട്. മരിച്ചുപോയ വ്യക്തികളെക്കുറിച്ച് അവരുടെ പ്രിയപ്പെട്ടവർ പങ്കുവെക്കുന്ന ഓർമ്മക്കുറിപ്പുകളും സാധാരണയായി നൊമ്പരം നിറഞ്ഞതായിരിക്കും. എന്നാൽ, മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായാണ് അടുത്തിടെ അമേരിക്കൻ സ്വദേശിയായ ഒരു മനുഷ്യൻ മരണപ്പെട്ട തൻറെ പിതാവിനെ കുറിച്ച് ചരമക്കുറിപ്പിൽ എഴുതിയത്. 

ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല അത് ശ്രദ്ധയിൽപ്പെട്ടവരുടെ എല്ലാം മുഖത്ത് ചെറിയൊരു ചിരിയും പടർത്തി. നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റു മരിച്ച 74 -കാരനായ തന്റെ പിതാവിൻറെ മരണം ഈ മകൻ ലോകത്തെ അറിയിച്ചത് ഇങ്ങനെയായിരുന്നു, 'ഇപ്പോൾ മുതൽ അദ്ദേഹം ദൈവത്തിൻറെ പ്രശ്നമായി മാറിയിരിക്കുന്നു'. സാധാരണ ചരമക്കുറിപ്പുകളിൽ നിന്നും വ്യത്യസ്തമായുള്ള ഈ ചരമവാർത്ത സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി എന്ന് മാത്രമല്ല, എക്കാലത്തെയും മികച്ച മരണവാർത്ത എന്ന വിശേഷണത്തിനും അർഹമായി.   

ഒക്‌ടോബർ 6 -ന് മരണപ്പെട്ട  റോബർട്ട് ബോം എന്ന 74 -കാരനെ കുറിച്ചാണ് 41 -കാരനായ മകൻ ചാൾസ് ബോം സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചത്. നർമ്മം കലർന്ന ഈ ചരമക്കുറിപ്പിലൂടെ റോബർട്ട് തൻ്റെ പിതാവിൻ്റെ യഥാർത്ഥ വ്യക്തിത്വം ലോകത്തിന് വെളിപ്പെടുത്തി. എന്നാൽ താൻ ഒരിക്കലും ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതിയത് അനാദരവോടെയല്ല എന്ന് അദ്ദേഹം വെളിപ്പെടുത്തി. പകരം തന്നെ വളർത്തി വലുതാക്കിയ ആ മനുഷ്യനോടുള്ള ആത്മാർത്ഥമായ സ്നേഹവും ബഹുമാനവും ഉള്ളിൽ നിറച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.  

ടെക്‌സാസ് പട്ടണമായ ക്ലാരൻഡണിലെ തൻറെ പിതാവിൻറെ പ്രിയപ്പെട്ട അയൽക്കാർക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സമ്മാനിച്ചതുപോലെ തന്നെ മരണശേഷവും ഒരു ചിരി സമ്മാനിക്കാനുള്ള അവസരമായാണ് താൻ ഇതിനെ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

നർമ്മം കലർന്ന ഈ ചരമ അറിയിപ്പിനോടൊപ്പം തന്റെ പിതാവിൻറെ സമഗ്രമായ ജീവചരിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. കൂടാതെ, തൻ്റെ അമ്മ   ഡയാന ഫെബ്രുവരിയിൽ മരിച്ചതിനെ കുറിച്ച് ചാൾസ് കുറിച്ചത് "ദൈവം ഒടുവിൽ അവരോട് കരുണ കാണിച്ചു" എന്നായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios