സംശയാസ്പദമായി കണ്ട കാറിനുള്ളില്‍ 'മയക്കുമരുന്ന് നിറച്ച ബാഗല്ല' എന്നെഴുതിയ ബാഗ്; പരിശോധിച്ച പോലീസ് ഞെട്ടി
വഴിയരികില്‍ സംശയാസ്പമായ ഒരു കാര്‍. പരിശോധിച്ചപ്പോള്‍ "തീർച്ചയായും ഇത് മയക്കുമരുന്ന് നിറച്ച ബാഗല്ല" എന്നെഴുതിയ ഒരു ബാഗ്. വീണ്ടും സംശയം തോന്നിയ പോലീസ് ബാഗ് പരിശോധിച്ചു. ബാഗില്‍ തോക്കും വിവിധ ലഹരിവസ്തുക്കളും.
"തീർച്ചയായും മയക്കുമരുന്ന് നിറച്ച ബാഗ് അല്ല" എന്നെഴുതിയ ബാഗ് പരിശോധിച്ച അമേരിക്കൻ പോലീസ് കണ്ടെത്തിയത് മയക്കുമരുന്നിന്‍റെയും അനധികൃത വസ്തുക്കളുടെയും വൻ ശേഖരം. മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന കാറിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെത്തിയത്. 'തീർച്ചയായും മയക്കുമരുന്ന് നിറച്ച ബാഗ് അല്ല' എന്നെഴുതിയ ലേബല്‍ ഒട്ടിച്ച് ബാഗ് പരിശോധിചപ്പോള്‍ അതിനുള്ളിൽ മയക്കുമരുന്നുകളുടെ വൻ ശേഖരം. കാറിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവറെയും യാത്രക്കാരനെയും പോലീസ് പിടികൂടി. ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കാറും അനധികൃത വസ്തുക്കൾ നിറച്ച ബാഗും കണ്ടെത്തിയത്.
പോർട്ട്‌ലാൻഡ് പോലീസ് പിടികൂടിയ മയക്കുമരുന്ന്, പണം, വെടിയുണ്ടകൾ നിറച്ച തോക്ക് എന്നിവയുടെ വിശദമായ വിവരങ്ങളും ചിത്രങ്ങളും എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചു. "തീർച്ചയായും ഇത് മയക്കുമരുന്ന് നിറച്ച ബാഗല്ല" എന്നെഴുതിയ ഒരു ബാഗിനുള്ളിലായിരുന്നു അനധികൃത വസ്തുക്കളും മയക്ക് മരുന്നുകളും സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ചെറിയ സഞ്ചിയിൽ നിന്ന് 79 ഫെന്‍റനൈൽ ഗുളികകളും മൂന്ന് വ്യാജ ഓക്‌സികോഡോൺ ഗുളികകളും 230 ഗ്രാം മെതാംഫെറ്റാമൈനും പോലീസ് കണ്ടെത്തി. കൂടാതെ ലോഡ് ചെയ്ത ഒരു തോക്കും പണവും കണ്ടെത്തിയതായും പോർട്ട്ലാൻഡ് പോലീസ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സെർജന്‍റ് കെവിൻ അലൻ വ്യക്തമാക്കിയതായാണ് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
'ജാഡ കയ്യിൽ വച്ചാൽ മതി, ഭയ്യാ വിളി വേണ്ട'; വൈറലായി ടാക്സി ഡ്രൈവറുടെ നിർദ്ദേശങ്ങൾ
വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി, പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തം
കാറിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്‍റെ സമൂഹ മാധ്യമ പോസ്റ്റിൽ പറയുന്നത് രാത്രികാല പെട്രോളിംഗ് പോലീസ് ഉദ്യോഗസ്ഥരാണ് ഈ മയക്കുമരുന്ന് വേണ്ട നടത്തിയതെന്നാണ്. സംശയാസ്പദമായ രീതിയിൽ റോഡിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് നിറച്ച ബാഗും തോക്കും കണ്ടെത്തിയത്. വാഹനം മോഷ്ടിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കസ്റ്റഡിയിലായ പ്രതികൾക്കെതിരെയുള്ള കുറ്റം ഇതുവരെയും തീർപ്പാക്കിയിട്ടില്ലെന്നും പുറത്തുവിട്ട പത്രക്കുറിപ്പിൽ പോലീസ് വ്യക്തമാക്കി.