സ്ഫോടനത്തിന് പിന്നാലെ 35 മൈൽ വേഗതയിൽ ഒഴുകിയത് തിളച്ച് പൊള്ളുന്ന ശർക്കരപാനി ! 105 വർഷം പഴക്കമുള്ളൊരു ദുരന്തം

 മൊളാസസ് ടാങ്കിന് 50 അടി (15 മീറ്റർ) ഉയരവും 90 അടി (27 മീറ്റർ) വ്യാസവും ഉണ്ടായിരുന്നു. പൊട്ടിത്തെറിയെ കുറിച്ച് അന്നത്തെ പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയത് ഭൂമി കുലുങ്ങുന്നതായി തോന്നിയെന്നും ഭീമാകാരമായ ശബ്ദത്തോടെയാണ് പാനീയം തെരുവിലേക്ക് ഒഴുകിയതെന്നുമാണ്. 

Great Molasses Flood ends 21 lifes and 150 people hurt in 1919 bkg


കാലാകാലങ്ങളായി നിരവധി ദുരന്തങ്ങളെ അഭിമുഖീകരിച്ചും അതിജീവിച്ചുമാണ് മനുഷ്യർ ഇന്നീനിലയിൽ എത്തിയത്. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും ക്ഷാമം പോലുള്ള മനുഷ്യനിർമ്മിത ദുരന്തങ്ങളും നാഗരികതയെ എല്ലാകാലവും ബാധിച്ചിട്ടുണ്ട്. മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ എല്ലാകാലത്തും മുൻപന്തിയിൽ നിൽക്കുന്നത് ചെർണോബിൽ ആണവനിലയ ദുരന്തമാണ്. എന്നാൽ ഇതു കൂടാതെയും ചില മനുഷ്യനിർമ്മിത ദുരന്തങ്ങൾ ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ട്. പക്ഷേ അവയെക്കുറിച്ച് ആർക്കും അത്ര അറിവില്ലെന്നതാണ് സത്യം. അത്തരത്തിൽ ഒരു ദുരന്തമാണ് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തിൽ നടന്ന ബോസ്റ്റൺ മൊളാസസ് ദുരന്തം. 1919 ജനുവരി 15-ന് സംഭവിച്ച ബോസ്റ്റൺ മൊളാസസ് ഫ്ലഡിനെക്കുറിച്ച് കൂടുതൽ അറിയാം.

140 രാജ്യങ്ങളിൽ നിന്നുള്ള 11,500 നോട്ടുകളും നാണയങ്ങളും; അപൂർവ നാണയ ശേഖരവുമായി ഒരിന്ത്യക്കാരന്‍

ബോസ്റ്റൺ നഗരത്തിലെ മറ്റേതൊരു ബുധനാഴ്ചയും പോലെ ആ ദിവസവും ഏറെ ശാന്തമായിരുന്നു. ഉച്ചയ്ക്ക് 12.30 ന് ആ പൊട്ടിത്തെറി നടക്കും വരെ. നോർത്ത് എൻഡിന്‍റെ തീരപ്രദേശത്ത്, ശര്‍ക്കര പാനി സംഭരിച്ചിരുന്ന ഒരു വലിയ സംഭരണ ​​ടാങ്ക് പൊട്ടിത്തെറിച്ചതായിരുന്നു ദുരന്തം. ഏകദേശം 13,000 ഷോർട്ട് ടൺ അല്ലെങ്കിൽ 12,000 മെട്രിക് ടണ്ണിന് തുല്യമായ 2.3 ദശലക്ഷം ഗാലൻ മൊളാസസ് (ശർക്കരപ്പാനി) സൂക്ഷിച്ചിരുന്ന ടാങ്കാണ് പൊട്ടിത്തെറിച്ചത്. ആ സ്ഫോടനത്തിൽ 21 പേര്‍ കൊല്ലപ്പെട്ടു. 150 ലധികം ആളുകൾക്ക് ഗുരുതരമായ പരിക്കേറ്റു. ബോസ്റ്റൺ നഗരത്തിന്‍റെ തെരുവ് വീഥികളിലൂടെ അന്ന് 35 മൈൽ വേഗതയിൽ ആണത്രേ ശർക്കര പാനി ഒഴുകിയത്. പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ആ ദുരന്തത്തെ ഏറെ ഭീതിയോടെയാണ് ഇവിടുത്തുകാർ ഓർക്കുന്നത്. തങ്ങൾക്ക് ഇപ്പോഴും ശർക്കരപ്പാനിയുടെ ഗന്ധമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഈ സംഭവമാണ് പിന്നീട് ഗ്രേറ്റ് മൊളാസസ് ഫ്ലെഡ് (Great Molasses Flood) എന്നും ബോസ്റ്റൺ മൊളാസസ് ദുരന്തം (Boston Molasses Disaster) എന്നും അറിയപ്പെട്ടിരുന്നത്.

ഇബേയില്‍ നിന്നും വാങ്ങിയ യുദ്ധ ടാങ്കില്‍ 21 കോടിയുടെ സ്വര്‍ണ്ണം; അബദ്ധം പറ്റിയെന്ന് ബ്രിട്ടീഷുകാരന്‍ !

കീനി സ്‌ക്വയറിനോട് ചേർന്നുള്ള 529 കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്തിരുന്ന പ്യൂരിറ്റി ഡിസ്റ്റിലിംഗ് കമ്പനിയിലാണ് സ്‌ഫോടനം നടന്നത്. ലഹരി പാനീയങ്ങളിലെ സജീവ ഘടകവും യുദ്ധോപകരണങ്ങളിലെ പ്രധാന ഘടകവുമായ എത്തനോൾ ഉല്പാദിപ്പിക്കുന്നത് മോളാസുകൾ പുളിപ്പിച്ചാണ്.  കപ്പലുകളിൽ നിന്ന് മൊളാസുകൾ ഇറക്കാനും പിന്നീട് മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലെ വില്ലോ സ്ട്രീറ്റിനും എവററ്റീസ് വേയ്ക്കും ഇടയിലുള്ള പ്യൂരിറ്റി എത്തനോൾ പ്ലാന്‍റിലേക്ക് പൈപ്പ് ലൈൻ വഴി കൈമാറ്റം ചെയ്യാനും ഹാർബർസൈഡ് കൊമേഴ്‌സ്യൽ സ്ട്രീറ്റ് ടാങ്ക് ഉപയോഗിച്ച കമ്പനി ഗണ്യമായ അളവിൽ മൊളാസുകൾ അവിടെ സൂക്ഷിച്ചിരുന്നു.  മൊളാസസ് ടാങ്കിന് 50 അടി (15 മീറ്റർ) ഉയരവും 90 അടി (27 മീറ്റർ) വ്യാസവും ഉണ്ടായിരുന്നു. പൊട്ടിത്തെറിയെ കുറിച്ച് അന്നത്തെ പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയത് ഭൂമി കുലുങ്ങുന്നതായി തോന്നിയെന്നും ഭീമാകാരമായ ശബ്ദത്തോടെയാണ് പാനീയം തെരുവിലേക്ക് ഒഴുകിയതെന്നുമാണ്. സംഭവത്തെ അതിജീവിച്ചവർ ആരും ഇന്ന് ഈ നഗരത്തിൽ ജീവിച്ചിരിപ്പില്ലെങ്കിലും ഇന്നും ഇവിടുത്തുകാരുടെ മനസ്സിലെ ഒരു മുറിവാണ് ഈ വലിയ ദുരന്തം.

തിയ്യ, നായര്‍ ജാതികള്‍ക്ക് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം !

Latest Videos
Follow Us:
Download App:
  • android
  • ios