കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന് നൃത്തം അവതരിപ്പിക്കണം; അപ്പൂപ്പന്‍ യാത്ര ചെയ്തത് 3,219 കിലോമീറ്റർ ദൂരം !
ചെറുമകൾ മെൽബണിലെ അവളുടെ കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കിയെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ആഘോഷിക്കാതിരിക്കാനായില്ല.
വര്‍ത്തമാന ലോകത്ത് വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. സമൂഹത്തില്‍ പലപ്പോഴും ഒരു വ്യക്തിയുടെ സാമൂഹികബോധ രൂപീകരണത്തില്‍ വിദ്യാഭ്യാസം വലിയൊരു പങ്കുവഹിക്കുന്നു. യൂറോപ്പിന്‍റെ ലോകാധിനിവേശമാണ് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ലോകത്തിന് വ്യക്തമാക്കി നല്‍കിയത്. ലോകമെങ്ങും യൂറോപ്യന്മാര്‍ വ്യാപിച്ചത് പോലെ ഓസ്ട്രേലിയയിലും സാന്നിധ്യം അറിയിച്ചു. തദ്ദേശീയ ഗോത്രങ്ങളെ അടിച്ചമര്‍ത്തി ഓസ്ട്രേലിയയെ ഒരു യൂറോപ്യന്‍ കോളനിയാക്കി മാറ്റി. ഇതോടെ ഓസ്ട്രേലിയയിലെ തദ്ദേശീയ ഗോത്രങ്ങള്‍ സ്വന്തം ഭൂമിയില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടു. ഏറെകാലമായി പതുക്കെയാണെങ്കിലും ഓസ്ട്രേലിയയിലും തദ്ദേശീയ വിഭാഗങ്ങള്‍ മുഖ്യധാരയിലേക്ക് വരുന്നവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓസ്ട്രേലിയയിലെ 'ഗൽപു വംശം' (Galpu clan) എന്ന് വിളിക്കപ്പെടുന്ന തദ്ദേശീയ വംശത്തിലെ ഒരു മൂപ്പനാണ് ഗലി യാൽക്കാരിവുയ് ഗുരുവിവി (Gali Yalkarriwuy Gurruwiwi). 2016 ല്‍ അദ്ദേഹം തന്‍റെ കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന് സ്വന്തം ഗോത്രത്തന്‍റെ നൃത്തം അവതരിപ്പിക്കാനായി സഞ്ചരിച്ചത് 3,219 കിലോമീറ്റർ ദൂരം. ഓസ്ട്രേലിയയിലെ ആർൺഹെമിന്‍റെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ദ്വീപിൽ നിന്ന് ഹീൽസ്‌വില്ലെയിലേക്കാണ് അദ്ദേഹം ഇത്രയും ദൂരം യാത്ര ചെയ്തത്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു വിദൂര ദ്വീപിലാണ് ഗാലി യാൽക്കരിവുയ് ഗുരുവിവി താമസിക്കുന്നത്. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ല. അദ്ദേഹത്തിന്‍റെ പ്രായം എത്രയാണെന്നും ആര്‍ക്കുമറിയില്ല. ഗോത്ര നൃത്തം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട വിനോദമാണ്. ജീവിതകാലത്തിനിടെയ്ക്ക് അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം വീടിന് പുറത്ത് പോലും പോകുന്നത്.
എലികള്‍ 'ഒസിഡി' പ്രശ്നമുള്ളവരാണോ? വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !
ചെറുമകൾ മെൽബണിലെ അവളുടെ കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കിയെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ആഘോഷിക്കാതിരിക്കാനായില്ല. കൊച്ചുമകൾ സാഷ മുളങ്കുൻഹാവേ യാംബുലുൽ (Sasha Mulungunhaway Yambulul) മെൽബണിലെ വോറവ അബോറിജിനൽ കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കിയെന്ന് കേട്ടപ്പോൾ അദ്ദേഹം കോളേജിലേക്ക് പോകാന്‍ ആഗ്രഹിച്ചു. പിന്നാലെ ജീവിതത്തില്‍ ആദ്യമായി ഇത്രയേറെ ദൂരം അദ്ദേഹം യാത്ര ചെയ്തു. insidehistory എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഗലി യാൽക്കാരിവുയ് ഗുരുവിവി മൂപ്പന്‍റെ യാത്ര പങ്കുവച്ചപ്പോള്‍ മൂന്ന് ദിവസം കൊണ്ട് കണ്ടത് രണ്ടേമുക്കാല്‍ ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്.
കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് ആയിരമല്ല, പതിനായിരമല്ല, ഒരു ലക്ഷം രൂപ സമ്മാനം !