ഇന്ത്യയുടെ വാതിലുകള്‍; സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ വാസ്തുവിദ്യയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

ഫ്രീലാൻസ് ആർട്ട് ഡയറക്ടറും ചിത്രകാരിയും ആനിമേറ്ററുമായ വൃന്ദ സവേരിയാണ് ഈ ഡൂഡിള്‍ നിര്‍മ്മിച്ചത്. രാജ്യത്തിന്‍റെ സമ്പന്നമായ വാസ്തുവിദ്യാ പാരമ്പര്യത്തെ ചിത്രീകരിക്കുന്ന ആറ് വാതിലുകളും ജനലുകളും ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ ഡൂഡില്‍. 

Google pays tribute to Indian architecture on Independence Day

ലോകത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നത് ഗൂഗിളിന്‍റെ പതിവാണ്. ആ പതിവ് തെറ്റിക്കാതെ ഇന്ത്യയുടെ 78 -ാമത് സ്വാതന്ത്ര്യദിനത്തിന് തങ്ങളുടെ ഡുഡില്‍ പുതികി ഗൂഗിള്‍. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ വാസ്തുവിദ്യയ്ക്ക് ആദരമര്‍പ്പിക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രീലാൻസ് ആർട്ട് ഡയറക്ടറും ചിത്രകാരിയും ആനിമേറ്ററുമായ വൃന്ദ സവേരിയാണ് ഈ ഡൂഡിള്‍ നിര്‍മ്മിച്ചത്. രാജ്യത്തിന്‍റെ സമ്പന്നമായ വാസ്തുവിദ്യാ പാരമ്പര്യത്തെ ചിത്രീകരിക്കുന്ന ആറ് വാതിലുകളും ജനലുകളും ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ ഡൂഡില്‍. 

നീല, മഞ്ഞ, പച്ച, കുങ്കുമം, തവിട്ട് എന്നിങ്ങനെ നിരവധി നിറങ്ങളിൽ മനോഹരമായ വിശദാംശങ്ങളുള്ള പരമ്പരാഗത ഇന്ത്യൻ  മാതൃകയിലാണ് ഇത് പ്രതിനിധീകരിച്ചിരിക്കുന്നത്. ആദ്യ വാതിലിന്‍റെ മുകള്‍ ഭാഗത്തായി ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ ചിത്രീകരിച്ചിരിക്കുന്നു. അഞ്ച് വാതിലുകളും ഒരു ജനലും എന്ന കണക്കിലാണ് ചിത്രീകരണം. "വൃന്ദ സവേരി ചിത്രീകരിച്ച ഇന്നത്തെ ഡൂഡിൽ, ഇന്ത്യയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു! 1947-ൽ ഈ ദിവസം, കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി." ഡൂഡില്‍ പങ്കുവച്ച് കൊണ്ട് ഗൂഗിള്‍ കുറിച്ചു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെയും വിമോചനത്തിന്‍റെയും വാതിലുകൾ തുറന്നു. ഇന്നത്തെ #ഗൂഗിള്‍ഡൂഡില്‍ നമ്മുടെ പൈതൃകത്തിന്‍റെ സൗന്ദര്യം അതിന്‍റെ സങ്കീർണ്ണമായ എല്ലാ വിശദാംശങ്ങളിലും ആഘോഷിക്കുന്നു. 78-ാമത് ഇന്ത്യന്‍ #സ്വാതന്ത്ര്യദിനം." ഗൂഗിള്‍ ഡൂഡിൽ ചിത്രം എക്സില്‍ പങ്കുവച്ച് കൊണ്ട് എഴുതി. 

സുരക്ഷാ കാത്തിരിപ്പ് 256 മിനിറ്റ്; ദില്ലി എയർപോർട്ടിലെ സുരക്ഷാ പരിശോധനയില്‍ വലഞ്ഞെന്ന് കുറിപ്പ്

സ്വർണത്തിന് വിലയിടിയുമോ? സർക്കാർ ഉടമസ്ഥതയിൽ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ഘാന, ഇന്ത്യയ്ക്കും പങ്കാളിത്തം

ബ്രിട്ടീഷ് കോളോണിയല്‍ ഭരണത്തിനെതിരെ രണ്ട് നൂറ്റാണ്ടോളം നീണ്ടുനിന്ന ചെറുതും വലുതുമായ നിരവധി പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. അഹിംസാ മാര്‍ഗത്തിലൂടെ ഒരു ജനതയ്ക്ക് ലോകത്തിലെ ഏതൊരു ശക്തിയ്ക്ക് മുന്നിലും ഏറ്റവും വലിയ പ്രതിരോധം തീര്‍ക്കാനാകുമെന്ന് മഹാത്മാ ഗാന്ധിയിലൂടെ ഇന്ത്യന്‍ ജനത തെളിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പിന്നാലെ നിരവധി യൂറോപ്യന്‍ കോളനികളില്‍ സ്വാതന്ത്ര്യ സമരങ്ങള്‍ ആരംഭിച്ചു. ഇത് ലോകമെങ്ങും സ്വാതന്ത്ര്യം എന്ന ആശയത്തിന് വലിയ പ്രധാന്യം നേടിക്കൊടുക്കാന്‍ കാരണമായി. 

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്
 

Latest Videos
Follow Us:
Download App:
  • android
  • ios