കോടികളുടെ വരുമാനം, സ്റ്റോർറൂം പോലൊരു വീട്, യാത്ര സൈക്കിളിൽ, സാധനങ്ങൾ വാങ്ങുന്നത് സൗജന്യകൂപ്പണുകൾകൊണ്ട്
ഒരു സ്റ്റോർ റൂമിന് സമാനമാണ് ഇദ്ദേഹത്തിൻറെ വീട്. വീടിനുള്ളിൽ യാതൊരു വിധത്തിലുള്ള മോടി പിടിപ്പിക്കലും അലങ്കാര പണികളും ഇല്ല. മറ്റു കാര്യങ്ങളിൽ ഉള്ളതുപോലെ തന്നെ പിശുക്ക് ഭക്ഷണകാര്യത്തിലും ഇദ്ദേഹം പുലർത്തുന്നുണ്ടത്രേ. ഏറ്റവും വിലകുറഞ്ഞ ഭക്ഷണമാണ് ദിവസവും കഴിക്കുന്നത്.
കോടികളുടെ സമ്പാദ്യം ഉണ്ടായിട്ടും പിശുക്ക് കൊണ്ട് ലോകശ്രദ്ധ നേടുകയാണ് 75 -കാരനായ ഒരു ജപ്പാൻ പൗരൻ. ഹിരോട്ടോ കിരിതാനി എന്നയാളാണ് തന്റെ പിശുക്കൻ ജീവിതത്തിലൂടെ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. കോടികളുടെ വരുമാനം ഉണ്ടെങ്കിലും ഇദ്ദേഹം ഇപ്പോഴും സൗജന്യമായി സാധനങ്ങൾ ലഭിക്കാൻ ഇടയുള്ള ഒരു അവസരവും പാഴാക്കാറില്ലത്രേ. കൂടാതെ യാത്രാ ചെലവ് കുറക്കാൻ ആശ്രയിക്കുന്നത് സൈക്കിളിനെയും.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 1,000 -ത്തിലധികം കമ്പനികളിൽ ഇദ്ദേഹത്തിന് ഓഹരിയുണ്ട്. കൂടാതെ 100 ദശലക്ഷം യെന്നിൽ (₹5.29 ദശലക്ഷം) കവിഞ്ഞ ആസ്തിയുമുണ്ട്. 2024 -ൻ്റെ മധ്യത്തോടെയാണ്, കിരിതാനിയുടെ സമ്പത്ത് ഏകദേശം 600 ദശലക്ഷം യെൻ (₹315.4 ദശലക്ഷം) ആയി ഉയർന്നത്.
എന്നാൽ, ഇത്രയേറെ സമ്പാദ്യം ഉണ്ടെങ്കിലും ആരെയും അമ്പരപ്പിക്കും വിധമുള്ളതാണ് ഇദ്ദേഹത്തിന്റെ ജീവിതരീതി. ബ്രാൻഡഡ് വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ ഉപയോഗിക്കില്ല. ഏറ്റവും വിലകുറഞ്ഞ വസ്ത്രങ്ങളും പരമാവധി സൗജന്യമായി ലഭിക്കുന്ന വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. കടകളിൽ നിന്നും മറ്റും ലഭിക്കുന്ന സമ്മാന കൂപ്പണുകൾ പരമാവധി പ്രയോജനപ്പെടുത്തും. യാത്രയ്ക്കായി ഉപയോഗിക്കുന്നത് സൗജന്യമായി ലഭിച്ച ഒരു സൈക്കിളും.
ഒരു സ്റ്റോർ റൂമിന് സമാനമാണ് ഇദ്ദേഹത്തിൻറെ വീട്. വീടിനുള്ളിൽ യാതൊരു വിധത്തിലുള്ള മോടി പിടിപ്പിക്കലും അലങ്കാര പണികളും ഇല്ല. മറ്റു കാര്യങ്ങളിൽ ഉള്ളതുപോലെ തന്നെ പിശുക്ക് ഭക്ഷണകാര്യത്തിലും ഇദ്ദേഹം പുലർത്തുന്നുണ്ടത്രേ. ഏറ്റവും വിലകുറഞ്ഞ ഭക്ഷണമാണ് ദിവസവും കഴിക്കുന്നത്.
2008 -ലെ ഓഹരി വിപണി തകർച്ചയിൽ 200 ദശലക്ഷം യെൻ നഷ്ടപ്പെട്ടതിന് ശേഷമാണ് കിരിതാനി ഇത്തരത്തിൽ ഒരു പിശുക്കൻ ജീവിതരീതി പിന്തുടരാൻ തുടങ്ങിയത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
പറയ് എങ്ങനെ കാണാതിരിക്കും ഈ വീഡിയോ; ഈ ചേട്ടന്മാരെല്ലാം ഇങ്ങനെയാണോ? വികൃതി കൂടിപ്പോയി, വിങ്ങിപ്പൊട്ടി പെങ്ങൾ