'ഇനി ഫോൺ കൈയിലെടുത്താൽ ഇട്ടിട്ട് പോകുമെന്ന്' ഭീഷണി; കാമുകന്‍റെ സാമൂഹിക മാധ്യമ ഭ്രമത്തില്‍ സഹികെട്ട് യുവതി !
മനോഹരമായ പുഷ്പങ്ങൾ മുതൽ കഴിക്കുന്ന ഭക്ഷണവും കാമുകിയ്ക്കൊപ്പമുള്ള സുന്ദരമായ നിമിഷങ്ങളും അടക്കം ഒരു ദിവസം പത്തില്‍ കൂടുതല്‍ അപ്ഡേഷനുകളാണ് അയാള്‍ സാമൂഹിക മാധ്യമത്തിലൂടെ ചെയ്യുന്നത്.
പ്രതിശ്രുത വരന്‍റെ സാമൂഹിക മാധ്യമ ഭ്രമത്തില്‍ സഹികെട്ട് ഭീഷിണിയുമായി രംഗത്തെത്തിയ് മറ്റാരുമല്ല, വധു തന്നെയാണ്. സംഭവം സ്വന്തം ജീവിതത്തിലെ തീര്‍ത്തും നിസാരമായ ഓരോ ചെറിയ കാര്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് വരന്‍റെ ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണ്. ഈ സാമൂഹിക മാധ്യമ ആസക്തി അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ ഉപേക്ഷിച്ച് പോകുമെന്ന് ഇപ്പോള്‍ വധു ഭിഷണി മുഴക്കിയിരിക്കുകയാണ്. സംഭവം അങ്ങ് ചൈനയിലാണ്.
കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ചെൻ എന്ന യുവാവിനാണ് തന്‍റെ സാമൂഹിക മാധ്യമ ഭ്രമം മൂലം കുടുംബ ജീവിതം തന്നെ പ്രശ്നത്തിലാകുമെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഏറ്റവും ജനപ്രിയ സാമൂഹിക മാധ്യമ ആപ്പായ 'Moments of WeChat'-ൽ ഒരു ദിവസം പത്തിലധികം പോസ്റ്റുകളാണ് ചെൻ പങ്കുവയ്ക്കാറുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്നവയില്‍ മനോഹരമായ പുഷ്പങ്ങൾ മുതൽ ഓരോ സമയവും കഴിക്കുന്ന ഭക്ഷണങ്ങളും കാമുകിയ്ക്കൊപ്പമുള്ള സുന്ദരമായ നിമിഷങ്ങളും ഉൾപ്പെടുന്നു.
ലേലത്തിന് വയ്ക്കും, വില അല്പം കൂടും; കോട്ടാരം വിടാന്‍ എലിസബത്ത് രാജ്ഞിയുടെ ഐക്കണിക് റേഞ്ച് റോവർ !
എന്നാൽ, തന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനോടോ സാമൂഹിക മാധ്യമങ്ങളോടുള്ള ചെന്നിന്‍റെ അമിതമായ താത്പര്യമോ അദ്ദേഹത്തിന്‍റെ കാമുകിയ്ക്ക് ഇഷ്ടമല്ല. ഇനിയും ഇത് തുടർന്നാൽ താൻ ബന്ധം ഉപേക്ഷിക്കുമെന്നാണ് ഇപ്പോൾ കാമുകി ചെന്നിന് നൽകിയിരിക്കുന്ന അന്ത്യശാസനം. മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലെ അമിത താത്പര്യം കാരണം ചെന്നിന് സ്വന്തം ജോലിയിൽ പോലും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയുന്നില്ലെന്നും യുവതി ആരോപിക്കുന്നു.
മുതലയെ പിടികൂടി ക്ഷേത്രത്തിലെത്തിച്ചു; പിന്നാലെ ആരാധനയും തുടങ്ങി !
എന്നാല്‍, തന്‍റെ സാമൂഹിക മാധ്യമ ജീവിതം മറ്റുള്ളവരുമായി കൂടുതൽ നല്ല ബന്ധം സ്ഥാപിക്കാൻ തന്നെ സഹായിക്കാറുണ്ടെന്നും അതിനാൽ താൻ അത് ഏറെ ആസ്വദിക്കുന്നുവെന്നുമാണ് ചെന്നിന്‍റെ വാദം. എന്തുകൊണ്ടാണ് തന്‍റെ കാമുകി സാമൂഹിക മാധ്യമത്തിലെ ഇടപെടലുകളെ ഇഷ്ടപ്പെടാത്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ചെൻ കൂട്ടിചേര്‍ക്കുന്നു. ഏതായാലും, ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഓൺലൈൻ ആസക്തിയെക്കുറിച്ചുള്ള ഒരു പൊതു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് ഇപ്പോൾ ഇവരുടെ കഥ.