ഗാസ ആക്രമണം; ഇന്‍റര്‍നെറ്റില്‍ ട്രെന്‍റിംഗായി 'നന്ദി ദക്ഷിണാഫ്രിക്ക' ക്യാംപൈന്‍ !
ഇസ്രയേല്‍ ഹമാസിനെതിരെ നടത്തുന്ന യുദ്ധം പാലസ്തീന്‍കാര്‍ക്ക് നേരെയാണെന്നും ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്നും ദക്ഷിണാഫ്രിക്ക ഐസിജെയില്‍ വാദിച്ചു.
2023 ഓക്ടോബര്‍ ഏഴാം തിയതി രാവിലെ ഇസ്രയേലിന്‍റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ത്ത് അതിര്‍ത്തി കടന്ന ഹമാസ് സംഘം അഴിച്ച് വിട്ട രൂക്ഷമായ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഹമാസിനും ഗാസയ്ക്കും നേരെ രക്തരൂക്ഷിതമായ ആക്രമണത്തിന് തുടക്കമിട്ടു. ഇസ്രയേലിന്‍റെ പാലസ്തീന്‍ വംശഹത്യയെ എതിര്‍ത്ത് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ അന്താരാഷ്ട്രാ നീതിന്യായ കോടതിയില്‍ (ഐസിജെ) രണ്ട് ദിവസത്തെ വാദം ആരംഭിച്ചു. ഇതിന് പിന്നാലെ ലോകമെങ്ങുനിന്നും സാമൂഹിക മാധ്യമങ്ങളില്‍ 'Thanks South Africa' ക്യാംപൈന് തുടക്കമിട്ടു. ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ ചിത്രങ്ങളും
ഒപ്പം പങ്കുവയ്ക്കപ്പെട്ടു.
ഇസ്രയേല്‍ ഹമാസിനെതിരെ നടത്തുന്ന യുദ്ധം പാലസ്തീന്‍കാര്‍ക്ക് നേരെയാണെന്നും ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്നും ദക്ഷിണാഫ്രിക്ക ഐസിജെയില്‍ വാദിച്ചു. ഇസ്രയേലിന്‍റെ മറുവാദം ഇന്നാണ് നടക്കുക. ഐസിജെ പ്രസിഡന്‍റ് ജുവാന്‍ ഇ ഡൊനോഗാണ് കോടതി നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യ അടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ വാദം കേള്‍ക്കുന്നുണ്ട്. അന്തിമ വിധിക്ക് വര്‍ഷങ്ങളെടുക്കുമെങ്കിലും അടിയന്തര വെടിനിര്‍ത്തലിനായി ഇടക്കാല ഉത്തരവ് വേണമെന്ന് ദക്ഷിണാഫ്രിക്ക പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്‍റെ പാലസ്തീന്‍ ആക്രമണം 2023 ഓക്ടോബര്‍ ഏഴിന് തുടങ്ങിയതല്ലെന്നും അതിന് 76 വര്‍ഷത്തെ നീണ്ട ചരിത്രമുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ നീതിന്യായ മന്ത്രി റൊണാള്‍ഡ് ലമോള ചൂണ്ടിക്കാട്ടി.
പഴയ ആമയും മുയലും കഥയിലെ ആമയല്ലിത്; ഒടുകയല്ല, 'പറപറക്കുന്ന' ആമയുടെ വീഡിയോ വൈറല്‍ !
നൈജീരിയയിലെ 'ബേബി ഫാക്ടറികൾ'; വാടക ഗർഭധാരണത്തിനായി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങൾ ശക്തമാകുന്നു
ദുബായിയുടെ ബുർജ് ഖലീഫയെക്കാള്‍ ഉയരുമോ സൗദിയുടെ അംബരചുംബി ?
തെരുവില്‍ കിടന്നുറങ്ങുന്നയാളിന്‍റെ പുതപ്പിനുള്ളില്‍ നിന്നും ഓടിപ്പോകുന്ന എലിക്കൂട്ടം! വീഡിയോ വൈറൽ !
യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലിനൊപ്പം നിലയുറപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആവശ്യത്തോടൊപ്പം മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉറച്ച് നിന്നു. അതേസമയം വംശഹത്യാ നടപടിയെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും രംഗത്തെത്തി. അന്താരാഷ്ട്രാ കോടതിയില്‍ ഇസ്രയേലിന്‍റെ പാലസ്തീന്‍ യുദ്ധത്തിനെതിരായ പരാതിയില്‍ വാദം തുടങ്ങിയെന്ന് അറിഞ്ഞതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് നൂറ് കണക്കിന് ട്വീറ്റുകളും കുറിപ്പുകളുമാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടൊപ്പം നിരവധി മീമുകളും എഐ ചിത്രങ്ങളും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ ദേശീയ പതാക പിടിച്ച് വീണു കിടക്കുന്ന പാലസ്തീന്‍ യുവാവിനെ കൈ പിടിച്ച് ഉയര്‍ത്തുന്നത് പോലുള്ള എഐ ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു. "ഗാസ വംശഹത്യക്കെതിരായ പ്രചാരണം" ദക്ഷിണാഫ്രിക്കയ്ക്ക് നന്ദി. ' എന്ന പേരിലായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. #Thanks_South_Africa എന്ന ഹാഷ് ടാഗിലാണ് ക്യാംപൈന്‍ നടക്കുന്നത്. ഇതിനിടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തിമായതിന് പിന്നാലെ മൂന്ന് മാസം നീണ്ട യുദ്ധത്തില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പതുക്കെയാണെങ്കിലും ഗാസയില്‍ നിന്നും പിന്മാറുകയാണന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈന്യം പിന്മാറിയ യുദ്ധ ഭൂമിയിലേക്ക് പലായനം ചെയ്ത പാലസ്തീനികള്‍ തിരിച്ചെത്തി തുടങ്ങിയെങ്കിലും പ്രദേശത്ത് തകരാതെ ഒരൊറ്റ കെട്ടിടം പോലും അവശേഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.