എയർ ഇന്ത്യാ വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും; സമൂഹ മാധ്യമ പോസ്റ്റ് വൈറല്‍
വീടുകളിലും നഗരത്തിലും റോഡിലും അങ്ങനെ എല്ലായിടത്തും മാലിന്യം. എന്തിന് അന്താരാഷ്ട്രാ സർവ്വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തിന് ഉള്ളില്‍ പോലും മാലിന്യം തട്ടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥ.
ഇന്ന് മനുഷ്യന് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുന്നത് മാലിന്യമാണ്. ഏതാനും ദിവസം മുമ്പാണ് തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ കരാര്‍ തൊഴിലാളി ജോയ്, അതേ തോട്ടിലെ മാലിന്യങ്ങള്‍ക്കിടയില്‍ മുങ്ങി മരിച്ചത്. ജോയിയുടെ മരണം മലയാളിയുടെ ശുചിത്വബോധത്തിന് മേലെ പതിച്ച ഒരടിയായിരുന്നു. പിന്നാലെ, വീടുകളിലെ മാലിന്യം നഗരത്തില്‍ തള്ളരുതെന്ന പ്രസ്താവനയുമായി മന്ത്രിമാര്‍ രംഗത്തെത്തി. അപ്പോഴും ഓരോ ദിവസവും കുമിഞ്ഞ് കൂടുന്ന മാലിന്യം നഗരത്തില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. അതെ പറഞ്ഞു വരുന്നത് മാലിന്യത്തെ കുറിച്ചാണ്. പക്ഷേ ഇത് ആകാശത്ത് വച്ച് കണ്ട മാലിന്യമാണെന്ന് മാത്രം.
മനീഷ സിംഗാൾ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ഒരു ചിത്രവും കുറിപ്പും സമൂഹ മാധ്യമത്തില്‍ വൈറലായി. വിമാനത്തിനുള്ളില്‍ ആളുകള്‍ ഇരിക്കുന്നതിന് തൊട്ടുമുന്നിലായി അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് കുപ്പികളും കുടിച്ച ശേഷം ഉപേക്ഷിച്ച പേപ്പർ കപ്പുകളും മറ്റ് മാലിന്യങ്ങളും കിടക്കുന്ന ചിത്രം പങ്കുവച്ച് മനീഷ ഇങ്ങനെ എഴുതി, ' നിങ്ങൾ എന്തു ചെയ്താലും, ഞങ്ങൾ നന്നാവില്ല!! അല്ല, ഇതൊരു ആഭ്യന്തര വിമാനമല്ല. ഇത് അന്താരാഷ്ട്രാ വിമാനമാണ്. എയർ ഇന്ത്യ ഫ്ലൈറ്റ്. പുതിയതോ പഴയതോ ആയ വിമാനം. എല്ലാവർക്കും ഒരേ സ്നേഹം മാത്രം! ഇതാണ് എയര്‍ ഇന്ത്യ. സിംഗപ്പൂരിലേക്കുള്ള ഡ്രീംലൈനർ - ഒരു പേടിസ്വപ്നം! എപ്പോഴാണ് നമ്മള്‍ സിവില്‍ ആകുക. (വിമാനത്തിലെ ഒരാള്‍ പങ്കുവച്ച് ചിത്രം.)'. ചിത്രവും കുറിപ്പും ഇതിനകം ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേര്‍ ശുചിത്വത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും കുറിപ്പുകളെഴുതി.
ഭർത്താവിന്‍റെ ഉയരം മൂന്ന് അടി, ഭാര്യയ്ക്ക് ഏഴ്; ഇരുവരുടെയും നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും
'മിണ്ടിപ്പോകരുത്'; യാത്രക്കാരോട് ചൂടായി എയർലൈന്‍ ജീവനക്കാരി, പിന്നാലെ മാപ്പ് പറഞ്ഞ് കമ്പനിയും
'ഈ ആളുകൾ അവരുടെ വീട്ടിൽ ഇത് സഹിക്കുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഒരു വിമാനത്തിലോ റോഡിലോ എന്ത് മാറ്റങ്ങൾ. തികച്ചും അധാർമികത!' ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. 'അയ്യോ, സിംഗപ്പൂരിലേക്ക് പറക്കാൻ കഴിയുന്നത്ര സമ്പന്നരായ ആളുകൾ, എന്തുകൊണ്ടാണ് അവർ പൗരത്വ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും അവഗണിക്കുന്നത്?' മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ സംശയം ഉന്നയിച്ചു. 'നിങ്ങൾക്ക് ഈ മോശം കേസ് അവഗണിക്കാം... പക്ഷേ, ആ വാഷ്റൂം ! മനുഷ്യൻ ! ഫ്ലൈറ്റ് യാത്ര ദൈർഘ്യമേറിയതാകുമ്പോൾ, യാത്രാ രേഖകളുടെ 8 പാസ്പോർട്ടുകൾക്ക് ശേഷം, അതില്‍ കയറുന്നത് ഒഴിവാക്കണം എന്നാണ് നിങ്ങളോടുള്ള എന്‍റെ വ്യക്തിഗത ഉപദേശം' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.