മൊണാലിസയ്ക്ക് നേരെ സൂപ്പേറ്, പിന്നാലെ പാരീസ് നഗരം ഉപരോധിക്കാന്‍ ഫ്രഞ്ച് കര്‍ഷകര്‍ !

പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ട്രാക്ടറുകള്‍ നിരത്തി പാരീസ് നഗരം വളയാനാണ് കര്‍ഷകരുടെ തീരുമാനം. പ്രക്ഷോഭകരെ നേരിടാന്‍ 15,000 പേലീസുകാരെ നഗരത്തിന് ചുറ്റും വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ അറിയിച്ചു. 

French farmers to lay siege to Paris bkg

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് കര്‍ഷകര്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് കടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ലൂവര്‍ മ്യൂസിയത്തില്‍ പൊതുപ്രദര്‍ശനത്തിന് വച്ച വിശ്വവിഖ്യാതമായ പെയിന്‍റിംഗായ മോണാലിസ ചിത്രത്തിന് നേരെ രണ്ട് സ്ത്രീകള്‍ സൂപ്പൊഴിച്ച് പ്രതിഷേധിച്ചിരുന്നു. 'എന്താണ് കൂടുതല്‍ പ്രധാനം? കലയോ അതോ ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശമോ' എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു  'ഫുഡ് റിറ്റാലിയേഷന്‍' എന്ന സംഘടനയിലെ അംഗങ്ങളായ യുവതികള്‍ ചിത്രത്തിന് നേരെ സൂപ്പൊഴിച്ചത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ഇന്‍ഷൂര്‍ ചെയ്ത ചിത്രമാണ് പതിനാറാം നൂറ്റാണ്ടില്‍ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച മോണാലിസ എന്ന ചിത്രം. 2005 മുതല്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളില്‍ സുരക്ഷിതമായ ചിത്രത്തിന് കേടുപാടുകളില്ല. അതേ സമയം ഈയൊരറ്റ പ്രവര്‍ത്തിയിലൂടെ ഫ്രാന്‍സിലെ കര്‍ഷക സമരം ലോക ശ്രദ്ധ നേടി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by CNN (@cnn)

ഗബ്രിയേല്‍ അട്ടാലിന്‍റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാറില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് കര്‍ഷകര്‍. കഴിഞ്ഞ ജനുവരി 18 മുതല്‍ ഫ്രഞ്ച് കര്‍ഷക യൂണിയനുകള്‍ പ്രത്യക്ഷ പ്രതിഷേധ സമരത്തിലാണ്. എഫ്എൻഎസ്ഇഎ, യംഗ് ഫാർമേഴ്സ് (എഫ്ആർ), റൂറൽ കോർഡിനേഷൻ (എഫ്ആർ), കോൺഫെഡറേഷൻ പേയ്സൻ തുടങ്ങിയ ഫ്രഞ്ച് കര്‍ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ 2020 - 2021 വര്‍ഷങ്ങളില്‍ നടത്തിയ ഐതിഹാസിക സമരത്തിന് സമാനമായ രീതിയിലാണ് ഫ്രാന്‍സിലും കര്‍ഷക സംഘടനകളുടെ സമരം.  പ്രധാനമായും ട്രാക്ടറുകള്‍ ഉപയോഗിച്ച് റോഡുകള്‍ ഉപരോധിച്ചാണ് ഇവിടെയും സമരം. 

കുറഞ്ഞ ഭക്ഷ്യവില, കർഷകരുടെ ഡീസൽ ഇന്ധനത്തിനുള്ള സംസ്ഥാന സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ, യൂറോപ്യൻ യൂണിയൻ - മെർക്കോസൂർ സ്വതന്ത്ര വ്യാപാര കരാർ എന്നിവയ്ക്കെതിരെയാണ് ഫ്രഞ്ച് കർഷകരുടെ പ്രതിഷേധം. പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടാലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാര്‍ഷിക ഡീസലിനുള്ള സര്‍ക്കാര്‍ സബ്സിഡികളും കര്‍ഷകരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഔദ്ധ്യോഗിക നൂലാമാലകള്‍ നീക്കുന്നതിനുമുള്ള നടപടികള്‍ റദ്ദാക്കിയെങ്കിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'എന്തിന് ഡേറ്റ് ചെയ്യണമെന്ന്' ചോദിച്ച് യുവതി, യുവാവിന്‍റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ !

വില 448 കോടി, പഴക്കം 100 വര്‍‌ഷം, നഷ്ടപ്പെട്ടെന്ന് കരുതിയ ആ അത്യപൂര്‍വ്വ പെയ്റിംഗ് ഒടുവില്‍ കണ്ടെത്തി !

കഴിഞ്ഞ 16 ന് ഫ്രാന്‍സിലെ ടൂളൂസിൽ നടന്ന ഒരു പ്രകടനത്തോടെയാണ് കര്‍ഷകര്‍ പ്രത്യക്ഷ സമരം ആരംഭിച്ചത്. എന്നാല്‍ സമരം ഒരു ചലനവും ഉണ്ടാക്കിയില്ല. തുടര്‍ന്ന് 18 ന് എ 64 മോട്ടോർവേ തടയാൻ ഓക്സിറ്റാനില്‍ നിന്നുള്ള കർഷകർ തീരുമാനിച്ചു. പിന്നാലെ പ്രക്ഷോഭം ശക്തമായി. നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ സമരത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ട്രാക്ടറുകള്‍ നിരത്തി പാരീസ് നഗരം വളയാനാണ് കര്‍ഷകരുടെ തീരുമാനം. പ്രക്ഷോഭകരെ നേരിടാന്‍ 15,000 പേലീസുകാരെ നഗരത്തിന് ചുറ്റും വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ അറിയിച്ചു. 

'നന്നായി പഠിക്കും ഇല്ലെങ്കില്‍...'; വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിജ്ഞ എഴുതിവാങ്ങിയ അധ്യാപകന് എട്ടിന്‍റെ പണി

ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്ന് സോഷ്യല്‍ മീഡിയ; ജൂനിയർ ഡെവലപ്പർ, ലഭിച്ചത് 2900+ അപേക്ഷകള്‍, വീഡിയോ വൈറല്‍ !

തലസ്ഥാനത്തും ചുറ്റുമുള്ള പ്രദേശത്തും ഭക്ഷണവിതരണം നടത്തുന്ന റുംഗിസ് ഇന്‍റർനാഷണൽ മാർക്കറ്റ്, പാരീസ് വിമാനത്താവളം എന്നിവ പ്രതിരോധിക്കുന്നതോ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനോയുള്ള കര്‍ഷക വാഹനവ്യൂഹത്തെ പ്രതിരോധിക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡാര്‍മനില്‍ അറിയിച്ചു. സുരക്ഷാ സേനയുടെ ഹെലികോപ്ടറുകള്‍ കര്‍ഷക ട്രാക്ടറുകളുടെ നീക്കം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മക്ഡോണാള്‍ഡ് അടക്കമുള്ള ഭക്ഷണ വിതരണ ശൃംഖലയിലെ ഭീമന്മാരുടെ കടകള്‍ക്ക് മുന്നില്‍ ചാണകം അടക്കമുള്ള മാലിന്യം തള്ളി കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. തലസ്ഥാനമായ പാരീസിലേക്കുള്ള ദേശീയ പാതകള്‍ വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിച്ചിടുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 

2,500 രൂപയുടെ ഓരോ ഇടപാടിനും 150 രൂപ ക്യാഷ്ബാക്ക്; കച്ചവടക്കാരനില്‍ നിന്നും തട്ടിയത് 95,000 രൂപ !
 

Latest Videos
Follow Us:
Download App:
  • android
  • ios