ബംഗളൂരുവില്‍ ഐടി കമ്പനി പ്രവര്‍ത്തിച്ചിരുന്ന നാല് നില കെട്ടിടം ഷോർട്ട് സർക്യൂട്ടിനെ തുടര്‍ന്ന് കത്തിയമര്‍ന്നു
കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് സുരക്ഷാ ജീവനക്കാരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ഇന്നലെ വൈകീട്ട് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നാല് നില കെട്ടിടം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ബാനസവാടി റിംഗ് റോഡിലുള്ള നാല് നില കെട്ടിടത്തിലാണ് തീ പടര്‍ന്ന് പിടിച്ചത്. താഴത്തെ നിലയിൽ ഒരു ഫർണിച്ചർ കടയും രണ്ടാം നിലയിൽ ഒരു കോച്ചിംഗ് സെന്‍ററും മൂന്നാമത്തെയും നാലാമത്തെയും നിലകളിൽ ഒരു ഐടി കമ്പനിയുമായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് സുരക്ഷാ ജീവനക്കാരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.
മറുമരുന്നില്ല, ഓസ്ട്രേലിയയില്‍ ഭീഷണി ഉയർത്തി സ്റ്റീഫൻസ് ബാൻഡഡ് പാമ്പ് !
ശങ്കർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കഴിഞ്ഞ അഞ്ച് വര്‍ഷമായി വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നെന്ന് ന്യൂസ് 9 റിപ്പോർട്ട് ചെയ്യുന്നു. ഞാൻ ഒരു നില കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നു. രാത്രിയിൽ കെട്ടിടത്തിലെത്തിയപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തിൽ എനിക്ക് 7 മുതൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ശങ്കര്‍ പറഞ്ഞു. ക്രിസ്റ്റിൻ മാത്യു ഫിലിപ്പ് കെട്ടിടത്തില്‍ തീ പടരുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. "ORR-ന്‍റെ ഈ ഭാഗത്ത് ധാരാളം ഫർണിച്ചർ ഷോപ്പുകൾ ഉണ്ട്, ഈ വാണിജ്യ സമുച്ചയങ്ങളിലെല്ലാം അഗ്നി സുരക്ഷാ നടപടികൾ പൂജ്യമാണെന്ന് തോന്നുന്നു." വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചു. “പടക്കം വീഴുന്നതും തീ പിടിക്കുന്നതിന് കാരണമായിരിക്കാം,” എന്ന് മറ്റൊരാള്‍ കുറിച്ചു.
സ്വയം 'സമ്പന്നരെ'ന്ന് വിശ്വസിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം വെറും 8 ശതമാനം മാത്രമെന്ന് പഠനം !
കഴിഞ്ഞ രണ്ട് മാസത്തിനിടെ ബെംഗളൂരുവിലെമ്പാടുമായി വാണിജ്യ ഇടങ്ങളിൽ ഒന്നിലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി ന്യൂസ് 9 റിപ്പോർട്ട് ചെയ്തു. ഒക്ടോബറിൽ കോറമംഗലയിലെ നാല് നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കഫേയ്ക്ക് തീപിടിച്ചിരുന്നു. ബനശങ്കരിക്കടുത്ത് വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഗാരേജിലും തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ തീ പിടിത്തത്തില്‍ 21 ബസുകൾ കത്തിനശിച്ചു. ഇതിന് പിന്നാലെ നടന്ന പരിശോധനയില്‍ അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ 21 പബ്ബുകളും റെസ്റ്റോറന്‍റുകളും പൗരസമിതി അടച്ചുപൂട്ടിയിരുന്നു. കൂടാതെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് മറ്റ് 167 കെട്ടിടങ്ങള്‍ക്ക് നോട്ടീസ് അയച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാളിന്‍റെ സ്റ്റെയര്‍കെയ്സിന് അടിയില്‍ ആറ് മാസത്തോളം രഹസ്യജീവിതം; ഒടുവില്‍ പിടി വീണു !