ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു !
വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ എടുക്കുന്നതിനായി ബേസ്മെന്‍റിനുള്ളിലേക്ക് പോയ കുടുംബാംഗങ്ങളാണ് മരിച്ചത്. കുടുംബത്തിലെ നാല് പേര്‍ മരിച്ചതിന് പിന്നാലെ എട്ട് വയസുകാരി അനാഥയായി.
ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച ഒരു കുടുംബത്തിലെ നാല് പേർ മരുച്ചു. വോൾഗ നദിയിൽ റഷ്യൻ റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാനിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് ഞെട്ടിക്കുന്ന സംഭവം. വീടിനുള്ളിലെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ബേസ്‌മെന്‍റിനുള്ളിൽ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് പഴകിയതിനെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചത് മൂലമാണ് നാല് പേരുടെയും ജീവൻ അപായപ്പെടാന്‍ കാരണമായത്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ എടുക്കുന്നതിനായി ബേസ്മെന്‍റിനുള്ളിലേക്ക് പോയ കുടുംബാംഗങ്ങളാണ് മരിച്ചത്. കുടുംബത്തിലെ നാല് പേര്‍ മരിച്ചതിന് പിന്നാലെ എട്ട് വയസുകാരി അനാഥയായി.
പച്ചക്കറികൾ എടുത്ത് കൊണ്ടുവരാൻ ബേസ്‌മെന്‍റിനുള്ളിലേക്ക് ആദ്യം പോയത് കുടുംബനാഥനായ മിഖായേൽ ചെലിഷെവ് ആണ്. 42 കാരനായ ഇദ്ദേഹം അറിയപ്പെടുന്ന നിയമ പ്രൊഫസർ ആണ്. ബേസ്മെന്‍റിനുള്ളിൽ കയറിയ മിഖായേൽ പഴകിയ ഉരുളക്കിഴങ്ങിൽ നിന്നും പുറത്തുവന്ന വിഷവാതകം ശ്വസിക്കുകയും ബോധരഹിതനായി നിലത്തു വീഴുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇദ്ദേഹം മരണപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. ഏറെ നേരമായിട്ടും ഭർത്താവ് പച്ചക്കറികളുമായി എത്താത്തതിനെ തുടർന്നാണ് മിഖായേലിന്‍റെ ഭാര്യ അനസ്താസിയ (38) രണ്ടാമതായി ബേസ്മെന്‍റിനുള്ളിലേക്ക് പോയി. മിഖായേലിനെ കാത്തിരുന്ന അതേ അപകടം അവിടെ അവളെയും കാത്തിരിപ്പുണ്ടായിരുന്നു.
ഒരു മാസത്തോളം നീണ്ട തുടർച്ചയായ ഓണ്‍ലൈന്‍ ഗെയിംഗ്; ഒടുവില്‍ ബിരുദ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം !
ബേസ്മെന്‍റിനുള്ളിൽ പ്രവേശിച്ചതും അനസ്താസിയയും ബോധരഹിതയാവുകയും മരണപ്പെടുകയും ചെയ്തു. അച്ഛനും അമ്മയും പോയി ഏറെ സമയം കഴിഞ്ഞിട്ടും ഇരുവരെയും കാണാതെ വന്നതിനെത്തുടർന്നാണ് ഇവരുടെ മൂത്തമകൻ ജോർജ് എന്ന 18 കാരൻ ഇരുവരെയും അന്വേഷിച്ച് ബേസ്മെന്‍റിനുള്ളിലേക്ക് കയറിയത്. പക്ഷേ ഏറെനേരം കാത്തിരുന്നിട്ടും അവനും തിരിച്ച് വന്നില്ല. ഇതോടെ അപകടകരമായ എന്തോ ഒന്ന് ബേസ്മെന്‍റിനുള്ളിൽ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ അമ്മ ഇറൈഡ സഹായത്തിനായി അയൽവാസികളെ വിവരമറിയിച്ചു.
ആത്മഹത്യ ചെയ്ത 16 കാരിയുടെ മൃതദേഹം 'പ്രേത വിവാഹ'ത്തിനായി 7.75 ലക്ഷം രൂപയ്ക്ക് വിറ്റു !
പക്ഷേ അവർ വരുന്നതുവരെ കാത്തിരിക്കാൻ ഇറൈഡയ്ക്ക് കഴിഞ്ഞില്ല. കുടുംബത്തിൽ അവശേഷിച്ച ഏക അംഗവും തന്‍റെ കൊച്ചു മകളുമായ എട്ടു വയസ്സുകാരി മരിയ ചെലിഷേവയോട് സുരക്ഷിതയായിരിക്കാൻ പറഞ്ഞ ശേഷം ഇറൈഡ ബേസ്മെന്‍റിന് ഉള്ളിലേക്ക് കയറി. അതോടെ വിഷവാതകം ശ്വസിച്ച അവരും മരണത്തിന് കീഴടങ്ങി. തുടർന്ന് സ്ഥലത്തെത്തിയ അയൽവാസികൾ ഉടനെ പോലീസിൻ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് ബേസ്മെന്‍റിനുള്ളിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍, കുടുംബത്തിലെ നാല് പേരും മരിച്ചത് അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു.
വിമാനയാത്രയില്‍ കിട്ടിയത് 'കുഷ്യനില്ലാത്ത സീറ്റ്'; ഇന്‍ഡിഗോ വലിയ ലാഭം ഉണ്ടാക്കുമെന്ന് കുറിപ്പ് !