കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം

ഇന്നത്തെ ആഫ്രിക്കന്‍ ആനകളുടെ ഇരട്ടി വലിപ്പമുണ്ടായിരുന്ന ആനകളായിരുന്നു അക്കാലത്ത് കശ്മീര്‍ താഴ്വാരയിലുണ്ടായിരുന്നത്. അതേസമയം ഇവയെ മജ്ജയ്ക്ക് വേണ്ടി മനുഷ്യരുടെ പൂര്‍വ്വികര്‍ വേട്ടയാടിയിരുന്നു. 

Four lakh year-old Palaeoloxodon elephants bones found in Kashmir Valley and Stone used for hunting study says

മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനും വര്‍ഷത്തിനിടെ മധ്യ പ്ലീസ്റ്റോസീൻ (Middle Pleistocene era) കാലഘട്ടത്തിൽ കശ്മീര്‍ താഴ്വാര അടക്കി ഭരിച്ചിരുന്ന അക്കാലത്തെ കൂറ്റന്‍ ആനകളെ മനുഷ്യന്‍ കല്ല് ഉപയോഗിച്ച് വേട്ടയാടിയിരുന്നെന്ന് പുതിയ പഠനം. 2000 -ലാണ് കശ്മീർ താഴ്വരയിലെ പാംപോറിൽ നിന്നും ലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള അസ്ഥികളുടെ ഫോസില്‍  കണ്ടെത്തിയത്. പിന്നീട് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഫോസിലുകളുടെ ഐഡന്‍റിറ്റി, ആനകളുടെ മരണകാരണം, മനുഷ്യ ഇടപെടലിനുള്ള സാധ്യത എന്നിവയെ കുറിച്ചുള്ള പഠനമാണ് നടന്നത്.

ആദ്യകാല മനുഷ്യർ മാമോത്ത് അസ്ഥികളില്‍ നിന്നും കൊഴുപ്പ് അടങ്ങിയ മജ്ജ വേർതിരിച്ചെടുക്കാനാണ് ഇവയെ ആക്രമിച്ചിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു. അവയുടെ അസ്ഥികളില്‍ നിന്ന് അക്കാലത്തെ മനുഷ്യര്‍ ആയുധങ്ങള്‍ നിര്‍മ്മിച്ചിരുന്നെന്ന് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ അദ്വൈത് ജുക്കറിന്‍റെ നേതൃത്വത്തിൽ രണ്ട് പ്രബന്ധങ്ങളായി പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. വംശനാശം സംഭവിച്ച മാമോത്തുകളെ അക്കാലത്തെ മനുഷ്യർ ചൂഷണം ചെയ്തതിന്‍റെ നിരവധി തെളിവുകളുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തെ പഠനം ഒക്ടോബർ 11 ന് ജേണൽ ഓഫ് വെർട്ടെർബേറ്റ് പാലിയന്‍റോളജിയിലും രണ്ടാമത്തേത് ഒക്ടോബർ 15 ന് ക്വാട്ടർനറി സയൻസ് റിവ്യൂസ് ജേണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

1,39,000 വർഷം പഴക്കമുള്ള ശിലായുധം; ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യവാസ ചരിത്രം തിരുത്തിയെഴുതപ്പെടുമോ?

അപൂർവമായ ഈ ഫോസിലുകൾ പാലിയോലോക്സോഡോൺ (Palaeoloxodon) എന്ന വംശനാശഭീഷണി നേരിടുന്ന ആന ജനുസ്സിൽപ്പെട്ടവയുടെതാണെന്ന് രണ്ടാമത്തെ പഠനം പറയുന്നു. ഈ ആനകള്‍ ഇന്നത്തെ ആഫ്രിക്കൻ ആനകളേക്കാൾ ഇരട്ടിയിലധികം ഭാരമുള്ളവയാണ്. ഇതുവരെ കണ്ടെത്തിയ പാലിയോലോക്സോഡോൺ അസ്ഥികളുടെ രണ്ടാമത്തെ സെറ്റാണ് കശ്മീരിലെ  പാംപോറിലേത്. അതേസമയം ലഭിച്ചതില്‍ ഏറ്റവും പൂർണ്ണമായ ഫോസിലാണിത്. പാംപോറിനടുത്തുള്ള ഒരു നദിക്ക് സമീപത്ത് നിന്ന് മൂന്ന് ആനകളുടെ അസ്ഥികളുടെ ഫോസിലാണ് കണ്ടെത്തിയത്. ഇവ, 87 ശിലാ ഉപകരണങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മൂന്ന് ആനകളും പ്രായപൂര്‍ത്തിയായവയായിരുന്നെന്നും പഠനത്തിൽ പറയുന്നു.  

പഴക്കം 6,000 വര്‍ഷം; സ്കാൻഡിനേവിയയിലെ ആദ്യകാല കർഷകരുടെ വീടുകള്‍ കണ്ടെത്തി

അതേസമയം ആനയുടെ അസ്ഥിയില്‍ വേട്ടയാടിയതിന്‍റെ പാടുകളില്ലെങ്കിലും മാസം മുറിച്ച് മാറ്റിയതിന്‍റെയും മജ്ജയ്ക്കായി അസ്ഥികള്‍ തകര്‍ത്തതിന്‍റെയും തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ഈ അവശിഷ്ടങ്ങള്‍ ശിലാ ഉപകരണങ്ങള്‍ ഉപയോഗിച്ച് സംരക്ഷിച്ച് നിര്‍ത്തി. പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ഇന്ത്യയിലെ ഏക സൈറ്റാണ് കശ്മീരിലെ പാംപോർ താഴ്വാര. ഫോസിലുകള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും നൂറ് കണക്കിന് മീറ്റര്‍ അകലെ നിന്നുള്ള ബസാൾട്ടിക്ക് പാറകള്‍ ഉപയോഗിച്ച് നിര്‍ച്ച് ശിലായുധങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. 

5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും

അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ പൂര്‍വ്വീകരെ ഹോമിനിനി (Hominini) എന്ന ടാക്സോണമിക് ഗോത്രത്തിലാണ് പെടുത്തിയിരിക്കുന്നത്. ഹോമിനിനുകളിൽ ആധുനിക മനുഷ്യരും (ഹോമോ സാപ്പിയൻസ്) നമ്മുടെ വംശനാശം സംഭവിച്ച പൂർവ്വികരും മറ്റ് ബന്ധുക്കളായ മനുഷ്യവർഗങ്ങളും ഉൾപ്പെടുന്നു.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഹോമിനിൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരേയൊരു ഫോസിലാണ് ഇതുവരെ ലഭിച്ചത് ഇത് 'നർമദ ഹ്യൂമൻ' (Narmada Human) എന്നറിയപ്പെടുന്നു. ആധുനിക മനുഷ്യർക്കും നിയാൻഡർതലുകൾക്കും ഇടയിലുള്ള പരിവർത്തന കാലത്താകാം ഇവര്‍ ജീവിച്ചിരുന്നതെന്ന് കരുതുന്നു. അതല്ലെങ്കില്‍ അവസാന ഘട്ട ഹോമോ ഇറക്റ്റസ് ആയ ഹോമോ ഹൈഡൽബെർഗെൻസിസാകാം ഇവര്‍. 

തമിഴ്നാട്ടില്‍ ‌2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി

Latest Videos
Follow Us:
Download App:
  • android
  • ios