കൂട്ടത്തിലൊരാൾ കരടിയായി, നാല് കൂട്ടുകാരും ചേര്‍ന്ന് പ്ലാന്‍ ചെയ്തു, പക്ഷേ പൊളിഞ്ഞു, ഒടുവില്‍ അറസ്റ്റ്

കാറിനുള്ളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകളിൽ സീറ്റുകൾക്കും വാതിലുകൾക്കും കേടുപാടുകളും വരഞ്ഞ അടയാളങ്ങളും കാണാമായിരുന്നു. എന്നാൽ, അവ ഒരു കരടിയുടെ നഖങ്ങൾ കൊണ്ടുണ്ടായതാണ് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നവയായിരുന്നു. 

four arrested in California after damaged luxurious car in bear costume to get insurance money

ഇൻഷുറൻസ് കമ്പനിയെ പറ്റിക്കുന്നതിന് വേണ്ടി വ്യത്യസ്തമായ പ്ലാനുമായി കാലിഫോർണിയയിൽ നിന്നുള്ള നാല് കൂട്ടുകാർ. എന്നാൽ, നാലുപേരും അറസ്റ്റിലായി. ഒരു കൂട്ടുകാരൻ കരടിയുടെ വേഷം കെട്ടി സുഹൃത്തുക്കളുടെ ആഡംബരക്കാറുകൾക്ക് കേടുപാടുകൾ വരുത്തുകയായിരുന്നു. അതുവഴി ഇൻഷുറൻസ് തുക കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. 

സംഭവവുമായി ബന്ധപ്പെട്ട് ലോസ് ഏഞ്ചൽസിൽ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഇൻഷുറൻസ് തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരിക്കയാണ് ഇപ്പോൾ. യഥാർത്ഥ കരടിയല്ല, കരടിവേഷം ധരിച്ച ഒരു മനുഷ്യനാണ് കാറിന് കേടുപാട് വരുത്തിയത് എന്ന് ഇൻഷുറൻസ് കമ്പനി കണ്ടെത്തുകയായിരുന്നത്രെ. 

ജനുവരിയിലാണ് ഒരു കരടി 2010 റോൾസ് റോയ്‌സ് ഗോസ്റ്റ്, 2015 മെഴ്സിഡീസ് ജി63 എഎംജി, 2022 മെഴ്സിഡീസ് ഇ 350 എന്നീ കാറുകളിൽ അതിക്രമിച്ചു കയറിയത്. കരടിയാണ് കാറിന് കേടുപാടുകൾ സൃഷ്ടിച്ചതെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി കാറുടമകൾ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ വീഡിയോ ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ, ഇൻഷുറൻസ് വകുപ്പ് ഈ കഥ വിശ്വസിച്ചില്ല. സമർപ്പിച്ച വീഡിയോകളിൽ കരടി കാറിന്റെ വിൻഡോ തകർത്ത് അകത്ത് കയറുന്നതും കാറുകൾക്ക് കേടുപാടുകൾ വരുത്തുന്നതും കാണാമായിരുന്നു. 

എന്നാൽ, കരടിയുടെ രോമം വളരെ തിളക്കമുള്ളതായിരുന്നു, കണ്ടാൽ ഒരു ഹാലോവീൻ കോസ്റ്റ്യൂം പോലെയാണ് ഇത് തോന്നിച്ചിരുന്നത്. അതുപോലെ, കാറിനുള്ളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകളിൽ സീറ്റുകൾക്കും വാതിലുകൾക്കും കേടുപാടുകളും വരഞ്ഞ അടയാളങ്ങളും കാണാമായിരുന്നു. എന്നാൽ, അവ ഒരു കരടിയുടെ നഖങ്ങൾ കൊണ്ടുണ്ടായതാണ് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നവയായിരുന്നു. 

അങ്ങനെ കാലിഫോർണിയ വനം വകുപ്പിൽ നിന്നുള്ള ഒരു ബയോളജിസ്റ്റ് വീഡിയോ വ്യക്തമായി പരിശോധിച്ചു. അദ്ദേഹമാണ് ഇതൊരു കരടിയല്ല എന്നും കരടിവേഷത്തിലെത്തിയ ഒരു മനുഷ്യനാണ് എന്നും പറയുന്നത്. പിന്നാലെ യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരടിയുടെ വേഷം ഒരാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. 

റൂബൻ തമ്രാസിയൻ, അരാരത്ത് ചിർക്കിനിയൻ, വാഹേ മുറാദ്ഖന്യൻ, അൽഫിയ സുക്കർമാൻ എന്നീ നാലുപേരും ചേർന്ന് ഒരു കോടിയിലധികം രൂപ തങ്ങളിൽ നിന്നും പറ്റിച്ചതായിട്ടാണ് ഇൻഷുറൻസ് കമ്പനി ആരോപിക്കുന്നത്.

'വൈകിയാണ് പോകുന്നത്, നാളെ വൈകിയേ ഓഫീസിലെത്തൂ'; ജൂനിയറിന്റെ മെസ്സേജ് പങ്കുവച്ച് യുവതി, വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios