അഞ്ചുവയസ്സുകാരിയുടെ അക്യുപങ്ചർ ചികിത്സ, കണ്ട് കണ്ണുമിഴിച്ച് സോഷ്യൽ മീഡിയ
കുട്ടിയുടെ അമ്മയായ സു പറയുന്നത് പെൺകുട്ടിയുടെ മുത്തശ്ശി ഒരു പരമ്പരാഗത ചൈനീസ് ചികിത്സ ചെയ്യുന്ന വ്യക്തിയാണ് എന്നാണ്. അവരിൽ നിന്നാണ് കുട്ടി അക്യുപങ്ചർ ചെയ്യുന്നത് എങ്ങനെയാണ് എന്നും ആ സൂചികൾ എങ്ങനെയാണ് ഒരാളുടെ ശരീരത്തിൽ ഇറക്കുന്നത് എന്നും പഠിച്ചത് എന്നും അവർ പറയുന്നു.
പരമ്പരാഗതമായ ചൈനീസ് ചികിത്സാരീതിയുടെ ഭാഗമാണ് അക്യുപങ്ചർ. നേർത്ത സൂചികൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തിയിറക്കിയിട്ടാണ് ഇതിൽ ചികിത്സ നടക്കുന്നത്. അക്യുപങ്ചർ എന്ന വാക്കിൻറെ അർത്ഥം തന്നെ സൂചി കൊണ്ടുള്ള കുത്തൽ എന്നാണ്. എന്നാൽ, ഇതേച്ചൊല്ലി അനുകൂലമായും പ്രതികൂലമായും വാദങ്ങൾ എപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായാലും, ചൈനീസ് മാധ്യമങ്ങളിൽ ഇപ്പോൾ വാർത്തയാവുന്നത് ഒരു അഞ്ച് വയസുകാരി അക്യുപങ്ചർ സൂചികൾ തന്റെ കുടുംബാംഗത്തിന്റെ മേൽ കുത്തുന്നതാണ്.
ഈ ചികിത്സാരീതിയിൽ വിദഗ്ദ്ധയായ ഒരാളെ പോലെയാണ് പെൺകുട്ടി സൂചികൾ കുത്തിയിറക്കുന്നത് എന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ അമ്മയായ സു പറയുന്നത് പെൺകുട്ടിയുടെ മുത്തശ്ശി ഒരു പരമ്പരാഗത ചൈനീസ് ചികിത്സ ചെയ്യുന്ന വ്യക്തിയാണ് എന്നാണ്. അവരിൽ നിന്നാണ് കുട്ടി അക്യുപങ്ചർ ചെയ്യുന്നത് എങ്ങനെയാണ് എന്നും ആ സൂചികൾ എങ്ങനെയാണ് ഒരാളുടെ ശരീരത്തിൽ ഇറക്കുന്നത് എന്നും പഠിച്ചത് എന്നും അവർ പറയുന്നു.
തന്റെ മകൾക്ക് എങ്ങനെയാണ് കൃത്യമായും വേദനയുള്ള, ചികിത്സ വേണ്ടുന്ന സ്ഥലങ്ങളിൽ സൂചികൾ ഇറക്കുന്നത് എന്ന് അറിയാം എന്നും അവർ പറയുന്നുണ്ട്. അതുമാത്രമല്ല, തന്റെ മുത്തശ്ശിയിൽ നിന്നും മറ്റ് ചികിത്സാരീതികളും തെറാപ്പി രീതികളും ഒക്കെ അവൾ പഠിച്ചിട്ടുണ്ട് എന്നും അഞ്ചുവയസുകാരിയുടെ അമ്മ പറയുന്നു.
എന്നാൽ, അതേസമയത്ത് തന്നെ കുട്ടിയുടെ വീഡിയോ വൈറലായതോടെ വിമർശനങ്ങളും ആശങ്കകളും കൂടി അതോടൊപ്പം ഉയർന്നുവന്നു. അക്യുപങ്ചർ കൃത്യമായി ചെയ്യേണ്ടുന്ന ഒന്നാണ് എന്നും അത് കൃത്യമായി അറിയില്ലെങ്കിൽ ദോഷങ്ങൾ ഉണ്ടാക്കിയേക്കും എന്നുമാണ് വിമർശകർ പറയുന്നത്. എങ്ങനെയാണ് ഒരു ചെറിയ കുട്ടിയെ കൊണ്ട് ഇത്തരം ഒരു കാര്യം ചെയ്യിക്കുന്നത് എന്നും അവർ ചോദിക്കുന്നു.
അതേസമയം, അക്യുപങ്ചർ ചികിത്സാരീതിക്കെതിരെയും വിമർശനങ്ങൾ ഉയരാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം