'ഐസ്മാൻ' മുതൽ 'ആനിമൽ' വരെ ക്രൂരത കൊണ്ട് ലോകത്തെ ഭയപ്പെടുത്തിയ അഞ്ച് കൊടുംകുറ്റവാളികള്‍
ചിലര്‍ ക്രൂരമായ കൊലപാതങ്ങള്‍ക്ക് പേര് കേട്ടവര്‍, മറ്റ് ചിലര്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയവര്‍... ലോകം ഭയത്തോടെ കണ്ട ആ കുറ്റവാളികളില്‍ ചിലരെ കുറിച്ച്.
നിഖില്‍ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത കില്ല് എന്ന സിനിമ പുറത്ത് വന്നത് 2023 ലാണ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി സ്വതന്ത്രമായി സംവിധാനം ചെയ്ത സിനിമ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈം തില്ലറുകളിലൊന്നായി കണക്കാപ്പെട്ടു. ദില്ലിയിലേക്ക് പോകുന്ന ഒരു ട്രെയിനിനുള്ളില്‍ നടക്കുന്ന കൂട്ടക്കൊലയാണ് ചിത്രത്തിന്‍റെ അടിസ്ഥാനം. പറഞ്ഞ് വരുന്നത് ക്രൂരതയെ കുറിച്ചാണ്. പലപ്പോഴും സിനിമകള്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ അതിഭാവുകത്വം തോന്നാവുന്ന ജീവിതമുള്ള നിരവധി കൊടുകുറ്റവാളികള്‍ എല്ലാ സമൂഹങ്ങളിലും ജീവിക്കുന്നുണ്ട്. ചരിത്രത്തിലെ കൊടും ഭീകരർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അത്തരം ചില വ്യക്തികളെ കുറിച്ചാണ്. ഈ കൂട്ടത്തിൽ 492 മനുഷ്യരുടെ ജീവനെടുത്തു എന്ന് അവകാശപ്പെടുന്ന വ്യക്തി വരെയുണ്ട്.
ഐസ്മാൻ
ഐസ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളുടെ യഥാർത്ഥ പേര് റിച്ചാർഡ് കുക്ലിൻസ്കി എന്നാണ്. 6 അടി 5 ഇഞ്ച് ആണ് ഉയരം. 30 വർഷം കൊണ്ട് 200 ഓളം ആളുകളെയാണ് ഇയാൾ കൊന്നൊടുക്കിയതായി പറയപ്പെടുന്നത്. അമ്പും വില്ലും, ചെയിൻസോകൾ, സയനൈഡ്, നാസൽ സ്പ്രേകൾ എന്നിങ്ങനെ വിവിധങ്ങളായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇയാൾ തന്‍റെ ഇരകളെ കൊലപ്പെടുത്തിയിരുന്നത്. 2006 -ൽ 70 -ആം വയസ്സിൽ ജയിലിൽ വെച്ച് ഈ ക്രൂരനായ കൊലയാളി മരിച്ചു.
ആനിമൽ
ആനിമല്‍ എന്നത് 2023 ല്‍ ഇറങ്ങിയ റണ്‍ബീര്‍ കപൂറിന്‍റെ ചിത്രമാണെങ്കില്‍ അതേ പേരില്‍ അറിയപ്പെടുന്ന ഒരു കൊടുംകുറ്റവാളിയുണ്ട്. ഒരു നിശാക്ലബ് വഴക്കിനിടെ ഒരാളെ കവിളിൽ കടിച്ച് കൊന്നതിന് ശേഷമാണ് ജോസഫ് ബാർബോസയ്ക്ക് 'ആനിമൽ' എന്ന വിശേഷണം ലഭിച്ചത്. ബോസ്റ്റണിലെ പാട്രിയാർക്ക ക്രൈം ഫാമിലിക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഇയാള്‍ 26 പേരെയാണ് കൊലപ്പെടുത്തിയത്. ജോസഫ് ബാർബോസ തന്‍റെ ഇരകള്‍ക്ക് നേരെ ശബ്ദമില്ലാത്ത തോക്കുകളും കാർ ബോംബുകളും പ്രയോഗിച്ചു. 1976 -ൽ 43-ാം വയസ്സിൽ ജോസഫ് ബാർബോസ ഒരു പോലീസ് എന്‍കൌണ്ടറില്‍ കൊല്ലപ്പെട്ടു.
സൂപ്പർകില്ലർ
40 ഓളം പേരെ കൊലപ്പെടുത്തിയ റഷ്യൻ ഹിറ്റ്മാനായിരുന്നു അലക്സാണ്ടർ സോളോണിക് എന്ന സൂപ്പർ കില്ലർ. മുൻ സോവിയറ്റ് പട്ടാളക്കാരനും ആയോധനകലയിൽ വിദഗ്ധനുമായ അദ്ദേഹത്തിന് രണ്ട് കൈകളും ഉപയോഗിച്ച് ഒരേ സമയം വെടിവയ്ക്കാൻ കഴിയും. 1994 -ൽ വെടിവയ്പിൽ പോലീസ് പിടികൂടിയെങ്കിലും അടുത്ത വർഷം ജയിലിൽ നിന്ന് രക്ഷപ്പെട്ടു. 1997 -ൽ ഗ്രീസിലായിരിക്കെ ഒരു അക്രമി അദ്ദേഹത്തെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതപ്പെടുന്നത്.
ഹാരി ദി ഹെഞ്ച്മാൻ
1930-കളിൽ അമേരിക്കയിൽ സജീവമായിരുന്ന, മർഡർ ഇൻക് എന്ന മാഫിയാ സംഘത്തിന് വേണ്ടി വേണ്ടി നൂറുകണക്കിന് കരാർ കൊലപാതകങ്ങൾ നടത്തി കൊലയാളിയാണ് ഹാരി ദി ഹെഞ്ച്മാൻ. അവരുടെ അക്രമികളിൽ ഒരാളായ ഹാരി സ്ട്രോസ് 500 ഓളം പേരെ കൊന്നതായി ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. 31-ാം വയസ്സിൽ 1941 -ൽ വൈദ്യുതക്കസേരയിലിരുത്തി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു.
വീട് വിറ്റു, ജോലി രാജിവച്ചു, താമസം തെരുവിലേക്ക് മാറ്റി; എല്ലാം ക്രൂയിസ് കപ്പലില്‍ സഞ്ചരിക്കാൻ, പക്ഷേ
ബ്രൂട്ടല്‍ ബ്രിട്ട്
1974 നും 1978 നും ഇടയിൽ സജീവമായ ഒരു ബ്രിട്ടീഷ് ഹിറ്റ്മാനായിരുന്നു 'ബ്രൂട്ടൽ ബ്രിട്ട്' എന്നറിയപ്പെടുന്ന ജോൺ ചൈൽഡ്സ്. സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ അദ്ദേഹം ആ കൊലപാതകം കണ്ട് നിന്ന 10 വയസുകാരനുള്‍പ്പെടെയുള്ള ആറ് പേരെയും കൊലപ്പെടുത്തി. ഇരകളെ കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം കത്തിച്ച് കളയും. 1979 മുതൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു.
കൗമാരക്കാരിയായ മകള്‍ക്ക് താനുമായോ ഭാര്യയുമായോ സാദൃശ്യമില്ല, ഡിഎന്‍എ ടെസ്റ്റ് നടത്തിയ അച്ഛന്‍ ഞെട്ടി
ജൂലിയോ സാന്‍റാന
ലോക ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കൊലയാളിയായി അറിയപ്പെടുന്നത് 492 പേരുടെ മരണത്തിനിടയാക്കിയ ബ്രസീലിയൻ ഹിറ്റ്മാൻ സാന്‍റാനയാണ്. വെറും 17 വയസില്‍ തുടങ്ങിയ കൊലപാതകങ്ങളാണ് സാന്‍റാനയെ ലോകത്തിലെ ഏറ്റവും ക്രൂരനായ കൊലയാളി എന്ന വിശേഷണത്തിന് ഉടമയാക്കിയത്. ജൂലിയോ സാന്‍റാനയുടെ പേരില്‍ പിന്നീട് സിനിമകളും പുസ്തകങ്ങളും പുറത്തിറങ്ങി.