5.8 ഡിഗ്രി തണുപ്പ്; കുളിക്കാതെ സ്കൂളിലെത്തിയ അഞ്ച് കുട്ടികളെ തണുത്തവെള്ളത്തില്‍ കുളിപ്പിച്ചു, പിന്നാലെ വിവാദം!
കുട്ടികളെ ശിക്ഷിക്കുക മാത്രമല്ല, അവര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ റന്‍വിജയ് സിംഗ് തന്‍റെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ ജില്ലയിലെ മറ്റ് സ്കൂള്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവാദമുണ്ടായത്.
അസംബ്ലിയില്‍ വച്ച് കുളിക്കാതെ സ്കൂളിലെത്തിയ കുട്ടികളെ കണ്ടെത്തിയ പ്രധാന അധ്യാപകന്‍, കുട്ടികളെ വസ്ത്രം അഴിപ്പിച്ച് തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചെന്ന് പരാതി. യുപി ഫരീദ്പൂരിലെ ബറേലി ജില്ലയിലെ ഛത്രപജി ശിവജി ഇന്‍റര്‍ കോളേജ് സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. രാവിലെ കുളിക്കാതെ സ്കുളിലെത്തിയ അഞ്ച് കുട്ടികളെയാണ് പ്രിന്‍സിപ്പല്‍ റന്‍വിജയ് സിംഗ് തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസംബ്ലി കഴിഞ്ഞ ഉടനെ കുട്ടികളെ വസ്ത്രം അഴിപ്പിച്ച് വരിവരിയായി നിര്‍ത്തുകയും പിന്നീട് തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ബറേലിയില്‍ ഞായറാഴ്ച 3.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. തിങ്കളാഴ്ച രാവിലെ താപനില 5.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇത്രയും തണുപ്പുള്ളപ്പോഴാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടികളെ ശിക്ഷിക്കുക മാത്രമല്ല, അവര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ റന്‍വിജയ് സിംഗ് തന്‍റെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ ജില്ലയിലെ മറ്റ് സ്കൂള്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവാദമുണ്ടായത്. സംഭവം വിവാദമായതിന് പിന്നാലെ, കുട്ടികളെ കുളിക്കാന്‍ നിര്‍ബന്ധിക്കുക ആയിരുന്നില്ല ഉദ്ദേശമെന്നും അവരെ സ്കൂളിലേക്ക് വരുമ്പോള്‍ ശുചിത്വം പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്നും അത് അവരെ ആരോഗ്യമുള്ള ഒരു ജീവിതത്തിലേക്ക് നയിക്കുമെന്നും അവകാശപ്പെട്ട് പ്രിന്‍സിപ്പാല്‍ രംഗത്തെത്തി.
ഔറി, കോടികളുടെ ആസ്തിക്ക് ഉടമയായത് മറ്റുള്ളവരുടെ വീട് അടിച്ച് വാരി വൃത്തിയാക്കി !
'തിങ്കളാഴ്ച അസംബ്ലിക്കിടെ കുട്ടികളുടെ നഖങ്ങളും ഷൂവും യൂണിഫോമുമെല്ലാം ഞങ്ങള്‍ പരിശോധിച്ചു. ഇതിനിടെയാണ് അഞ്ച് കുട്ടികള്‍ കുളിക്കാതെയാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഇന്‍റര്‍വല്‍ സമയത്ത് കുട്ടികളെ സ്കൂള്‍ പമ്പ് സെറ്റിന് കീഴെ വരിവരിയായി നിര്‍ത്തി. അവരോട് വസ്ത്രങ്ങള്‍ അഴിച്ച് കുളിക്കാന്‍ ആവശ്യപ്പെട്ടു.' പ്രിന്‍സിപ്പല്‍ റന്‍വിജയ് സിംഗ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണിക്കത്തെ കഠിനമായ തണുപ്പില്‍ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ കുട്ടികള്‍ തണുത്ത് വിറയ്ക്കുന്നത് കാണാം. കാലാവസ്ഥ സാധാരണ താപനിലയ്ക്കും താഴെയായിരിക്കുമ്പോള്‍ കുട്ടികളെ പൊതുഇടത്തില്‍ വച്ച് ഒരുമിച്ച് കുളിക്കാന്‍ നിര്‍ബന്ധിച്ചത് ശരിയായില്ലെന്ന പരാതി രക്ഷിതാക്കള്‍ ഉയര്‍ത്തി. കുളിക്ക് ശേഷം കുട്ടികള്‍ക്ക് ഊണും പഴവും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1200 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. '2011 ല്‍ ഞാന്‍ പ്രിന്‍സിപ്പാളായി വരുമ്പോള്‍ സ്കൂള്‍ മോശം അവസ്ഥയിലായിരുന്നു. എന്നാല്‍ ഇന്ന് ഇതൊരു ഗുരുകുലം പോലെയാണെന്നും' പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.
'പട്ടിക്കോളര്‍' ധരിച്ച് അഞ്ച് വയസുകാരി; കാരണം കേട്ട് രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ !