ആത്മാക്കളുടെ ചിത്രങ്ങൾ പകർത്തുന്ന 'പ്രേത ഫോട്ടോഗ്രാഫർ'; പിന്നീട് മത തട്ടിപ്പുകാരനെന്ന് ആരോപിക്കപ്പെട്ട കഥ !

എബ്രഹാം ലിങ്കന്‍റെ ആത്മാവിനോടൊപ്പം നിൽക്കുന്ന ഭാര്യ മേരി ടോഡ് ലിങ്കന്‍റെ ചിത്രം. ബന്ധുവിനോടൊപ്പം നില്‍ക്കുന്ന തന്‍റെ തന്നെ ചിത്രം എന്നീ ഫോട്ടോഗ്രാഫുകള്‍ അദ്ദേഹത്തെ പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിച്ചു. 

first spirit photographer William H Mumler s sotry bkg


രിച്ചുപോയവരുടെ ആത്മാക്കളുടെ ചിത്രങ്ങൾ ഫോട്ടോയിൽ പകർത്താൻ കഴിയുമോ? അത്തരത്തിൽ ഒരു ഫോട്ടോഗ്രാഫി ഉണ്ടത്രേ. സ്പിരിറ്റ് ഫോട്ടോഗ്രഫി എന്നാണ് ഇത് അറിയപ്പെടുന്നത്. മരിച്ചവരുടെ ആത്മാക്കളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്ന ഫോട്ടോഗ്രാഫിയാണ് സ്പിരിറ്റ് ഫോട്ടോഗ്രഫി. സ്പിരിറ്റ് ഫോട്ടോഗ്രാഫി കണ്ടുപിടിച്ചതിന് തൊട്ടുപിന്നാലെ 19-ആം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഇത് ജനപ്രിയമായി. സ്പിരിറ്റ് ഫോട്ടോഗ്രാഫുകൾ എടുത്ത ആദ്യ വ്യക്തികളിൽ ഒരാളാണ് വില്യം എച്ച് മംലർ.

19-ആം നൂറ്റാണ്ടിന്‍റെ പകുതി മുതൽ 20-ആം നൂറ്റാണ്ടിന്‍റെ ആരംഭം വരെ സ്പിരിറ്റ് ഫോട്ടോഗ്രഫി ജനപ്രിയമായിരുന്നു. ഇത്  ആത്മീയ ലോകത്തിന്‍റെ അല്ലെങ്കിൽ മരണാനന്തര ജീവിതത്തിന്‍റെ അസ്തിത്വത്തിന്‍റെ തെളിവാണെന്നാണ് പലരും വിശ്വസിച്ചിരുന്നത്. ജ്വല്ലറി കൊത്തുപണിക്കാരനും അമേച്വർ ഫോട്ടോഗ്രാഫറുമായ വില്യം എച്ച് മംലർ സൃഷ്ടിച്ച ഫസ്റ്റ് സ്പിരിറ്റ് ഫോട്ടോഗ്രാഫ്, ഒരു ഡബിൾ എക്സ്പോഷർ ഇമേജ് ഷൂട്ട് ചെയ്തപ്പോൾ ആകസ്മികമായി എടുത്തതാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പിന്നീട്, 1862-ൽ അദ്ദേഹം സ്വന്തം ചിത്രമെടുത്തു, അതിൽ അദ്ദേഹത്തിന്‍റെ പിന്നിൽ   മരിച്ച ബന്ധുവിന്‍റെ ആത്മാവും നിൽക്കുന്നത് കാണാമായിരുന്നു.

ന്യൂയോർക്കർ പറയുന്നതനുസരിച്ച്, ഈ ഫോട്ടോഗ്രാഫുകൾ അക്കാലത്ത് ആളുകൾക്കിടയിൽ കൗതുകം ജനിപ്പിച്ചു. ഒപ്പം ആത്മീയവാദി സമൂഹത്തിൽ നിന്ന് പിന്തുണയും പ്രശംസയും നേടി. അതോടെ മം‌ലറെ തേടി നിരവധി ആളുകൾ എത്തിത്തുടങ്ങി. എല്ലാവരുടെയും ആവശ്യം മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ പകർത്തുകയെന്നത് തന്നെയായിരുന്നു. അതോടെ മം‌ലറുടെ ഹോബി ലാഭകരമായ ഒരു ബിസിനസ്സായി മാറി, വൈകാതെ അദ്ദേഹം സന്ധ്യ മുതൽ നേരം പുലരുന്നത് വരെ സ്പിരിറ്റ് ഫോട്ടോഗ്രാഫുകൾ എടുക്കുകയും, തന്‍റെ സ്കൈലൈറ്റിന് കീഴിൽ ആത്മാക്കളെ വിളിച്ചു വരുത്തുകയും ചെയ്തത്രേ. ആഭ്യന്തര യുദ്ധത്തിൽ നിരവധി ആളുകൾ മരിച്ചു വീഴുന്ന സമയം കൂടിയായിരുന്നതിനാൽ നിരവധി ആളുകൾക്ക് മരിച്ച് പോയ തങ്ങളുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഒരു ആശ്വാസമായി കരുതി.  

മം‌ലറുടെ ഏറ്റവും പ്രശസ്തമായ സ്പിരിറ്റ് ഫോട്ടോ​ഗ്രഫിയാണ് എബ്രഹാം ലിങ്കന്‍റെ ആത്മാവിനോടൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്‍റെ ഭാര്യ മേരി ടോഡ് ലിങ്കന്‍റെ ചിത്രം. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഈ ചിത്രത്തെക്കുറിച്ച്   റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'ഗോസ്റ്റസ് ക്യാച്ച് ഓൺ ഫിലിം' എന്ന പുസ്‌തകമനുസരിച്ച്, ഫോട്ടോ എടുത്തത് 1869-ലാണ്.  ഫോട്ടോ വികസിപ്പിക്കുന്നത് വരെ ഫോട്ടോഗ്രാഫിലെ ആത്മാവ് ലിങ്കനാണെന്ന് മം‌ലർക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്ഒ പറയുന്നത്. 

എന്നാൽ പിന്നീട് സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റിയൂഷന്‍റെ നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഹിസ്റ്ററിയിലെ അമേരിക്കൻ മത ചരിത്രത്തിന്‍റെ ക്യൂറേറ്ററായ പീറ്റർ മാൻസോയെ പരാമർശിച്ച് കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ്സ് മം‌ലറിനെ ഒരു തട്ടിപ്പുകാരൻ ആയാണ് വിശേഷിപ്പിച്ചത്. എന്നാൽ ആ തട്ടിപ്പിന് പിന്നിലെ രഹസ്യം കണ്ടെത്താൻ മാത്രം സാധിച്ചില്ല. ആഭ്യന്തര യുദ്ധകാലത്ത് പ്രതീക്ഷ നഷ്ടപ്പെട്ട ജനങ്ങളെ ആത്മീയ വിശ്വാസത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി നടപ്പിലാക്കിയ ഒരു 'മതപ്രചാരണ തന്ത്ര'മായാണ് സ്പിരിറ്റ് ഫോട്ടോഗ്രാഫിയെ ഇന്ന് പലരും കണക്കാക്കുന്നത്. 

മംലറുടെ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ സംഭവം കൂടിയുണ്ട്. ആഭ്യന്തര യുദ്ധത്തിൽ സഹോദരൻ നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് വേണ്ടി മം‌ലർ അവരുടെ സഹോദരന്‍റെ ആത്മാവിനെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫോട്ടോ എടുത്തു നൽകിയത്രെ. എന്നാൽ മരണപ്പെട്ടുവെന്ന് കരുതിയ സഹോദരൻ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ജീവനോടെ വീട്ടില്‍ തിരിച്ചെത്തി. എന്നാൽ മംമ്‌ലറുടെ തട്ടിപ്പ് കണ്ടെത്തുന്നതിന് പകരം ആ സ്ത്രീ ചെയ്തത് തന്നെ വഞ്ചിക്കാൻ ഏതോ ദുരാത്മാവ് ശ്രമം നടത്തിയെന്ന് ആരോപിക്കുകയായിരുന്നു. ആത്മീയ വിശ്വാസികളായ ജനസമൂഹത്തിനിടയിൽ അത്രമാത്രം സ്വീകാര്യതയും വിശ്വാസ്യതയും ആയിരുന്നു അക്കാലത്ത് ഈ സ്പിരിറ്റ് ഫോട്ടോഗ്രാഫിക്ക് ഉണ്ടായിരുന്നത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios