Female boss in Camorra mafia : ഭർത്താവിനെ കൊന്നയാളെ പട്ടാപ്പകൽ വെടിവച്ചുകൊന്നു, കമോറ മാഫിയയിലെ ആദ്യ വനിതാബോസ്

നാല് സഹോദരങ്ങളുള്ള ഒരു കുടുംബത്തിലെ ഏക പെൺകുട്ടിയായ മരെസ്ക കുട്ടിക്കാലത്ത് അക്രമ സ്വഭാവങ്ങൾ കാണിക്കുകയും സഹപാഠിയെ ആക്രമിക്കുകയും ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കുകയും ചെയ്തുവെന്ന് കൊറിയർ ഡെല്ല സെറ പറയുന്നു. 

first female boss in Camorra mafia Assunta Maresca dies

മുന്‍ സൗന്ദര്യ മത്സരവിജയിയും ഇറ്റലിയിലെ ശക്തമായ കമോറ മാഫിയ വംശത്തിലെ ആദ്യ വനിതാ ബോസു(Camorra mafia boss)മായ അസുന്ത മരെസ്ക(Assunta Maresca) 86 -ാം വയസില്‍ മരിച്ചു. പതിനെട്ടാമത്തെ വയസില്‍ നേപ്പിള്‍സില്‍ വച്ച് തന്‍റെ ഭര്‍ത്താവിന്‍റെ കൊലപാതകികളെ പട്ടാപ്പകല്‍ തെരുവില്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അവള്‍ ശ്രദ്ധേയയാവുന്നത്. 

കുപ്രസിദ്ധനായ ഒരു കരിഞ്ചന്തക്കാരന്റെ മകളായിരുന്നു 'ലിറ്റിൽ ഡോൾ' എന്നറിയപ്പെടുന്ന അസുന്ത മരെസ്ക. 1950 -കളുടെ മധ്യത്തിൽ, 18 വയസുള്ളപ്പോഴാണ് തന്റെ ഭർത്താവിനെ കൊല്ലാൻ ഉത്തരവിട്ട കാമോറ മേധാവി അന്റോണിയോ എസ്പോസിറ്റോയെ അവൾ കണ്ടെത്തി, നേപ്പിൾസിലെ ഒരു തെരുവിൽവച്ച് പട്ടാപ്പകൽ വെടിവച്ചു കൊല്ലുന്നത്. അന്നവള്‍ ആറുമാസം ഗർഭിണിയായിരുന്നു. എന്നാല്‍, കൊലപാതകത്തില്‍ അവളെ കൂടാതെ അതിലധികം പേരുണ്ട് എന്ന് പൊലീസ് വിശ്വസിച്ചു. എങ്കിലും തന്‍റെ പദവി സ്ഥാപിക്കാനും നേപ്പിള്‍സിലെ അധോലോകത്തില്‍ തന്‍റെ സ്ഥാനം സംരക്ഷിക്കാനും വേണ്ടി ആ കൊലപാതകം താന്‍ തനിച്ചാണ് ചെയ്‍തത് എന്നതില്‍ മരെസ്ക ഉറച്ച് നിന്നു. 1959 -ൽ കൊലപാതകത്തിനുള്ള അവളുടെ വിചാരണ വേളയിൽ അവൾ ധിക്കാരത്തോടെ കോടതിയിൽ പറഞ്ഞത്: "ഞാൻ അത് വീണ്ടും ചെയ്യും!" എന്നാണ്. 

മാരെസ്ക ജയിലിൽ വച്ചാണ് പ്രസവിച്ചത്. 14 വർഷത്തിനുശേഷം മോചിതയായപ്പോള്‍ അവളുടെ മകൻ പാസ്ക്വലിനോയുമായി വീണ്ടും ഒന്നിച്ചു. ജയിൽ മോചിതയായതിന് ശേഷമുള്ള വർഷങ്ങളിൽ അവൾ തന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സിനിമയിൽ അഭിനയിക്കുകയും നേപ്പിൾസിൽ രണ്ട് തുണിക്കടകൾ തുറക്കുകയും ചെയ്തു. എന്നാൽ, അവളുടെ സ്വകാര്യ ജീവിതം പ്രക്ഷുബ്ധമായി തുടർന്നു. മയക്കുമരുന്ന് കടത്തുകാരനും ആയുധവ്യാപാരിയുമായ ഉംബർട്ടോ അമ്മതുറോയ്‌ക്കൊപ്പം അവൾ താമസം മാറി. അവർക്ക് ഇരട്ടക്കുട്ടികളായിരുന്നു. എന്നാൽ, കമോറയിൽ ഉയരെയാവണം എന്ന് അതിമോഹമുള്ള പാസ്ക്വലിനോയോട് അമ്മതുറോയ്ക്ക് അസൂയ തോന്നി.

പാസ്ക്വലിനോയ്ക്ക് 18 വയസ്സുള്ളപ്പോൾ, 1974 ജനുവരിയിൽ, നേപ്പിൾസ് മേൽപ്പാലത്തിന്റെ നിർമ്മാണ സ്ഥലത്ത് അമ്മതുറോയെ കാണാൻ പോയതാണ് അവന്‍. എന്നാല്‍, പിന്നീടൊരിക്കലും അവന്‍ തിരികെ വരികയുണ്ടായില്ല. തന്‍റെ കാമുകൻ മകനെ കൊലപ്പെടുത്തി മൃതദേഹം സിമന്റിൽ കുഴിച്ചിട്ടതാണെന്ന് അമ്മ സംശയിച്ചു. 1995 -ൽ ഒരു അഭിമുഖത്തിൽ അവൾ ഗാർഡിയനോട് പറഞ്ഞത്, 'എന്താണ് ചെയ്‍തത് എന്ന് അമ്മതുറോയോട് ആവര്‍ത്തിച്ച് ചോദിച്ചു. പക്ഷേ, ഉത്തരമൊന്നും കിട്ടിയില്ല. ഇരുവരും വഴക്കടിച്ചു. പക്ഷേ, ഇരട്ടക്കുട്ടികളുടെ സംരക്ഷണമാണ് മുഖ്യം എന്നുള്ളത് കൊണ്ട് അവള്‍ അയാളെ ഉപേക്ഷിച്ചില്ല' എന്നാണ്. 

കമോറ പുതുക്കാനുള്ള ശ്രമത്തിൽ, റാഫേൽ കട്ടോളോ രൂപീകരിച്ച സംഘടനയായ നുവോ കമോറ ഓർഗനിസാറ്റയിലെ അംഗമായ സിറോ ഗല്ലിയെ കൊലപ്പെടുത്തിയതിന് പിന്നിൽ മരെസ്കയാണ് എന്ന് ആരോപിക്കപ്പെട്ടു. 1982 -ൽ, ഒരു പത്രസമ്മേളനത്തിനിടെ മരെസ്ക കട്ടോളോയെ പരസ്യമായി വെല്ലുവിളിക്കുകയും അതേ വർഷം ഫോറൻസിക് ശാസ്ത്രജ്ഞനും അറിയപ്പെടുന്ന നവ-ഫാസിസ്റ്റുമായ ആൽഡോ സെമരാരിയുടെ കൊലപാതകത്തിന് അമ്മുതുറോയ്‌ക്കൊപ്പം അറസ്റ്റിലാവുകയും ചെയ്തു. അതിന് മാരെസ്ക നാല് വർഷം തടവ് അനുഭവിച്ചു.

നാല് സഹോദരങ്ങളുള്ള ഒരു കുടുംബത്തിലെ ഏക പെൺകുട്ടിയായ മരെസ്ക കുട്ടിക്കാലത്ത് അക്രമ സ്വഭാവങ്ങൾ കാണിക്കുകയും സഹപാഠിയെ ആക്രമിക്കുകയും ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കുകയും ചെയ്തുവെന്ന് കൊറിയർ ഡെല്ല സെറ പറയുന്നു. 1953 -ൽ ഒരു പ്രാദേശിക സൗന്ദര്യമത്സരത്തിൽ വിജയിക്കുകയും മിസ് റോവെഗ്ലിയാനോ കിരീടം നേടുകയും ചെയ്തിരുന്നു അവള്‍. അസുഖത്തെ തുടർന്ന് പോംപൈക്കടുത്തുള്ള കാസ്റ്റെല്ലമ്മരെ ഡി സ്റ്റബിയയിലെ വീട്ടിൽ വെച്ചായിരുന്നു മരെസ്ക മരിച്ചത്. 

'നേപ്പിൾസ് ഗോഡ് മദേഴ്‌സി'ന് എല്ലായ്പ്പോഴും അവരുടെ എതിരാളികളേക്കാൾ ഉയർന്ന പ്രൊഫൈൽ ഉണ്ട്. 1970 -കളിലും 80 -കളിലും, സീരിയൽ കില്ലറും മാഫിയ മേധാവിയുമായ റഫേലിന്റെ സഹോദരിയായ റോസെറ്റ കട്ടോലോ, 
സഹോദരൻ ജയിലിൽ ആയിരുന്നപ്പോൾ അയാളുടെ ക്രിമിനൽ സംഘടന നിയന്ത്രിക്കുമായിരുന്നു എന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. 'കറുത്ത വിധവ' എന്നറിയപ്പെടുന്ന അന്ന മസ്സ, തന്റെ നാല് ആൺമക്കളെ കൊലയാളികളാക്കാൻ പരിശീലിപ്പിച്ചതായി ആരോപിക്കപ്പെട്ടു. ഫോഴ്‌സെല്ല ജില്ല ആസ്ഥാനമായുള്ള പ്രശസ്ത കുടുംബത്തിലെ എർമിനിയ ജിയുലിയാനോ, അവളുടെ സഹോദരൻ ലൂയിജിയുടെ അറസ്റ്റിന് ശേഷം, 2000 -ൽ അറസ്റ്റിലാകുന്നതിനുമുമ്പ്, ജിയുലിയാനോ വംശത്തിന്റെ ബോസ് ആയി ചുമതലയേറ്റു.

Latest Videos
Follow Us:
Download App:
  • android
  • ios