കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് ആയിരമല്ല, പതിനായിരമല്ല, ഒരു ലക്ഷം രൂപ സമ്മാനം !
കാണാതായ പൂച്ച സ്വർണ്ണ നിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞതാണെങ്കിലും ഇതിന്‍റെ കഴുത്തിൽ മാത്രം ഒരു കൂട്ടം വെളുത്ത രോമങ്ങളുണ്ടെന്നുള്ള വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.
നോയിഡ സെക്ടർ 62-ലെ ഓരോ കോണിലും ഇപ്പോൾ ഒരു പൂച്ചയാണ് ചർച്ചാ വിഷയം. ഡിസംബർ 24 മുതൽ കാണാതായ ഈ പൂച്ചയ്ക്കായുള്ള തിരച്ചിലിലാണ് നഗരവാസികൾ മുഴുവൻ. കാരണം ഇതിനെ കണ്ടെത്തി നൽകുന്നവർക്ക് പൂച്ചയുടെ ഉടമയായി അജയ് കുമാർ ആയിരമോ, പതിനായിരമോ അല്ല, ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. പൂച്ചയുടെ ചിത്രം ഇതിനകം നഗരം മുഴുവൻ പതിപ്പിച്ചു കഴിഞ്ഞു. പക്ഷേ രണ്ടാഴ്ചയിലേറയായിട്ടും ഇതുവരെയും പൂച്ചയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. 1.5 വയസ്സുള്ള ഈ പേർഷ്യൻ പൂച്ചയുടെ പേര് ചീക്കു എന്നാണ്.
നോയിഡയിലെ സെക്ടർ 62 -ലെ ഹാർമണി അപ്പാർട്ട്‌മെന്‍റിലെ വീട്ടിൽ നിന്നാണ് ചീക്കുവിനെ കാണാതായതെന്ന് അജയ് കുമാർ ന്യൂസ് ട്രാക്കിനോട് പറഞ്ഞു. കാണാതായ പൂച്ച സ്വർണ്ണ നിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞതാണെങ്കിലും ഇതിന്‍റെ കഴുത്തിൽ മാത്രം ഒരു കൂട്ടം വെളുത്ത രോമങ്ങളുണ്ട്. കാണാതായ ഉടൻ തന്നെ സമീപ വീടുകളിലും പരിസരപ്രദേശങ്ങളിലും താൻ തെരഞ്ഞെങ്കിലും കണ്ടത്താനായില്ലന്നും പൂച്ചയുടെ വിവരങ്ങൾ സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തെങ്കിലും ഇതുവരെയും ഒരു വിവരവും എവിടെ നിന്നും ലഭിച്ചിട്ടില്ലന്നും അജയ് കുമാർ പറയുന്നു.
ലോകാവസാനത്തോളം ഓർക്കാന്‍; കിന്‍റർഗാർട്ടൻ വിദ്യാർത്ഥികളെ സാക്ഷികളാക്കി അധ്യാപകരുടെ വിവാഹം!
ചീക്കുവിന്‍റെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങിയ പോസ്റ്ററുകൾ നോയിഡ നഗരത്തിലെങ്ങും പതിപ്പിച്ചിട്ടുണ്ട്. പൂച്ചയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പോസ്റ്ററിലും പറയുന്നു. ഒപ്പം അജയ് കുമാറിന്‍റെ ഫോൺ നമ്പറും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. പൂച്ചയെ ആരെങ്കിലും മോഷ്ടിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്. പൂച്ച പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഇനമാണ് പേർഷ്യൻ പൂച്ച, പേർഷ്യൻ ലോംഗ്ഹെയർ എന്നും അറിയപ്പെടുന്ന ഈ ഇനത്തിൽപ്പെട്ട പൂച്ചകളുടെ പ്രത്യേക നീളമുള്ള രോമങ്ങളും വൃത്താകൃതിയിലുള്ള വലിപ്പം കുറഞ്ഞ മുഖവും ആണ്. മനുഷ്യരുമായി വേഗത്തിൽ ഇണങ്ങുകയും സൗമ്യവും ആകർഷകവുമായ സ്വഭാവവുമുള്ള ഇവയുടെ ആയുർദൈർഘ്യം 12 മുതൽ 17 വയസ്സ് വരെയാണ്.
വീട്ടുവാടക കുതിച്ചുയരുന്നു, വാഹനങ്ങള്‍ രൂപം മാറി വീടുകളാകുന്നെന്ന് റിപ്പോര്‍ട്ട്