വെറും മൂന്ന് മണിക്കൂറിന് ഫീസ് 4.40 ലക്ഷം; 'വൈദ​ഗ്ധ്യ'മാണ് തന്‍റെ വിജയ രഹസ്യമെന്ന ശ്വേതയുടെ കുറിപ്പ് വൈറൽ

സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഗത ബ്രാന്‍റിംഗിന് ടിപ്സുകള്‍ നല്‍കുന്ന ശ്വേത കുക്രേജ എന്ന യുവതിയാണ് തനിക്ക് വെറും മൂന്ന് മണിക്കൂർ ജോലിക്ക് 4.40 ലക്ഷം രൂപ ലഭിച്ചെന്ന വിവരം പങ്കുവച്ചത്. 

fee for just three hours is Rs 4 40 lakh  Shweta s post that skill is the secret to her success goes viral

ര്‍ഷം ആറ് ലക്ഷം രൂപയുള്ള ജോലിയെങ്കിലും ഉണ്ടെങ്കിലേ ഇപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയൂവെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വെറും മൂന്ന് മണിക്കൂറിന് 4.40 ലക്ഷം രൂപ ഫീസായി ലഭിക്കുന്നുവെന്ന് ഒരാള്‍ പറഞ്ഞാൽ അത് വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും. എന്നാല്‍ അത് യഥാര്‍ത്ഥമാണെന്ന് വ്യക്തമാക്കി യുവതി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഗത ബ്രാന്‍റിംഗിന് ടിപ്സുകള്‍ നല്‍കുന്ന ശ്വേത കുക്രേജ എന്ന യുവതിയാണ് തനിക്ക് വെറും മൂന്ന് മണിക്കൂർ ജോലിക്ക് 4.40 ലക്ഷം രൂപ ലഭിച്ചെന്ന വിവരം പങ്കുവച്ചത്. 

നാല് ലക്ഷം രൂപ, തന്‍റെ ബാങ്ക് അക്കൌണ്ടില്‍ ക്രഡിറ്റായെന്ന മൊബൈല്‍ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ശ്വേത ഇങ്ങനെ കുറിച്ചു, ' ഈ മാസം ഒരു ക്ലൈന്‍റിൽ നിന്ന് എനിക്ക് ഏകദേശം 4,40,000 രൂപ (5,200 ഡോളർ) ലഭിച്ചു. തന്‍റെ സമൂഹ മാധ്യമ സ്ട്രാറ്റജിയിൽ 3 മണിക്കൂർ മാത്രമാണ് അദ്ദേഹം ചെലവഴിച്ചത്. ഇതുപോലുള്ള ദിവസങ്ങൾ ജോലിയെ കൂടുതൽ സംതൃപ്തമാക്കുന്നു. എല്ലാം മൂല്യവത്താക്കുന്നു.' പേരും ബാങ്ക് അക്കൌണ്ടും മറച്ച് വച്ച സ്ക്രീന്‍ ഷോട്ടില്‍ 4,41,862.40 രൂപ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അക്കൌണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്തതായി കാണിക്കുന്നു. താന്‍ ഒരു പേഴ്സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റ് ആണെന്നും വ്യക്തിഗത ബ്രാൻഡിംഗ് വഴി തിരക്കുള്ള സ്ഥാപകരെ അവരുടെ വരുമാനം 10 മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നുമാണ് ശ്വേത തന്‍റെ എക്സ് അക്കൌണ്ടില്‍ തന്നെ കുറിച്ച് എഴുതിയിരിക്കുന്നത്. 

പരീക്ഷയിൽ ഒന്നാമത്; ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16, വീഡിയോ വൈറൽ

സ്വന്തം മൊബൈൽ ആപ്പ് 1000 ഉപഭോക്താക്കളിൽ എത്തിക്കാൻ സഹായിക്കണം; യൂബർ ഡ്രൈവറുടെ അഭ്യര്‍ത്ഥന വൈറൽ

ശ്വേതയുടെ കുറിപ്പ് ഏതാണ്ട് എട്ട് ലക്ഷത്തോളം പേരാണ് കണ്ടത്. അയ്യായിരത്തോളം പേര്‍ ലൈക്ക് ചെയ്ത പോസ്റ്റിന് താഴെ രണ്ടായിരത്തിന് മേലെ ആളുകള്‍ കുറിപ്പുകളെഴുതി. ചിലര്‍ ആ അത്ഭുത ജോലി എന്താണെന്ന് ചോദിച്ചു. മറ്റ് ചിലര്‍ ഇത്രയും കാശ് എന്ത് ചെയ്യുമെന്ന് അത്ഭുതപ്പെട്ടു. തന്‍റെ ജോലിയുടെ ഫീസ് എന്നത് എത്രനേരം ജോലി ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് തന്‍റെ വൈദ​ഗ്ധ്യത്തിനാണെന്ന് ശ്വേത മറുപടി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ തനിക്ക് ജോലി ചെയ്ത് വർഷങ്ങളുടെ പരിചയമുണ്ടെന്നും തന്‍റെ ക്ലൈന്‍റിന്‍റെ വ്യക്തി​ഗത ബ്രാൻഡിംഗിന് സഹായിക്കുക എന്നതാണ് തന്‍റെ ജോലിയെന്നും അവര്‍ മറുപടി പറഞ്ഞു. "ഒരൊറ്റ ക്ലയന്‍റിൽ നിന്നുള്ള ഭ്രാന്തൻ തുക. അഭിനന്ദനങ്ങൾ." ഒരു കാഴ്ചക്കാരന്‍ എഴുതി. "ഇപ്പോൾ ഇത് കാണുമ്പോള്‍ എന്‍റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു," മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

ചുറ്റും രക്തം മാത്രം, ലണ്ടനിൽ രണ്ടാം ദിവസം അക്രമിക്കപ്പെട്ടു, നാട്ടിലേക്ക് മടങ്ങുന്നു; എഴുത്തുകാരി സൗന്ദര്യ

Latest Videos
Follow Us:
Download App:
  • android
  • ios