യൂണിവേഴ്സിറ്റി അഡ്മിഷന്‍ ലഭിച്ചില്ല; മകളുടെ മുടി മുറിച്ചും പട്ടിണിക്കിട്ടും അച്ഛന്‍റെ ക്രൂര പീഡനം !

വിവാഹ ബന്ധം വേര്‍പെടുത്തിയതിനാല്‍ അച്ഛന്‍റെ കൂടെയായിരുന്നു മകള്‍ ജീവിച്ചിരുന്നത്. താന്‍ മികച്ച ഒരു പിതാവാണെന്ന് തെളിയിക്കാന്‍ മകളെ യൂണിവേഴ്സിറ്റിയില്‍ ചേര്‍ക്കുക എന്നതായിരുന്നു അച്ഛന്‍റെ സ്വപ്നം

Father tortures daughter by cutting her hair and starving her for not getting university admission bkg


പ്രശസ്തമായ സർവ്വകലാശാലയിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനാറുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവിനെതിരെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. വു എന്ന പെൺകുട്ടിയാണ് പിതാവിന്‍റെ ക്രൂരമായ ശിക്ഷാ നടപടികൾക്ക് വിധേയയായതെന്ന് ബീജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൊച്ചു മകളോടുള്ള മകന്‍റെ പെരുമാറ്റത്തില്‍ സങ്കടം തോന്നിയ വുവിന്‍റെ മുത്തശ്ശി ഒരു പ്രാദേശിക വനിതാ ഫെഡറേഷന്‍റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

മാതാപിതാക്കൾ വിവാഹ മോചനം നേടിയത് മുതൽ പെൺകുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. താൻ മികച്ച പിതാവാണന്ന് മറ്റുള്ളവരെ കാണിക്കുന്നതിനായി, മകളുടെ മേൽ അക്കാദമിക മികവ് പുലർത്താൻ അച്ഛന്‍ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മകൾ ചൈനയിലെ 39 സർവ്വകലാശാലകളുടെ ഒരു എലൈറ്റ് ഗ്രൂപ്പായ "പ്രോജക്റ്റ് 985" സർവ്വകലാശാലയിൽ പ്രവേശനം നേടുക എന്നതായിരുന്നു അയാളുടെ ലക്ഷ്യങ്ങളിൽ ഒന്ന്. എന്നാല്‍ വു പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടു. ഇതോടെ അച്ഛന്‍ വുവിനെ മാനസസികമായി പീഡിപ്പിക്കുകയും ക്രൂരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

പൂച്ചകള്‍ക്കുള്ള 34 വര്‍ഷത്തെ വിലക്ക് നീക്കി സിംഗപ്പൂര്‍: പക്ഷേ, വ്യവസ്ഥ ലംക്ഷിച്ചാല്‍ 'കൈ പൊള്ളും' !

പിന്നാലെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മകളെ അകറ്റിയ ഇയാള്‍ കുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പഠിപ്പിക്കാൻ തുടങ്ങി. സ്കൂൾ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പോലും അയാള്‍ മകളെ തടഞ്ഞു. പഠനത്തിൽ പിന്നോട്ട് പോകുന്നതായി കണ്ടാൽ കഠിനമായ ശിക്ഷകളായിരുന്നു അയാൾ കുട്ടിക്ക് നൽകിയിരുന്നത്. അലക്ഷ്യമായി മുടി മുറിച്ചു കളയുക, പട്ടിണിക്കിടുക, കൊടും തണുപ്പിൽ ഷവറിന് കീഴിൽ നിറുത്തുക എന്നിങ്ങനെയുള്ള കൂരമായ പീഡന പരമ്പരകള്‍ തന്നെ ഇയാള്‍ വുവിന് നേരെ നടത്തി. 

'പ്രേതമുഖ'മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം

ഇതിനിടെ കൊച്ചു മകളോടുള്ള മകന്‍റെ ക്രൂരതകൾ ശ്രദ്ധയില്‍പ്പെട്ട വുവിന്‍റെ മുത്തശ്ശി വനിത ഫെഡറേഷന്‍റെ സഹായത്തോടെ നടത്തിയ ഇടപെടലാണ് ഒടുവിൽ ഫലം കണ്ടത്. വനിതാ ഫെഡറേഷൻ നൽകിയ പരാതിയെ തുടര്‍ന്ന് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും പരാതി സത്യമെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് കുട്ടിക്കെതിരെ ഗാർഹിക പീഡനത്തിൽ ഏർപ്പെടുന്നതിൽ നിന്നും അവളുടെ വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നതും വിദ്യാഭ്യാസ അവകാശങ്ങൾ ഹനിക്കുന്നതുമായ പ്രവർത്തികളിൽ നിന്നും പിതാവിനെ വിലക്കികൊണ്ട് കോടതി ഉത്തരവിട്ടു. കോടതി ക്രൂര വിമർശനവും കർശനമായ താക്കീതും നൽകിയാണ് വുവിന്‍റെ പിതാവിനെ വിട്ടയച്ചിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ ഇയാൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും വലിയ വിമർശനമാണ് ഉയരുന്നത്.

സിആ‌ർപിഎഫ് ജവാന്‍റെ മകൾക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ വേണം; പണത്തട്ടിപ്പില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Latest Videos
Follow Us:
Download App:
  • android
  • ios