11 കാരനായ മകനെ വിൽപ്പനയ്ക്ക് വച്ച് ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ; സംഭവം യുപിയില്‍!

 അലിഗഡിലെ ഗാന്ധി പാർക്കിലെ കമ്പനി ബാഗ് ജംഗ്ഷനിൽ 'എന്‍റെ മകനെ വിൽക്കും' എന്ന ബോർഡ് കഴുത്തിൽ കെട്ടി തൂക്കി കുടുംബത്തോടൊപ്പം ഇയാൾ നിൽക്കുന്നതാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. 

 

father is ready to sell his 11-year-old son bkg

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് 11 വയസ്സുകാരനായ മകനെ  വിൽക്കാൻ ഒരുങ്ങി അച്ഛൻ. അലിഗഡിലുള്ള മഹുവ ഖേദ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജ്‍കുമാർ എന്ന ഇ-റിക്ഷാ ഡ്രൈവറാണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് തന്‍റെ മകനെ വിൽക്കാൻ ശ്രമിച്ചത്. അലിഗഡിലെ ഗാന്ധി പാർക്കിലെ കമ്പനി ബാഗ് ജംഗ്ഷനിൽ 'എന്‍റെ മകനെ വിൽക്കും' എന്ന ബോർഡ് കഴുത്തിൽ കെട്ടി തൂക്കി കുടുംബത്തോടൊപ്പം ഇയാൾ നിൽക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.  

വീട് വൃത്തിയാക്കിയ ജോലിക്കാരന്‍ വീട്ടുടമസ്ഥന് നല്‍കിയത് കോടികളുടെ മഹാഭാഗ്യം !!

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് പണം ഇടപാടുകാരിൽ നിന്നും ഇയാൾ പണം വാങ്ങിയിരുന്നു. എന്നാൽ വാങ്ങിയ പണം തിരികെ കൊടുക്കാൻ സാധിക്കാതെ വന്നതോടെ പണം കൊടുത്തവർ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഒടുവിൽ മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നതിനാലാണ് തന്‍റെ മകനെ വിൽക്കാൻ താൻ തീരുമാനിച്ചതെന്ന് ഇയാള്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തോട് പറഞ്ഞു. തന്‍റെ താമസ സ്ഥലത്ത് നിന്നും ഗുണ്ടകൾ തന്നെയും കുടുംബത്തെയും ഇറക്കി വിട്ടെന്നും പല തവണ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു ഗുണവും ഉണ്ടായില്ലെന്നും ഇയാൾ പറയുന്നു. ഒരു നിശ്ചിത തുക നൽകുന്നവർക്ക് തന്‍റെ മകൻ ചേതനെ വിൽക്കാൻ താൻ തയ്യാറാണെന്നും ഇയാൾ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ആത്മാക്കളുടെ ചിത്രങ്ങൾ പകർത്തുന്ന 'പ്രേത ഫോട്ടോഗ്രാഫർ'; പിന്നീട് മത തട്ടിപ്പുകാരനെന്ന് ആരോപിക്കപ്പെട്ട കഥ !

ആറ് മുതൽ 8 ലക്ഷം രൂപ വരെ നൽകുന്നവർക്ക് തന്‍റെ മകനെ നൽകാൻ തയ്യാറാണെന്നും അതിലൂടെ തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും രാജകുമാർ കൂട്ടിച്ചേര്‍ത്തു. കൂടാതെ ആ പണം ഉപയോഗിച്ച് മകളുടെ വിവാഹം നടത്താനും മകൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും ആഗ്രഹിക്കുന്നതായും ഇയാൾ പറഞ്ഞു. അലിഗഡിലെ മഹുവ ഖേദ പോലീസ് സ്റ്റേഷൻ പരിധിയിലെ അസദ്പൂർ കയത്തിന് സമീപമുള്ള നീഹാർ മീര നാഷണൽ സീനിയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് താൻ താമസിക്കുന്നതെന്നും രാജ്കുമാർ വെളിപ്പെടുത്തി. കുറച്ചുകാലം മുമ്പ്, ദേവി കാ നഗ്ല ജില്ലയിലെ താമസക്കാരിൽ നിന്ന് ഇയാള്‍ പണം കടം വാങ്ങിയിരുന്നു. പണം  തവണകളായി തിരിച്ചടയ്ക്കുമെന്ന് രാജ്കുമാർ വായ്പക്കാർക്ക് ഉറപ്പ് നൽകി. അതിന് സാധിക്കാതെ വന്നതോടെയാണ് കടം കയറിയതെന്ന് ഇയാള്‍ പറയുന്നു. എന്നാൽ, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മഹുവ ഖേദ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios