അച്ഛൻ ഇമ്രാൻ ഹാഷ്‍മി, അമ്മ സണ്ണി ലിയോൺ; പരീക്ഷാഫോം വൈറൽ, നീ പഠിച്ചത് മതി സിനിമ പിടിക്കെന്ന് നെറ്റിസൺസ് 

കുന്ദൻ എന്നാണ് വിദ്യാർത്ഥിയുടെ പേരിന്റെ കോളത്തിൽ എഴുതിയിരിക്കുന്നത്. എന്നാൽ, രക്ഷിതാക്കളുടെ പേരുകളാണ് ഇപ്പോൾ ആളുകളെ ചിരിപ്പിക്കുന്നത്. അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്നും അമ്മയുടെ പേര് സണ്ണി ലിയോൺ എന്നുമാണ് എഴുതിയിരിക്കുന്നത്.

father Emraan Hashmi mother Sunny Leone examination form went viral

വളരെ രസകരമായ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പരീക്ഷാഫോമിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാറിൽ നിന്നുള്ളതാണ് ഈ ചിത്രം. 

കുന്ദൻ എന്നാണ് വിദ്യാർത്ഥിയുടെ പേരിന്റെ കോളത്തിൽ എഴുതിയിരിക്കുന്നത്. എന്നാൽ, രക്ഷിതാക്കളുടെ പേരുകളാണ് ഇപ്പോൾ ആളുകളെ ചിരിപ്പിക്കുന്നത്. അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്നും അമ്മയുടെ പേര് സണ്ണി ലിയോൺ എന്നുമാണ് എഴുതിയിരിക്കുന്നത്. എന്നാൽ, ബാക്കി വിവരങ്ങൾക്കൊന്നും കുഴപ്പമില്ല. 

പൊട്ടിച്ചിരിപ്പിക്കും, സ്ത്രീകളെ ട്രോളിക്കൊല്ലുന്ന ഒരു റെസ്റ്റോറന്റ് മെനു, വൈറൽ

'ബോളിവുഡ്' എന്ന അടിക്കുറിപ്പോടെ റെയർ ഇന്ത്യൻ ഇമേജസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ഇത് ബിഹാറിൽ നിന്നുള്ളതായിരിക്കും എന്ന് പലരും നേരത്തെ തന്നെ ഊഹിച്ചിരുന്നു എന്നതാണ് അതിനേക്കാൾ രസകരമായ കാര്യം. 

2017 -2020 ആണ് എക്സാമിനേഷൻ ഫോറത്തിലെ വർഷം കാണിക്കുന്നത്. ആ കാലയളവിൽ ബാബാസാഹേബ് ഭീംറാവു അംബേദ്കർ ബിഹാർ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു കുന്ദൻ എന്നാണ് കരുതുന്നത്. എന്നാൽ, അതേസമയം തന്നെ ഇത് ഒറിജിനലാണോ അതോ ആരെങ്കിലും എഡിറ്റ് ചെയ്തുണ്ടാക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. 

വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുന്ദൻ ശരിക്കും സിനിമാ നിർമ്മാണത്തിലേക്ക് തിരിയുന്നതാണ് നല്ലത് എന്നായിരുന്നു ഒരാളുടെ കമന്റ്. വിദ്യാഭ്യാസം മറന്ന് കളഞ്ഞേക്കൂ, ഈ യുവാവ് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങട്ടേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

നേരത്തെയും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ, ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡിൽ നടി സണ്ണി ലിയോണിയുടെ പേരും ചിത്രവും ഉൾപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. 

നാലുപേർക്കും ബാക്ക്പാക്ക്, മാസ്കും മൂടുന്ന വസ്ത്രവും, 3 കൊല്ലം മുമ്പ് നാടുവിട്ട അച്ഛനേയും മക്കളേയും കണ്ടെന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios