18 വര്‍ഷത്തെ ഡിവോഴ്സ് കേസ്; ഭാര്യയ്ക്ക് 3.07 കോടി ജീവനാംശം നൽകാൻ 70 -കാരന്‍ കൃഷിയിടം വിറ്റു

44 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹ മോചനം സാധ്യമായത്. അതേ സമയം 18 വര്‍ഷമായി വിവാഹമോചനത്തിനായുള്ള ശ്രമത്തിലായിരുന്നു ഭര്‍ത്താവ്. 
 

Farmer sells farm to pay Alimony of Rs 3.07 crore in divorce case that began 18 years ago

44 വർഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഹരിയാനയിലെ കര്‍ഷകനും 70 -കാരനുമായ  സുഭാഷ് ചന്ദ്, ഭാര്യ സന്തോഷ് കുമാരിയില്‍ നിന്നുമുള്ള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത് 2006 -ലായിരുന്നു. 18 വർഷം നീണ്ട വിവാഹമോചന കേസിനൊടുവില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാനായി തന്‍റെ കൃഷിയിടം വില്‍ക്കാനൊരുങ്ങുകയാണ് സുഭാഷ് ചന്ദ്. 1980 ഓഗസ്റ്റ് 27 -നാണ് സുഭാഷ് ചന്ദും സന്തോഷ് കുമാരിയും വിവാഹിതരായത്. എന്നാല്‍, അസ്വസ്ഥകരമായിരുന്നു ഇരുവരുടെയും വിവാഹബന്ധം. സാമ്പത്തിക പ്രശ്നങ്ങള്‍ ഇരുവരുടെയും ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തി. ഇതിന് പിന്നാലെയാണ് 2006 -ല്‍ സുഭാഷ് ചന്ദ്, വിവാഹ മോചനത്തിന് ശ്രമം തുടങ്ങിയത്. 

വിവാഹമോചനത്തിനായി സുഭാഷ് ചന്ദ് ഭാര്യയ്ക്ക് 3.07 കോടി രൂപയാണ് ജീവനാശംമായി നല്‍കേണ്ടത്. ഇത്രയും വലിയ തുക കണ്ടെത്താനാണ് കരിമ്പ് കര്‍ഷകനായ സുഭാഷ് ചന്ദ് തന്‍റെ കൃഷിയിടം വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവനാംശം നല്‍കാനായി സുഭാഷ് ചന്ദ്,  ഭാര്യയ്ക്ക് 2.16 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കി. കരിമ്പ് വിറ്റു കിട്ടിയ 50 ലക്ഷം രൂപയും കൊടുത്തു. ഒപ്പം 40 ലക്ഷം രൂപയുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങളും നല്‍കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.  ഇതിനൊക്കെ പുറമെ, പ്രായപൂര്‍ത്തിയായ മൂന്ന് മക്കളുടെ അവകാശങ്ങള്‍ക്കൊപ്പം ഭാര്യയുടെ അവകാശങ്ങളും സംരക്ഷിക്കാനായി തന്‍റെ മരണ ശേഷം കൃഷിഭൂമിയുടെ അവകാശവും അദ്ദേഹം ഭാര്യയ്ക്കും മക്കള്‍ക്കുമായി നല്‍കി. 

മദ്യപിച്ചെത്തിയ യുവാവ് കയറിപ്പിടിച്ചു; അയാളുടെ മുഖത്ത് 'ചറപറ' അടിച്ച് പ്രതികരിച്ച യുവതിക്ക് അഭിനന്ദനം; വീഡിയോ

വീട്ടിലെ നിരന്തരമായ ദാമ്പത്യ പ്രശ്നങ്ങള്‍ കാരണം 2006 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013 -ല്‍ കുടുംബ കോടതി അദ്ദേഹത്തിന്‍റെ ആദ്യ വിവാഹമോചന അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സുഭാഷ്, ഹരിയാന ഹൈക്കോടതിയില്‍ രണ്ടാമതൊരു കേസ് നല്‍കി. ഈ കേസില്‍ ജീവനാംശത്തോടെ ഒത്തുതീര്‍പ്പാക്കാന്‍ കോടി 2023 -ലാണ് നിര്‍ദ്ദേശം നല്‍കിയത്. സ്വന്തമായി വരുമാനമില്ലാത്ത സന്തോഷ് കുമാരിക്കും ഇരുവരുടെയും മൂന്ന് മക്കള്‍ക്കുമായി 3.07 കോടി രൂപ സുഭാഷ് നല്‍കണമെന്നാണ്  ജസ്റ്റിസ് സുധീർ സിംഗ്, ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദി എന്നിവരുള്‍പ്പെട്ട ബഞ്ച് വിധി പറഞ്ഞത്. 

പ്രസവത്തോടെ മരിച്ച കുഞ്ഞിനെ ഗ്യാസ് സ്റ്റേഷനിലെ ബാത്ത് റൂമില്‍ ഉപേക്ഷിച്ച യുവതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ
 

Latest Videos
Follow Us:
Download App:
  • android
  • ios