അച്ഛനില്‍ നിന്ന് 30,000 രൂപ തട്ടിയെടുക്കാന്‍ മകന്‍ 'സ്വയം തട്ടിക്കൊണ്ട് പോയി'; പിന്നാലെ ട്വിസ്റ്റ് !

പോലീസ് അന്വേഷണം നടക്കുന്നതിനിടെ അച്ഛന് ഫോണ്‍ സന്ദേശമെത്തി. വിളിച്ചത് കാണാതായ മകന്‍ തന്നെയായിരുന്നു. തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയിരിക്കുകയാണെന്നും മോചനദ്രവ്യമായി 30,000 രൂപ വേണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മകന്‍ അച്ഛനോട് പറഞ്ഞു. 

fake kidnapping 20-year-old man demanded Rs 30000 as ransom from his father bkg


20 മണിക്കൂറിന്‍റെ ആശങ്കകള്‍ക്ക് ശേഷമാണ് കൊല്ലം ആശ്രാമം മൈതാനത്ത്, ആറ് വയസുകാരി അബിഗേലിനെ പത്മകുമാറും ഭാര്യയും ഉപേക്ഷിച്ചത്. ആശങ്കയുടെ ആ 20 മണിക്കൂറുകള്‍ മാധ്യമങ്ങളും പോലീസും പ്രദേശവാസികളും കുട്ടിയെ കണ്ടെത്താനായി തോളോടുതോള്‍ ചേര്‍ന്നപ്പോള്‍ തട്ടിക്കൊണ്ട് പോയവര്‍ക്ക് മറ്റ് വഴികളില്ലാതായി. ഒടുവില്‍ പത്മകുമാറിനെയും ഭാര്യയും മകളെയും പോലീസ് തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. പിന്നാലെ കുട്ടികളെ തട്ടിക്കൊണ്ട് പോകാനുള്ള നിരവധി ശ്രമങ്ങള്‍ ഇതിന് മുമ്പും നടന്നെന്നും മുമ്പ് കാണാതായ കുട്ടികളെ കുറിച്ചുമെല്ലാം വാര്‍ത്തകള്‍ നിറഞ്ഞു. ഇതിനിടെയാണ് മുംബൈയില്‍ നിന്നും ഒരു ഇരുപതുകാരന്‍ 30,000 രൂപയ്ക്ക് വേണ്ടി സ്വയം തട്ടിക്കൊണ്ട് പോയ വാര്‍ത്തയെത്തുന്നത്.  

ഇടഞ്ഞ കാട്ടാനയുടെ പുറകെ ചെരുപ്പുമായി യുവാക്കള്‍; ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നുള്ള 20 വയസ്സുകാരനാണ് പിതാവില്‍ നിന്നും 30,000 രൂപ തട്ടിയെടുക്കാനായി സ്വയം തട്ടിക്കൊണ്ട് പോകല്‍ കഥയുണ്ടാക്കിയത്. ഡിസംബര്‍ 7 നായിരുന്നു സംഭവം. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മകനെ രാത്രിയായിട്ടും കാണാനില്ലെന്ന പരാതിയുമായി വസായ് ഫാറ്റ സ്വദേശി വലിവ്, ഏഴാം തിയതി രാത്രിയാണ് പോലീസ് സ്റ്റേഷനിലെത്തിയത്. പിറ്റേന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ അച്ഛന് ഫോണ്‍ സന്ദേശമെത്തി. വിളിച്ചത് കാണാതായ മകന്‍ തന്നെയായിരുന്നു. തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയിരിക്കുകയാണെന്നും മോചനദ്രവ്യമായി 30,000 രൂപ വേണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മകന്‍ അച്ഛനോട് പറഞ്ഞു. പിന്നാലെ പണം കൈമാറുന്നതിനുള്ള ക്യു ആര്‍ കോഡും മകന്‍ അച്ഛന് അയച്ച് കൊടുത്തു. 

എയര്‍ ഏഷ്യ സിഇഒ യാത്രയ്ക്ക് തെരഞ്ഞെടുത്തത് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

ഇതിന് പിന്നാലെ പോലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. വസായ് ഫാറ്റ, വിരാർ, നല്ലസോപാര തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ഒടുവില്‍ ഒരു ഇരുപത് വയസ് പ്രായം തോന്നിക്കുന്ന ഒരാളെ വസായി ഫാറ്റയില്‍ വച്ച് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കാണാതായെന്ന പരാതിയിലുള്ളയാളാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍, പിതാവില്‍ നിന്നും പണം ലഭിക്കാതായപ്പോള്‍ താന്‍ സ്വയം മെനഞ്ഞ നാടകമാണ് തട്ടിക്കൊണ്ട് പോകലെന്ന് അയാള്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് പോലീസ് ഇരുപതുകാരനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് കൂടതല്‍ ചോദ്യം ചെയ്തു വരികയാണ്.

'സെക്സ് ദൈവ സമ്മതത്തോടെ'; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച താന്ത്രിക്ക് യോഗാ ഗുരു ആറ് വർഷത്തിന് ശേഷം അറസ്റ്റില്‍

Latest Videos
Follow Us:
Download App:
  • android
  • ios