ചത്തടിഞ്ഞത് അപൂർവ്വ മത്സ്യം, ആശങ്കയിൽ പ്രദേശവാസികൾ, 120 വർഷത്തിനിടെ കണ്ടെത്തുന്ന 20ാമത്തെ ഓർ മത്സ്യം

30 അടിയിലേറെ നീളം വരെ വയ്ക്കുന്ന ഇവയ്ക്ക് സാധാരണഗതിയില്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് അധികം വരാത്ത പ്രകൃതമാണ് ഇവയ്ക്കുള്ളത്. സാൻഡിയാഗോയിൽ കണ്ടെത്തിയ ഓർ മത്സ്യത്തിന് 12 അടിയിലേറെ നീളമാണുള്ളത്

Extremely rare oarfish spotted in  Southern California coast

കാലിഫോർണിയ: കരയിലേക്ക് ചത്തടിഞ്ഞത് അപൂർവ്വ മത്സ്യം, ആശങ്കയിൽ പ്രദേശവാസികൾ. കാലിഫോർണിയയിലെ തെക്കൻ മേഖലയിലാണ് സംഭവം. ലാ ജൊല്ല കോവിലെ കടലിൽ കയാക്കിനും സ്നോർക്കലിംഗിനും പോയ ആളുകളാണ് അപൂർവ്വമായ ഓർ മത്സ്യത്തിനെ കണ്ടെത്തിയത്. 1900 ന് ശേഷം ഇത്തരത്തിൽ സാൻഡിയാഗോയിലെ തീരത്തേക്ക് എത്തുന്ന ഇരുപതാമത്തെ മത്സ്യമാണ് ഇത്. കാലിഫോർണിയയിൽ ഇത്തരം മത്സ്യങ്ങളെ കാണുന്നത് അസാധാരണമാണെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. വലിയ കണ്ണുകളും വെള്ളി നിറത്തിലുള്ള നീണ്ട റിബൺ പോലെയുള്ള രൂപവും തലയിൽ കിരീടം പോലുള്ള ചിറകുകളും കൂടിയവയാണ് ഓർ മത്സ്യങ്ങൾ. 

30 അടിയിലേറെ നീളം വരെ വയ്ക്കുന്ന ഇവയ്ക്ക് സാധാരണഗതിയില്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് അധികം വരാത്ത പ്രകൃതമാണ് ഇവയ്ക്കുള്ളത്. സാൻഡിയാഗോയിൽ കണ്ടെത്തിയ ഓർ മത്സ്യത്തിന് 12 അടിയിലേറെ നീളമാണുള്ളത്. സംഭവം ഫിഷറീസ് വകുപ്പിനെ അറിയിച്ചതിന് പിന്നാലെ ഓർ മത്സ്യത്തെ കാലിഫോർണിയയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻറെ ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. നെക്റോസ്കോപിയിലൂടെ ഓർ മത്സ്യത്തിന്റെ മരണ കാരണം കണ്ടെത്താനാവുമെന്ന നിരീക്ഷണത്തിലാണ് ഗവേഷരുള്ളത്. 

അപകടങ്ങളുടെ മുന്നോടിയായാണ് ഓർ മത്സ്യങ്ങൾ കരയിലെത്തുന്നതെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെങ്കിലും  2011ലെ ഫുകുഷിമ ഭൂകമ്പത്തിനും, പിന്നീടുണ്ടായ ഭൂകമ്പത്തിനും മുമ്പ് 'ഓര്‍' മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നുവെന്നത് ഇവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ കാരണമായിരുന്നു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യരെക്കാള്‍ മുമ്പ് ജീവിവര്‍ഗങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് ജപ്പാനിലെ പരിസ്ഥിതിവാദികള്‍ അവകാശപ്പെടുന്നത്.

സമാനമായ രീതിയിൽ ലോസ്ആഞ്ചലസിൽ ഭൂകമ്പമുണ്ടായതിന് രണ്ട് ദിവസം മുൻപാണ് കാലിഫോർണിയയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയതെന്നും ശ്രദ്ധേയമാണ്. കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിൽ തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ശക്തമായ ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കായിരുന്നു. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios