Execution Room : ദില്ലി നിയമസഭാവളപ്പിൽ ബ്രിട്ടീഷ് കാലത്ത് വധശിക്ഷ നടപ്പാക്കിയിരുന്ന മുറി കണ്ടെത്തി

ഡൽഹി വിധാൻ സഭ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. “സെഷനുകൾ ഇവിടെ നടക്കാത്ത മാസങ്ങളിൽ, ഇത് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കും” അദ്ദേഹം തുടർന്നു പറഞ്ഞു. 

Execution room found in delhi assembly

നേരത്തെ, ദില്ലി നിയമസഭാ വളപ്പിൽ(Delhi Assembly) ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു തുരങ്കം കണ്ടെത്തിയിരുന്നു. ഇപ്പോൾ ഒരു വധശിക്ഷ നടപ്പാക്കിയിരുന്ന മുറി(Execution Room) കൂടി കണ്ടെത്തിയതായി എഎൻഐ (ANI) റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിൽ നിന്ന് തലസ്ഥാനം മാറിയതിന് ശേഷം 1912 -ലാണ് ഈ കെട്ടിടം നിർമ്മിച്ചത്. 1913 -നും 1926 -നും ഇടയിൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ഇവിടെ ഉണ്ടായിരുന്നു. 

1926 -ന് ശേഷം കെട്ടിടം ഉപയോഗിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് ഭരണാധികാരികൾ അതിനെ കോടതിയാക്കി മാറ്റുകയും അവിടെ വിപ്ലവകാരികളുടെ വിചാരണ നടക്കുകയും ചെയ്തുവെന്നും ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ പറഞ്ഞു. "വിപ്ലവകാരികളെ ചെങ്കോട്ടയിൽ നിന്ന് ഒരു തുരങ്കം വഴി ഇവിടെ കൊണ്ടുവന്നു" അദ്ദേഹം പറഞ്ഞു. തടവുകാരെ ഹാളിനുള്ളിൽ വിചാരണ ചെയ്യുകയും കുറ്റവാളികളെ തൂക്കുമരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

ഈ മുറി എങ്ങനെ കണ്ടെത്തി എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു തൊഴിലാളിയാണ് അവിടെയുണ്ട് എന്ന് തോന്നിയ ഒരു മതിലിനെക്കുറിച്ച് സംസാരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഭിത്തിയിൽ മുട്ടിയപ്പോൾ, അത് പൊള്ളയായിട്ടാണ് തോന്നിയത്. ഞങ്ങൾ അത് തകർക്കാൻ തീരുമാനിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു. പുരാവസ്തു വകുപ്പിന്റെ ഒരു സംഘത്തെ വിളിച്ച് ഇതിന്റെ കാലപ്പഴക്കം വിലയിരുത്തുമെന്നും അദ്ദേഹം പറയുന്നു. 

ഡൽഹി വിധാൻ സഭ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. “സെഷനുകൾ ഇവിടെ നടക്കാത്ത മാസങ്ങളിൽ, ഇത് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കും” അദ്ദേഹം തുടർന്നു പറഞ്ഞു. 109 വർഷം പഴക്കമുള്ള കെട്ടിടമാണ് എങ്കിലും ഇത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലല്ല.

Latest Videos
Follow Us:
Download App:
  • android
  • ios