പ്രൊഫഷണൽ മത്സ്യകന്യകയാകാൻ ഇംഗ്ലീഷ് ടീച്ചര്‍, ജോലി ഉപേക്ഷിച്ചു !
ഇത്തരത്തില്‍ വേഷം മാറുമ്പോള്‍ 'പ്രകൃതിയും കടലുമായും' വിവരണാതീതമായ ഒരു ബന്ധം അനുഭവപ്പെടുന്നതായാണ് മോസ് അവകാശപ്പെടുന്നത്, അതുകൊണ്ടാണ് അല്പം സാഹസികമാണെങ്കിലും ഒരു പ്രൊഫഷണൽ മത്സ്യകന്യകയാകുക എന്ന തീരുമാനത്തിലേക്ക് താൻ എത്തിയതെന്നും അവർ പറയുന്നു.
മുഴുവൻ സമയ മത്സ്യകന്യകയാകാൻ ഇംഗ്ലീഷ് ടീച്ചര്‍ തന്‍റെ ജോലി ഉപേക്ഷിച്ചു. ഇറ്റലിയിലെ ഒരു സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്ന 33 കാരിയാണ് പ്രൊഫഷണല്‍ മത്സ്യകന്യകയാകാന്‍ വേണ്ടി തന്‍റെ അധ്യാപക ജോലി ഉപേക്ഷിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു വിനോദത്തിനായി തുടങ്ങിയ കാര്യമാണ് ഇപ്പോൾ ഇവർ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കുന്നത്. മോസ് ഗ്രീൻ എന്ന യുവതിയാണ് കേൾക്കുമ്പോൾ വിചിത്രമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും തന്‍റെ ആഗ്രഹ പൂർത്തീകരണത്തിനായി, സ്വന്തം ജീവിതം തന്നെ മാറ്റിവെച്ചിരിക്കുന്നത്.
കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗൺ ദിവസങ്ങളിൽ വീട്ടിൽ ഇരുന്നപ്പോഴാണ് വ്യത്യസ്തമായ എന്തെങ്കിലും ഒരു വിനോദത്തിൽ ഏർപ്പെടണമെന്ന് മോസ് ഗ്രീൻ തീരുമാനിച്ചത്. അങ്ങനെയിരിക്കവെ ഒരു ദിവസം കടൽ തീരത്ത് സമയം ചെലവഴിക്കുന്നതിനിടയിൽ മത്സ്യകന്യകയെ പോലെ തോന്നിപ്പിക്കുന്ന എന്തോ ഒന്നിനെ അവള്‍ കടലിൽ കണ്ടു. അതോടെ ഒരു മത്സ്യകന്യകയായി സ്വയം രൂപം മാറുന്നതിനെ കുറിച്ചായി മോസ് ഗ്രീന്‍റെ ചിന്ത. പതുക്കെ ഒരു വിനോദത്തിനായി മോസ് ഗ്രീൻ മത്സ്യകന്യകയുടെ വേഷം ധരിച്ച് തുടങ്ങി.
ഇത്തരത്തില്‍ വേഷം മാറുമ്പോള്‍ 'പ്രകൃതിയും കടലുമായും' വിവരണാതീതമായ ഒരു ബന്ധം അനുഭവപ്പെടുന്നതായാണ് മോസ് അവകാശപ്പെടുന്നത്, അതുകൊണ്ടാണ് അല്പം സാഹസികമാണെങ്കിലും ഒരു പ്രൊഫഷണൽ മത്സ്യകന്യകയാകുക എന്ന തീരുമാനത്തിലേക്ക് താൻ എത്തിയതെന്നും അവർ പറയുന്നു. ഇതിനായി ഡൈവിംഗും വെള്ളത്തിനടിയിൽ കൂടുതൽ സമയം ശ്വാസം പിടിച്ച് കിടക്കുന്നതിനുള്ള കഴിവുകളും ഒക്കെ മോസ് ഗ്രീൻ സ്വായത്തമാക്കിക്കഴിഞ്ഞു. താൻ മുമ്പ് ചെയ്തിരുന്ന അധ്യാപക ജോലിയെക്കാൾ ശമ്പളം കുറവാണെങ്കിലും ഇപ്പോള്‍ തനിക്ക് കൂടുതൽ സന്തോഷം അനുഭവപ്പെടുന്നുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. വേനൽക്കാല മാസങ്ങളിലാണ്, മോസ് തന്‍റെ മത്സ്യകന്യക ജോലിയിൽ കൂടുതലായി മുഴുകുന്നത്. അവിശ്വസനീയമായ സമുദ്രജീവികളെക്കുറിച്ചും നമ്മുടെ കടലുകളും കടൽത്തീരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മറ്റുള്ളവരെ പഠിപ്പിക്കാനും മോസ്, ഇതിനിടെ സമയം കണ്ടെത്തുന്നു.
പ്രതിദിനം 12,000 ചുവടുകള്‍, യൂട്യൂബറുടെ രൂപമാറ്റം കണ്ട് അമ്പരന്ന് നെറ്റിസണ്‍സ് !