'പ്രണയം തകർന്നു, പത്ത് ദിവസം 'ബ്രേക്കപ്പ് ലീവ്' വേണം; വ്യത്യസ്തമായ അവധി ആവശ്യം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പരമ്പരാഗത രീതികളെയെല്ലാം ചോദ്യം ചെയ്യാന്‍ പുതിയ തലമുറയ്ക്ക് എന്നും ആവേശമാണ്. അവരുടെ പല രീതികളും സമൂഹ മാധ്യമങ്ങളിലും ഇന്ന് വൈലാണ്. ഇത്തവണ അതൊരു അവധി ആവശ്യമായിരുന്നു. അതും തകര്‍ന്ന പ്രണയ ബന്ധത്തില്‍ നിന്നും കരകയറാന്‍ ഒരു പത്ത് ദിവസത്തെ ലീവ്. 
 

Employers post on employee asking for a weeks leave to recover from break up goes viral

ന്ത്യക്കാരനായ ഒരു തൊഴിലുടമ അടുത്തിടെ തന്‍റെ ജെനറേഷന്‍ സെഡ് ജീവനക്കാരിൽ ഒരാൾ ഒരു ദിവസത്തെ അവധിയ്ക്കായി ഒരു വരിയിലെഴുതിയ അവധി അപേക്ഷ അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത് ഏറെ പേരുടെ ശ്രദ്ധനേടിയിരുന്നു. തന്‍റെ അവധിയെ കുറിച്ച് വ്യക്തമായ ഒരു വിശദീകരണവും നൽകാതെ 'ഞാന്‍ നാളെ അവധിയായിരിക്കും ബൈ' എന്ന ഒറ്റവരിയില്‍ അവധി അപേക്ഷയായിരുന്നു മെയില്‍ ഉണ്ടായിരുന്നത്. കൗതുകകരമായ ഈ ലീവ് അഭ്യർത്ഥന സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കായിരുന്നു തുടക്കമിട്ടത്.  പുതിയ തലമുറയുടെ തൊഴിലിടത്തിലെ പെരുമാറ്റത്തെ കുറിച്ച് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ മിക്ക ആളുകളും പിന്തുണയുമായി രംഗത്തെത്തി. ഇതിന് പിന്നാലെ മറ്റൊരു അവധി അപേക്ഷ കൂടി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇത്തവണ ബ്രേക്ക് അപ്പിനായി തനിക്ക് ഒരാഴ്ചത്തെ അവധി വേണമെന്നായിരുന്നു ഒരു യുവാവ് ആവശ്യപ്പെട്ടത്. 

കൃഷ്ണ മോഹൻ എന്ന തൊഴിലുടമയാണ് പുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ജെൻ സെഡ് വിഭാഗത്തിൽപ്പെട്ട തന്‍റെ ജീവനക്കാരിൽ ഒരാൾ പ്രണയ തകർച്ചയിൽ നിന്ന് കര കയറാൻ ഒരാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചു എന്നായിരുന്നു അദ്ദേഹത്തിന്‍റെ സമൂഹ മാധ്യമ കുറിപ്പ്. തന്‍റെ ജീവനക്കാരന്‍റെ തീരുമാനം ഏകപക്ഷീയമായിരുന്നുവെന്നും വളരെയധികം ജോലിത്തിരക്കുള്ള സമയമായിരുന്നതിനാൽ  പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ജീവനക്കാരൻ അതിന് വഴങ്ങിയില്ലെന്നും കൃഷ്ണ മോഹൻ കുറിപ്പില്‍ പറയുന്നു. പ്രണയ തകർച്ചയിൽ നിന്നും കരകയറാനായി ഒരാഴ്ചത്തെ യാത്രകൾക്കായി അവധി വേണമെന്നായിരുന്നു യുവാവ് ആവശ്യപ്പെട്ടത്. 

ഫ്രഷേഴ്സ് ഡേ ആഘോഷമാക്കി വകുപ്പ് മേധാവിയും; ഇതുപോലൊരു എച്ച് ഒ ഡിയെ എവിടുന്ന് കിട്ടുമെന്ന് കുറിപ്പ്

100 വർഷത്തെ പഴക്കം, പക്ഷേ ഉപേക്ഷിക്കപ്പെട്ടു; കോളേജിനുള്ളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍

കുറിപ്പ് വൈറലായി. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പിനെതിരെ വലിയ വിമര്‍ശനമാണ് അഴിച്ച് വിട്ടത്. അത്തരമൊരു സാഹചര്യത്തിൽ ജീവനക്കാരൻ ലീവ് ചോദിച്ചതിൽ എന്താണ് തെറ്റൊന്നും ശാരീരികാരോഗ്യം പോലെ പ്രധാനമാണ് ഒരാളുടെ മാനസികാരോഗ്യവും എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്.  വിമര്‍ശനങ്ങള്‍ കൂടിയതോടെ മറുപടിയുമായി കൃഷ്ണമോഹന്‍ തന്നെ രംഗത്തെത്തി. ലീവ് എടുക്കുന്നതില്‍ തെറ്റുണ്ടെന്നല്ല പറഞ്ഞതെന്നും മറിച്ച് പുതിയ തലമുറ കാര്യങ്ങളെ വ്യത്യസ്തമായി എങ്ങനെ കാണുന്നുവെന്ന് വിശദീകരിക്കുകയായിരുന്നെന്നും അദ്ദേഹം കുറിച്ചു. ഒപ്പം ആ ജീവനക്കാരന്‍ ഇന്നും തനിക്കൊപ്പം ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെനറേഷന്‍ സെഡ് (Gen Z) എന്നത് 1995 -നും 2010 -നും ഇടയിൽ ജനിച്ച ആളുകളെയാണ് സൂചിപ്പിക്കുന്നത്.

ദീപാവലി ആഘോഷത്തിനിടെ യുവാവിനെയും കൗമാരക്കാരനെയും വെടിവച്ച് കൊലപ്പെടുത്തി; സിസിടിവി വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios