കറുത്ത മാസ്ക് ധരിച്ച ജീവനക്കാരന്‍, ചുവന്ന കത്തി കൊണ്ട് കമ്പനി പ്രസിഡന്‍റിനെ കുത്തി കൊല്ലാന്‍ ശ്രമിച്ചു

മറ്റ് ജീവനക്കാരുമായി കോണ്‍ഫ്രന്‍സ് ഹാളില്‍ മീറ്റിംഗ് കൂടുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി കയറി വന്ന ജീവനക്കാരന്‍ കമ്പനി പ്രസിഡന്‍റിനെ കുത്തിയത്. 

employee attempts to stab the company s president to death during a staff meeting

സ്റ്റാഫ് മീറ്റിങ്ങിനിടയിൽ ജീവനക്കാരൻ കമ്പനി പ്രസിഡണ്ടിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. അമേരിക്കയിലെ മിഷിഗണിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ് അതിക്രമം കാണിച്ചത്. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തി. ഓഫീസിൽ രാവിലെ നടന്ന മീറ്റിങ്ങിനിടയിൽ കത്തിയുമായി എത്തിയ ഇയാൾ കമ്പനി പ്രസിഡന്‍റിനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വാക്കറിൽ നിന്നുള്ള നഥാൻ മഹോനി എന്ന 32 -കാരനാണ് കൊലപാതക ശ്രമത്തിന് പിടിയാതെന്ന് ഫോക്‌സ് 17 റിപ്പോർട്ട് ചെയ്തു. ഡിസംബർ 17 ചൊവ്വാഴ്ച മസ്‌കെഗോണിലെ ഫ്രൂട്ട്‌പോർട്ട് ടൗൺഷിപ്പിലെ ആൻഡേഴ്‌സൺ എക്‌സ്പ്രസിന്‍റെ നിർമ്മാണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, മീറ്റിംഗ് നടന്നുകൊണ്ടിരുന്ന മുറിയിലേക്ക് മഹോനി എത്തുകയും നേരെ കമ്പനി പ്രസിഡന്‍റ് എറിക് ഡെൻസ്‌ലോയുടെ അരികിലേക്ക് ചെന്ന് കൈയിൽ സൂക്ഷിച്ചിരുന്ന ചുവന്ന കത്തി കൊണ്ട് അദ്ദേഹത്തെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് സാക്ഷികളായിരുന്ന ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ എറിക് ഡെൻസ്‌ലോയുടെ ജീവൻ രക്ഷിക്കാനായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'ഇത് ചതി', ദില്ലിയിൽ നിന്ന് കണ്ണൂരിലേക്ക് വിമാന ടിക്കറ്റ് ചാർജ്ജ് 22,000 രൂപ; കൊള്ളയടിയെന്ന് വിമർശനം

പ്രസിഡന്‍റിനെ കുത്തുമ്പോൾ മഹോണി കറുത്ത മെഡിക്കൽ മാസ്ക് ധരിച്ചിരുന്നു. ആക്രമണം നടത്തിയതിന് ശേഷം ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങി ഓടി സ്വന്തം കാറിൽ രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പോലീസ് ഒരു മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തു. റവണ്ണയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി ഇപ്പോഴും സംസാരിക്കാൻ തയ്യാറാകാത്തതിനാൽ അക്രമിക്കാനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണെന്ന് പോലീസ് അധികൃതർ പറഞ്ഞു. ജോലി സ്ഥലത്തുണ്ടായ അഭിപ്രായ വ്യത്യാസവും അതിനെ തുടർന്നുണ്ടായ പകയുമാകാം അക്രമണത്തിന് കാരണം എന്നാണ് പോലീസ് വിലയിരുത്തൽ. ഒരുമാസം മുമ്പ് ഇയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.  ആക്രമണത്തിന് ഇരയായ എറിക് ഡെൻസ്‌ലോ പൂർണ്ണമായും സുഖം പ്രാപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മദ്യപിച്ചെത്തിയ യുവാവ് കയറിപ്പിടിച്ചു; അയാളുടെ മുഖത്ത് 'ചറപറ' അടിച്ച് പ്രതികരിച്ച യുവതിക്ക് അഭിനന്ദനം; വീഡിയോ
 

Latest Videos
Follow Us:
Download App:
  • android
  • ios