കള്ളപ്പണം തേടി കര്‍ഷകര്‍ക്ക് ഇഡി നോട്ടീസ് ! സംഭവം വിവാദമായപ്പോള്‍ സമന്‍സ് പിന്‍വലിച്ച് തടിയൂരാന്‍ ഇഡി

ഇഡി സമന്‍സ് ലഭിക്കുമ്പോള്‍ ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത് 450 രൂപയാണ്. ചെന്നൈ ഇഡി ഓഫീസില്‍ പോകുന്നതിനും കേസ് നടത്തിപ്പിനുമായി കര്‍ഷകര്‍ തങ്ങളുടെ ഭൂമി പണയം വച്ച് 50,000 രൂപ എടുത്തെന്നും ഇതുപയോഗിച്ചാണ് ഇപ്പോള്‍ കേസ് നടത്തിയിരുന്നതെന്നും അഡ്വ. ദലിത് ജി പ്രവീണ കൂട്ടിച്ചേര്‍ത്തു.

ED withdraws summons to farmers after incident sparks controversy in tamilnadu bkg


നാല് വര്‍ഷം മുമ്പ് ബിജെപി നേതാവിനെ, ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യിച്ചതിന്‍റെ പ്രതികാരമായി വൃദ്ധ കര്‍ഷകര്‍ക്കെതിരെ ഇഡി അയച്ച സമന്‍സ് വിവാദമായതിന് പിന്നാലെ അവസാനിപ്പിച്ചു. 2023 ജൂണ്‍ 26 നാണ് തമിഴ്നാട്ടിലെ വൃദ്ധരായ കര്‍ഷക സഹോദരങ്ങള്‍ക്ക് ഇഡി സമന്‍സ് അയച്ചത്. സമന്‍സില്‍ കര്‍ഷകരുടെ ജാതി പേര് സൂചിപ്പിച്ചതും തമിഴ്നാട്ടില്‍ വലിയ വിവാദമായിരുന്നു. തമിഴ്നാട്ടിലെ സേലം ജില്ലയിലെ ആറ്റൂരില്‍ താമസിക്കുന്ന കര്‍ഷകരായ എസ് കണ്ണയ്യനും (72) സഹോദരന്‍ എസ് കൃഷ്ണനെയുമാണ് (67) 2023 ജൂലൈയില്‍ ഇഡി സമന്‍സ് അയച്ച് വിളിപ്പിച്ചത്. ഇവരുടെ അഭിഭാഷകയായ ദലിത് ജി പ്രവീണ വിവരം മാധ്യമങ്ങളോട് പങ്കുവച്ചതിന് പിന്നാലെയാണ് ഇഡിയുടെ സമന്‍സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്. 

കള്ളപ്പണം വെളുപ്പിക്കലും വിദേശ വിനിമയ നിയമലംഘനത്തിനുമാണ് സഹോദരങ്ങളായ കര്‍ഷകരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവര്‍ക്കും അയച്ച നോട്ടീസില്‍ ഇരുവരുടെയും ജാതി കൂടി ചേര്‍ത്തത് തമിഴ്നാട്ടില്‍ മറ്റൊരു വിവാദത്തിനും ഇടയാക്കി. നോട്ടീസിന് പുറത്ത് 'ഹിന്ദു പല്ലര്‍' എന്ന ജാതിപ്പേര് ചേര്‍ത്തതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍, കര്‍ഷകരെ ചോദ്യം ചെയ്യുന്നതെന്തിനാണെന്ന് ഇഡി സമന്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. ജൂലൈ 5 ന് ഇരുവരോടും പാന്‍ കാര്‍ഡിന്‍റെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, നികുതി റിട്ടേണുകളുടെയും കുടുംബാംഗങ്ങളുടെയും വ്യക്തി വിവരങ്ങള്‍, മറ്റ് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇഡിക്ക് മുമ്പാകെ ഹാജരാകാന്‍ വേണ്ടി ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ റിതേഷ് കുമാറാണ് കര്‍ഷകര്‍ക്ക് സമന്‍സ് അയച്ചത്. ഒപ്പം കുടുംബാംഗങ്ങളുടെ സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങള്‍, ബാക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, കൃഷി ഭൂമിയുടെ രേഖകള്‍, കൃഷി ഉത്പാദനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവയും ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. അതേസമയം സഹോദരങ്ങള്‍ക്കെതിരായ കേസ് എന്താണെന്നോ സമന്‍സ് അയച്ചതെന്തിനാണെന്നോ സമന്‍സില്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും അഭിഭാഷക പ്രവീണ പറയുന്നു. 

കൃഷിഭൂമി തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ് കൊടുത്തു, പ്രതികാരവുമായി ദളിത് കർഷകർക്ക് പിന്നാലെ ഇഡി

എന്തിനാണ് സമന്‍സ് എന്ന് കണ്ണയ്യനും സഹോദരന്‍ കൃഷ്ണനും അറിയില്ല. അവര്‍ക്ക് അറിയാവുന്ന ഏക കേസ് ഒരു പ്രാദേശിക ബിജെപി നേതാവുമായിട്ടാണ്. അതാകട്ടെ സേലം ജില്ലയിലെ ആറ്റൂരിനടുത്ത് രാമനായിക്കന്‍പാളയത്ത് കണ്ണയ്യനും കൃഷ്ണനും സ്വന്തമായുള്ള 6.5 ഏക്കര്‍ കൃഷി ഭൂമിയുമായി ബന്ധപ്പെട്ടാണ്. ഈ കൃഷി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖരിനെതിരെയുള്ള കേസാണ്. ഈ കേസിനെ തുടര്‍ന്ന് കൃഷ്ണന്‍റെ പരാതിയില്‍ 2020 ല്‍ ഗുണശേഖറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ഇപ്പോഴത്തെ ഇഡി സമന്‍സ് എന്നാണ് ഉയരുന്ന ആരോപണം. 2023 ജൂലൈയില്‍ എല്ലാ രേഖകളുമായി ഇഡിയെ കണ്ടിരുന്നെന്നും എന്നാല്‍ ഇഡി തങ്ങളോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു. കേസിലായതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ക്ക് തങ്ങളുടെ കൃഷി ഭൂമിയില്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും തമിഴ്നാട് സര്‍ക്കാറിന്‍റെ കര്‍ഷക പെന്‍ഷനായ 1000 രൂപയും സൗജന്യ റേഷനുമാണ് അവരുടെ വരുമാനമെന്നും അഡ്വ. പ്രവീണ  പറയുന്നു. 

സംഭവം വിവാദമായതോടെ 4 വര്‍ഷം മുന്‍പ് കാട്ടുപോത്തിനെ കൊന്ന കേസിലെ വനംവകുപ്പ് എഫ് ഐ ആറിന്‍റെ പേരിലാണ് സമൻസെന്നാണ് പുതിയ വിശദീകരണം. എന്നാല്‍ ഈ കേസില്‍ മൂന്ന് വര്‍ഷം മുമ്പ് സേലം കോടതി തങ്ങളെ വെറുതെ വിട്ടതാണെന്നും മറ്റൊരു പരാതിയും തങ്ങൾക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇരുവരും പറയുന്നു. ഇഡി സമന്‍സ് ലഭിക്കുമ്പോള്‍ ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത് 450 രൂപയാണ്. ചെന്നൈ ഇഡി ഓഫീസില്‍ പോകുന്നതിനും കേസ് നടത്തിപ്പിനുമായി കര്‍ഷകര്‍ തങ്ങളുടെ ഭൂമി പണയം വച്ച് 50,000 രൂപ എടുത്തെന്നും ഇതുപയോഗിച്ചാണ് ഇപ്പോള്‍ കേസ് നടത്തിയിരുന്നതെന്നും അഡ്വ. ദലിത് ജി പ്രവീണ കൂട്ടിച്ചേര്‍ത്തു. ഇഡിക്കെതിരെ കേസ് എടുക്കണമെന്നാണ് അഡ്വ. പ്രവീണയുടെ ആവശ്യം. എന്നാല്‍ വിഷയം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് സംഭവത്തെ കുറിച്ച അന്വേഷിക്കുകയാണെന്നും വിഷയം പഠിക്കുകയാണെന്നുമാണ് ബിജെപി സേലം ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് പി ഷണ്‍മുഖനാഥന്‍റെ മറുപടി. 

ഇതിനിടെ ജാതി പേര് വിളിച്ച് സമന്‍സ് അയച്ചതിനെ ന്യായീകരിച്ച് ഇഡിയും രംഗത്തെത്തിയിരുന്നു. ജാതിപ്പേര് ചേര്‍ത്ത് പറയുന്നത് വടക്കേ ഇന്ത്യയില്‍ സാധാരണമാണെന്നുമായിരുന്നു ഇഡി പറഞ്ഞ ന്യായം.  എന്നാല്‍ തമിഴ്നാട്ടില്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇഡിയുടെത് അസാധാരണ നീക്കമാണെന്നും ബിജെപി നേതാവിനെ സഹായിക്കാനാണെന്നും വാദങ്ങള്‍ ശക്തമായതോടെ സംഭവം വിവാദമായി. വിവാദമായതോടെ കേസിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്നുമാണ് ഇപ്പോള്‍ ഇഡി അറിയിച്ചിരിക്കുന്നത്. കേസ് നിസാരമായിരുന്നെന്നും ഇഡി ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനിടെ ദരിദ്ര കര്‍ഷകര്‍ക്കെതിരെ ഇഡി എടുത്ത കേസില്‍ നിര്‍മ്മല സീതാരാമനെ ധനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ചെന്നെയിലെ ജിഎസ്ടി ആന്‍റ് സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്‍റ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി ബാലമുരുഗന്‍ ഐആര്‍എസ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയത് ദേശീയ ശ്രദ്ധനേടി. നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ബിജെപി പോലീസ് എന്‍റഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാക്കി മാറ്റിയെന്ന് കത്തില്‍ ബി ബാലമുരുഗന്‍ ആരോപിച്ചു. 

സാധാരണ നീക്കമാണെന്നും ബിജെപി നേതാവിനെ സഹായിക്കാനാണെന്നും വാദങ്ങള്‍ ശക്തമായതോടെ സംഭവം വിവാദമായി. വിവാദമായതോടെ കേസിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്നുമാണ് ഇപ്പോള്‍ ഇഡി അറിയിച്ചിരിക്കുന്നത്. കേസ് നിസാരമായിരുന്നെന്നും ഇഡി ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനിടെ ദരിദ്ര കര്‍ഷകര്‍ക്കെതിരെ ഇഡി എടുത്ത കേസില്‍ നിര്‍മ്മല സീതാരാമനെ ധനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ചെന്നെയിലെ ജിഎസ്ടി ആന്‍റ് സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്‍റ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി ബാലമുരുഗന്‍ ഐആര്‍എസ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയത് ദേശീയ ശ്രദ്ധനേടി. നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ബിജെപി പോലീസ് എന്‍റഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാക്കി മാറ്റിയെന്ന് കത്തില്‍ ബി ബാലമുരുഗന്‍ ആരോപിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios