'വെള്ളമോ വൈദ്യുതിയോ ഇല്ലെങ്കിലും സ്വർഗ്ഗത്തിൻ്റെ ഒരു കഷ്ണം!' സഞ്ചാരികളെ ആകര്‍ഷിച്ച് സ്വീഡനിലെ മണ്‍വീടുകള്‍ !

വെള്ളമോ, വൈദ്യുതിയോ ഇല്ല. അവശ്യ ഭക്ഷണ സാധനങ്ങളുടെ ഒരു കലവറയുണ്ട്. അവിടെ നിന്ന് ഭക്ഷണം എടുക്കണം. വെള്ളം കാട്ടിൽ നിന്നും സ്വയം ശേഖരിച്ച് കൊണ്ട് വരണം, വിറകും. (Image: Kolarbyn Eco-lodge's instagram page)

Eco frendly Mud houses in Sweden attracting tourists bkg

ടൂറിസം മേഖല പുതിയ സാധ്യതകള്‍ തേടുകയാണ്. പരമ്പരാഗത ഹോട്ടൽ മുറികൾ ആളുകൾക്ക് മടുത്തു കഴിഞ്ഞു. ഒരു വെറൈറ്റി ആഗ്രഹിക്കാത്തത് ആരാണ്, അല്ലേ? സ്വീഡനിലെ കാടുകളില്‍ സഞ്ചാരികൾക്കായി തയ്യാറായ കോലാർബിൻ ഇക്കോ ലോഡ്ജ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റാണ്. പ്രാകൃതമാണ് എന്നതാണ് ഈ ഹോട്ടലിന്‍റെ പ്രത്യേകത. പ്രാകൃതമെന്നാൽ തനി പ്രാകൃതം. വെള്ളമോ, വൈദ്യുതിയോ ഇല്ല. അവശ്യ ഭക്ഷണ സാധനങ്ങളുടെ ഒരു കലവറയുണ്ട്. അവിടെ നിന്ന് ഭക്ഷണം എടുക്കണം. വെള്ളം കാട്ടിൽ നിന്നും സ്വയം ശേഖരിച്ച് കൊണ്ട് വരണം. ന്താ കേട്ടിട്ട് എന്തോ പന്തികേട് തോന്നുന്നുണ്ടോ ? എന്നാല്‍ കേട്ടോളൂ...

പൂർണമായും മണ്ണുകൊണ്ട് നിർമിച്ച ചെറിയ കുടിലുകളിലാണ് ഇവിടെ അതിഥികൾക്കായി ഒരുക്കിവച്ചിരിക്കുന്നത്. എല്ലാം പ്രകൃത ജീവിത രീതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണവും നടത്തിപ്പും. എത്രകാലം സന്ദർശകർക്ക് ഇവിടെ താമസിക്കാന്‍ പറ്റുമെന്ന് പരിശോധിക്കപ്പെടുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. മണ്ണും മരവും കൊണ്ട് നിർമ്മിച്ച 12 കുടിലുകൾ. തീ കത്തിക്കാൻ കാട്ടില്‍ നിന്നും മരം മുറിച്ച് വിറക് സ്വയം ശേഖരിക്കണം. വെള്ളത്തിന് സമീപത്തെ നിരുറവകൾ തേടിയിറങ്ങണം.ഒരു കാടിനോട് ചേർന്നാണ് 12 കുടിലുകളും നിർമ്മിച്ചിരിക്കുന്നത്.പഴയകാലത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് ഹോട്ടലുടമകൾ നടത്തിയിരിക്കുന്നത്.

ഒരുതുണ്ട് ഭൂമിയില്ലെങ്കിലും 124 രാജ്യങ്ങള്‍ അംഗീകരിച്ച, 500 പേർ മാത്രം ഉപയോഗിക്കുന്ന അത്യപൂർവ പാസ്പോർട്ട് !

കടല്‍ കടക്കും ഒട്ടകം; മരുഭൂമിയില്‍ മാത്രമല്ല, കടലും താണ്ടും കച്ചിലെ ഖരായി ഒട്ടകങ്ങള്‍ !

ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അടുത്തെങ്ങും കടകളില്ല. അടിസ്ഥാന ഭക്ഷണ വസ്തുക്കൾ അടങ്ങിയ ഒരു കലവറമാത്രം ഒരുക്കിയിട്ടുണ്ട്. പഴങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും, അതിഥികൾക്ക്  വനങ്ങളിൽ അലയേണ്ടിവരും. ഓരോ കുടിലിലും രണ്ട്  കിടക്കകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, തലയിണകൾ എന്നിവ മാത്രം. ലോഡ്ജുകളുടെ ചിത്രങ്ങൾ  ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മരങ്ങളാൽ ചുറ്റപ്പെട്ട ഈ സ്ഥലത്ത് അതിഥികളെ കാത്തിരിക്കുന്നത് നിശബ്ദതയും കാടിന്‍റെയും അരുവിയുടെയും ശബ്ദം മാത്രമാണ്. 7,000 രൂപ മുതലാണ് ലോഡ്ജിൻ്റെ ബുക്കിംഗ് നിരക്ക്. സന്ദർശകരുടെ ഭാ​ഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉടമകളും പറയുന്നു. 

282 വര്‍ഷം പഴക്കമുള്ള നാരങ്ങ ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയ തുക കേട്ടാല്‍ നിങ്ങള്‍ അന്തംവിടും !

Latest Videos
Follow Us:
Download App:
  • android
  • ios