ദ്രാവിഡാക്രിസ് അണ്ണാമലൈക്ക; ആദ്യ ദ്രാവിഡന്‍ പുല്‍ച്ചാടി ജനുസിനെ കണ്ടെത്തി
ദ്രവീഡിയന്‍ ഭാഷാ വിഭാഗത്തോടുള്ള ആദരസൂചകമായിട്ടാണ് ദ്രാവിഡാക്രിസ് എന്ന പേര് നല്‍കിയത്. അണ്ണാമലെ നഗറില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. അതിനാല്‍ സ്പീഷിസ് പേരായി അണ്ണാമലൈക്ക എന്ന പേര് ചേര്‍ക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്ന് ആദ്യമായി പ്രത്യേക ജനുസ് പുല്‍ച്ചാടികളെ കണ്ടെത്തി. നീളമുള്ളതും ഉയർന്നതും പ്രത്യേകമായി ഉയര്‍ന്നുനില്‍ക്കുന്ന ശീർഷകങ്ങളുള്ള പുതിയ പുല്‍ച്ചാടി ജനുസ്സായ ഈ പുല്‍ച്ചാടിക്ക് ദ്രാവിഡാക്രിസ് അണ്ണാമലൈക്ക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് ആഫ്രിക്കയിൽ നിന്നുള്ള സ്യൂഡോമിട്രാരിയ, ഏഷ്യയിൽ നിന്നുള്ള റോസ്റ്റെല്ല, ഇന്ത്യയിൽ നിന്നുള്ള ഇൻഡോമിരിയാത്ര എന്നിവയ്ക്ക് സമാനമാണ്. എന്നാല്‍, ഇവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും പുതിയ കണ്ടെത്തല്‍ ചൂണ്ടിക്കാണിക്കുന്നു. ഡോ.ധനീഷ് ഭാസ്കര്‍ ( ഐയുസിഎന്‍, ഗ്രാസ്ഷോപ്പര്‍ സ്പെഷ്യലിസ്റ്റ്, ട്രയർ സര്‍വകലാശാല ജര്‍മ്മനി) എച്ച്. ശങ്കരരാമന്‍ (വനവരയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍, പോള്ളാച്ചി), നികോ കസാലോ (സാഗ്രേബ് സര്‍വകലാശാല ക്രോയേഷ്യ) എന്നിവരാണ് പുതിയ പുല്‍ച്ചാടി ജനുസിനെ കണ്ടെത്തിയിരിക്കുന്നത്.
കൊമ്പിന്‍റെ ആകൃതി, കൊമ്പ് വികസിച്ച രീതി, മീഡിയൽ, മീഡിയൻ കരീന (പുറം ഭാഗത്ത് നടുവിലൂടെ ഉള്ള വര), പ്രൊട്ടോട്ടത്തിന്‍റെ (പുറം കഴുത്ത്) മുൻവശത്തെ അരികിന്‍റെ ആകൃതി എന്നിവയാൽ മറ്റ് പുല്‍ച്ചാടി ജനുസുകളില്‍ നിന്ന് പുതുതായി കണ്ടെത്തിയ ദ്രാവിഡാക്രിസ് വ്യത്യസ്തമാണെന്ന് പഠനം പറയുന്നു. പിഗ്മി പുല്‍ച്ചാടി (family Tetrigidae) മറ്റ് ഓർത്തോപ്റ്റെറാനുകൾക്കിടയിൽ വ്യത്യസ്തമാണ്. അവയുടെ ചിറകുകൾ മൂടിയിരിക്കുന്നതും മറ്റ് ഗ്രൂപ്പുകളിലെ ടെഗ്മിനയുമായി ( tegmina) പ്രവർത്തനപരമായി സാമ്യമുള്ളതും, മുതിർന്നവരുടെ ഘട്ടത്തിൽ ജെനിക്കുലാർ, ആന്‍റിജെനിക്കുലാർ പല്ലുകളുടെ സാന്നിധ്യവും ടെട്രിഗിഡുകൾ ചെറുതും ഈർപ്പമുള്ള മൈക്രോഹാബിറ്റാറ്റുകളുടെ പ്രത്യേകതയും എടുത്ത് പറയേണ്ടവയാണ്.
ലോകത്ത് തന്നെ ഇത്തരം പുൽച്ചാടികളെ അപൂർവമായേ കാണാൻ കഴിയൂ. വരണ്ട സമതലങ്ങളിൽ കാണപ്പെടുന്ന ഇവയുടെ ശരീരപ്രകൃതി തന്നെയാണ് ഇവയെ മറ്റു പുൽച്ചാടികളിലിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. പുല്‍ച്ചാടികളുടെ വംശാവലിയെ കുറിച്ചുള്ള പഠനം ഇന്ത്യയില്‍ തുടരുന്നതിനിടെയില്‍ ഒരു പുതിയ പുല്‍ച്ചാടി ജനുസിനെ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ധനീഷ് ഭാസ്കര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ പുല്‍ച്ചാടികളെ കുറിച്ചുള്ള പഠനം താരതമ്യേന വളരെ കുറവാണ്. ഇന്ത്യന്‍ പുല്‍ച്ചാടികളുടെ വംശനാശത്തെ കറുച്ചുള്ള പഠനവും അവയുടെ വംശനാശത്തിന്‍റെ അടിസ്ഥാനത്തില്‍ അവയെ റെഡ് ഡാറ്റാബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രോജക്റ്റ്, നീലഗിരി ജൈവ മണ്ഡലം കേന്ദ്രീകരിച്ച് നടന്നുവരുന്നു. തമിഴ്നാട്, കേരളം, കര്‍ണ്ണാടക തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലും അപൂര്‍വ്വമായി കണ്ടുവരുന്ന പുല്‍ച്ചാടികളെ കുറിച്ചുള്ള പഠനമാണ് നടക്കുന്നത്. ഈ പഠനത്തിനിടയിലാണ് തമിഴ്നാടിന്‍റെ കിഴക്കന്‍ പ്രദേശത്ത് നിന്നും ഈ പുല്‍ച്ചാടിയെ കണ്ടെത്തിയത്. ലോകത്തിലെ മറ്റ് പുല്‍ച്ചാടി വര്‍ഗ്ഗങ്ങളുമായി സാമ്യമില്ലാത്തതാണ് പുതുതായി കണ്ടെത്തിയ പുല്‍ച്ചാടി. തമിഴ് നാട്ടിലെ അണ്ണാമലൈയില്‍ നിന്നും ലഭിച്ചതിനാല്‍ പുതിയ പുല്‍ച്ചാടിക്ക് ദ്രവിഡാക്രസ് എന്ന ജീനസ് പേരും അണ്ണാമലൈക്ക എന്ന സ്പീഷ്യസ് പേരും നല്‍കുകയായിരുന്നു. വരണ്ട സമതലങ്ങളില്‍ മാത്രം കണ്ടുവരുന്നവ ഇവ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഇനമാണിത്. ദ്രവീഡിയന്‍ ഭാഷാ വിഭാഗത്തോടുള്ള ആദരസൂചകമായിട്ടാണ് ദ്രാവിഡാക്രിസ് എന്ന പേര് നല്‍കിയത്. അണ്ണാമലെ നഗറില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. അതിനാല്‍ സ്പീഷിസ് പേരായി അണ്ണാമലൈക്ക എന്ന പേര് ചേര്‍ക്കുകയായിരുന്നു. അങ്ങനെയാണ് ഈ പുല്‍ച്ചാടിക്ക് ദ്രാവിഡാക്രിസ് അണ്ണാമലൈക്ക എന്ന പേര് ലഭിച്ചതെന്നും ന്നും ഡോ. ധനീഷ് ഭാസ്കര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
.
ഗവേഷണത്തില്‍ പങ്കെടുത്ത ഡോ. ധനീഷ് ഭാസ്കര്‍, എച്ച്. ശങ്കരരാമന്‍, നികോ കസാലോ
മറ്റ് പുല്‍ച്ചാടികളില്‍ നിന്നും ഇവയെ രൂപം കൊണ്ട് വേർതിരിച്ചറിയാൻ കഴിയില്ല, എന്നാൽ പലപ്പോഴും ഉപയോഗിക്കുന്ന സ്വഭാവ സവിശേഷതകളുടെ സംയോജനമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഫിലിഫോം ആന്‍റിന, വ്യത്യസ്‌തമോ സമാന്തരമോ ആയ മുഖ കരീന, വശങ്ങളിലേക്കോ താഴേക്കോ നയിക്കുന്ന ലാറ്ററൽ ലോബുകള്‍, ഏകദേശം തുല്യ നീളമുള്ള പിൻ തുടയുടെ ആദ്യത്തെയും മൂന്നാമത്തെയും ഭാഗം എന്നീ ശരീരഭാഗങ്ങളാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ഇവയുടെ കുടുംബത്തെ ഇതുവരെയായും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ക്ലിയോസ്ട്രാറ്റിനി അല്ലെങ്കിൽ ഒഫിയോട്ടെറ്റിഗിനി പോലുള്ള നിരവധി ഗോത്രങ്ങളുണ്ട്. ഇവയെ ഇനിയും രേഖപ്പെടുത്തേണ്ടതുണ്ടെന്നും പഠനം പറയുന്നു. പുതിയ ജനുസ് ദ്രാവിഡാക്രിസ് ഭാസ്കർ & കസലോ, ജനുസ് ( സ്പീഷീസ്: ദ്രാവിഡാക്രൈസ് അണ്ണാമലൈക്ക), മെട്രോഡോറിനേ എന്ന ഉപകുടുംബത്തിലെ ക്ലിയോസ്ട്രാറ്റിനി ഗോത്രത്തിലേക്ക് താൽക്കാലികമായി ചേര്‍ക്കുകയായിരുന്നു. ഈ പുല്‍ച്ചാടിയെ തമിഴ്‌നാട്ടിലെ ചിദംബരത്തിന് സമീപത്തെ അണ്ണാമലൈ നഗറിൽ നിന്നാണ് കണ്ടെത്തിയത്. രൂപശാസ്ത്രപരമായി സമാനമായ ജനുസ്സുകളുമായുള്ള താരതമ്യത്തെ അടിസ്ഥാനമാക്കി ഈ പ്രത്യേക ജനുസ്സിനെ ആധുനിക ടെട്രിഗിഡേ കുടുംബത്തിലേക്ക് മാറ്റാനാണ് പുതിയ പഠനം ലക്ഷ്യമിടുന്നത്.
ദ്രാവിഡാക്രിസ് അണ്ണാമലൈക്ക ജനുസ് (ദ്രാവിഡൻ പിഗ്മി ഹോപ്പർ) മറ്റ് മെട്രോഡോറിനകളിൽ നിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നത് പ്രധാനമായും നീളമേറിയ മുതുകിൽ പരന്ന വാൾ പോലെയുള്ള ഫാസ്റ്റിജിയം, മുന്നോട്ടും ചെറുതായി മുകളിലേക്കും ഉയർത്തുന്ന പരന്ന റോസ്‌ട്രം, ഗ്രാനുലോസ് ഇൻറഗ്യുമെന്‍റ്, ചെറിയ ഇടത്തരം കരീന ശീർഷത്തിന്‍റെ നീളമേറിയ ഫാസ്റ്റിജിയത്തിന്‍റെ മുൻഭാഗത്ത് മാത്രം കാണപ്പെടുന്നു, പ്രോണോട്ടത്തിന്‍റെ മുൻവശത്തെ അരികുകൾ വ്യക്തമായി ദന്തരൂപം, ഫെമോറയുടെ മുൻഭാഗം അവയുടെ മധ്യഭാഗത്ത് വ്യക്തമായി കാണാം. രണ്ട് വ്യത്യസ്ത മുഴകളുള്ള മുൻ ഫെമോറയുടെ ഡോർസൽ ഡിസ്റ്റൽ അരികുകൾ. ദ്രാവിഡാക്രിസ് ജനുസ് മെട്രോഡോറിന എന്ന ഉപകുടുംബത്തിലെ ഒട്ടുമിക്ക ജനുസ്സുകളിൽ നിന്നും വേറിട്ട് നിൽക്കുന്നത് അതിന്‍റെ അതുല്യമായ വാൾ പോലെയുള്ള തലയാണ്.