മൗറീഷ്യസിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊടുമുടിയെ 'തള്ളവിരല്‍ പർവ്വതം' എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?
തമ്പ് പര്‍വ്വതത്തിന് മുകളിൽ കയറി നിന്നാൽ സന്ദർശകർക്ക് മൗറീഷ്യസിന്‍റെ അതിശയകരമായ 360-ഡിഗ്രി കാഴ്ച ആസ്വദിക്കാം.
മൗറീഷ്യസിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊടുമുടി ലെ പോസ് പർവ്വതം (Le Pouce mountain) ആണ്. 812 മീറ്റർ ഉയരമുള്ള ഈ കൊടുമുടി പക്ഷേ, അറിയപ്പെടുന്നത് ആ പേരിൽ അല്ലെന്ന് മാത്രം. തമ്പ് മൗണ്ടൈൻ (Thumb Mountain) എന്നാണ് ഈ പര്‍വ്വതം അറിയപ്പെടുന്നത്. അതിന് കാരണമായതാകട്ടെ പർവ്വതത്തിന്‍റെ ആകൃതിയും. അതെ മനുഷ്യന്‍റെ കൈയിലെ തള്ളവിരലിന് സമാനമാണ് ഈ പര്‍വ്വതത്തിന്‍റെ രൂപം. ഈ രൂപത്തില്‍ നിന്നാണ് ആ പേരുണ്ടായതും.
(മോക്ക പര്‍വ്വതനിര)
തലസ്ഥാന നഗരമായ പോർട്ട് ലൂയിസിനടുത്ത് സ്ഥിതി ചെയ്യുന്ന ലെ പൗസ് എപ്പോഴും കാൽനടയാത്രക്കാരാൽ സമ്പന്നമാണ്. കാൽനടയാത്രക്കാരായ സഞ്ചാരികള്‍ക്ക് ആകർഷകമായ വിശാല ദൃശ്യങ്ങളാണ് ഈ പർവതം സമ്മാനിക്കുന്നത്. ഇതിനുമുകളിൽ കയറി നിന്നാൽ സന്ദർശകർക്ക് മൗറീഷ്യസിന്‍റെ അതിശയകരമായ 360-ഡിഗ്രി കാഴ്ച ആസ്വദിക്കാം. ദ്വീപിന്‍റെ വടക്കൻ ഭാഗം ഫ്ലാറ്റ് ഐലൻഡ്, റൗണ്ട് ഐലൻഡ്, സ്നേക്ക് ഐലൻഡ് തുടങ്ങിയ വടക്കൻ ദ്വീപുകളുടെ സൗന്ദര്യവും ദ്വീപിന്‍റെ തലസ്ഥാനത്തിന്‍റെയും പടിഞ്ഞാറൻ പ്രദേശത്തിന്‍റെയും കാഴ്ചകളും ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊടുമുടിയുടെ മുകളിൽ നിന്നുമുള്ള വിശാലമായ കാഴ്ചകളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'മികച്ച ഉയരത്തിൽ നിന്ന് മികച്ച കാഴ്ചകൾ' എന്ന് അടിക്കുറിപ്പോടെയായിരുന്നു ഈ വീഡിയോ പങ്കുവെച്ചത്. പിന്നാലെ ട്വിറ്ററില്‍ ഒരു ചിത്രവും പങ്കുവയ്ക്കപ്പെട്ടു. ഒപ്പം ഇങ്ങനെ എഴുതി, '812 മീറ്റർ ഉയരമുള്ള ലെ പ്യൂസ് പർവതം മൗറീഷ്യസിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പർവതമാണ്. മികച്ച ഉയരങ്ങൾ, മികച്ച കാഴ്ചകൾ, സമ്മതിച്ചോ? മോക്കയിൽ സ്ഥിതി ചെയ്യുന്ന ലെ പോസ്, ഇംഗ്ലീഷിൽ "തള്ളവിരൽ" എന്നർത്ഥം വരുന്ന ലെ പോസ് അതിന്‍റെ തള്ളവിരലിന്‍റെ ആകൃതിയിലുള്ള കൊടുമുടിയിൽ നിന്നാണ് പേര് ഇടപ്പെട്ടത്.'
പെരുമ്പാമ്പിന്‍റെ മുട്ടകൾ കത്രിക കൊണ്ട് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി, വൈറലായി വീഡിയോ !
സെയിന്‍റ്-പിയറി, ലെ ഡൗഗെറ്റ് നേച്ചർ ട്രയൽ എന്നിങ്ങനെ വിവിധ ആരംഭ പോയിന്‍റുകളിൽ നിന്ന് തമ്പ് മൗണ്ടൈന്‍റെ മുകളിലേക്ക് സന്ദർശകർക്ക് കയറി തുടങ്ങാം. ഇടയ്ക്കിടയ്ക്ക് ശക്തമായ കാറ്റ് അനുഭവപ്പെടുമെങ്കിലും ഈ മലകയറ്റം അത്യന്തം ആസ്വാദ്യകരമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഏകദേശം ഒരു മണിക്കൂർ എടുക്കും തമ്പ് പര്‍വ്വതത്തിന്‍റെ മുകളിലെത്താന്‍. ഏകദേശം നാലര കിലോമീറ്റർ ആണ് മലമുകളിലേക്കുള്ള പാതയുടെ നീളം. ദ്വീപിലെ ഏറ്റവും ദൈർഘ്യമേറിയ ശ്രേണിയായ മോക്ക പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ലെ പോസ്, മൊണ്ടേഗ്നെ ഡെസ് സിഗ്നാക്‌സിനും പീറ്റർ ബോത്ത് പർവതത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. തദ്ദേശീയമായ നിരവധി സസ്യജാലങ്ങളും ഈ പീഠഭൂമിയിലുണ്ട്.