ലോകത്തിലെ ഏറ്റവും ചെലവേറിയ 'ലംബോർഗിനി ചിക്കന്‍റെ' വില അറിയാമോ?
ഇരുണ്ട പിഗ്മെന്‍റിന്‍റെ ഉൽപാദനത്തിന് കാരണമാകുന്ന 'ഫൈബ്രോ മെലനോസിസ്' എന്ന അപൂർവ അവസ്ഥയാണ് ഈ ഇനം ചിക്കനെ ഇത്രയേറെ വിലമതിക്കുന്നതാക്കുന്നത്.
ലോകത്തിലെ ഏറ്റവും വിലയേറിയ കോഴികൾ ഏതാണെന്ന് അറിയാമോ? ആയിരക്കണക്കിന് ഡോളർ വില വരുന്ന 'അയാം സെമാനി' ഇനത്തിൽപ്പെട്ട കോഴികളാണ് ഇത്. വിലയിൽ മാത്രമല്ല ഗുണത്തിലും ഏറെ മുൻപിൽ ആണ് ഈ കോഴിയുടെ ഇറച്ചിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുണ്ട പിഗ്മെന്‍റിന്‍റെ ഉൽപാദനത്തിന് കാരണമാകുന്ന 'ഫൈബ്രോ മെലനോസിസ്' എന്ന അപൂർവ അവസ്ഥയാണ് ഈ ഇനം ചിക്കനെ ഇത്രയേറെ വിലമതിക്കുന്നതാക്കുന്നത്. ഇതിന്‍റെ മാംസം, തൂവലുകൾ, എല്ലുകൾ പോലും കറുത്തതായി കാണപ്പെടുന്നു. ഈ രൂപം കാരണം, ഇതിന് ലംബോർഗിനി ചിക്കൻ എന്ന വിളിപ്പേര് ലഭിച്ചു. നമ്മുടെ നാട്ടിലെ കരിങ്കോഴിയാണ് ഇവ.
പൂര്‍ണ്ണവൃത്താകൃതിയുള്ള മഴവില്ല് കണ്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയോയില്‍ വൈറലായി ഒരു ചിത്രം !
ഇന്തോനേഷ്യയിലെ ജാവയിലാണ് ഈ ഇനം കോഴിയിറച്ചി പ്രധാനമായും കാണപ്പെടുന്നത്. ഇതിന് 2,500 ഡോളർ അതായത് 2,08,145 ഇന്ത്യൻ രൂപ ചിലവ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ കോഴികൾ വളരെ വേഗത്തിൽ വളരുന്നതിനാൽ മറ്റ് കോഴി ഇനങ്ങളെ അപേക്ഷിച്ച് ഉയർന്ന പ്രോട്ടീൻ ഭക്ഷണമാണ് നൽകുന്നത്. ലഭ്യതയിലുള്ള കുറവും അതിന്‍റെ രുചിയും കൂടാതെ, അയം സെമാനി ചിക്കൻ ഇനത്തിന് മികച്ച ആരോഗ്യ ഗുണങ്ങളുമുണ്ട്. മറ്റ് ചിക്കൻ ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന്‍റെ മാംസം പ്രോട്ടീന്‍റെ മികച്ച ഉറവിടവും കൊഴുപ്പ് കുറഞ്ഞതുമാണ്. ഇക്കാരണത്താൽ, പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഭക്ഷണക്രമത്തിൽ അയാം സെമാനി കോഴികള്‍ ഒരു മികച്ച തെരഞ്ഞെടുപ്പാണ്. ഇതിന്‍റെ മുട്ടുകൾക്കും ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെന്ന് അറിയപ്പെടുന്നു.
സഹോദരന്‍ മരിച്ചതെങ്ങനെയെന്ന് അറിയണം, സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളെയും കണ്ടെത്താന്‍ സഹോദരിമാർ !
വിയറ്റ്‌നാമിൽ നിന്നുള്ള ഡോങ് താവോ - 2,000 ഡോളര്‍ (1,66,507.90 രൂപ), ജർമ്മനിയിൽ നിന്നുള്ള ഡെത്ത്‌ലെയർ - 250 ഡോളർ (20813.49 രൂപ), ബെൽജിയത്തിൽ നിന്നുള്ള ലീജ് ഫൈറ്റർ - 150 ഡോളറാണ് ( 12,488.09 രൂപ.), സ്വീഡനിൽ നിന്നുള്ള ഒറസ്റ്റ് ആൻഡ് ഒലാൻഡ്‌സ്‌ക് ഡ്വാർഫ് - 100 ഡോളർ (8,325.40 രൂപ) എന്നിവയാണ് ലോകത്തിലെ അറിയപ്പെടുന്ന മറ്റ് വിലയേറിയ ഇറച്ചി കോഴികൾ.
ഹൃദാഘാതം വന്ന് 42 കാരന്‍ താഴെ വീണു; ജീവന്‍ രക്ഷിക്കാന്‍ കാരണം കൈയിലെ 'സ്മാര്‍ട്ട് വാച്ച്' !