മെക്സിക്കന്‍ മയക്കുമരുന്ന് കാർട്ടലുകളുടെ പേടി സ്വപ്നം ! റാഫേൽ കാറോ ക്വിന്‍റേറോയുടെ അറസ്റ്റിന്‍റെ ഹീറോയാണിവന്‍
മയക്കുമെന്ന് മാഫിയകളുടെ പേടി സ്വപ്നമായിരുന്ന ഈ നായയ്ക്ക് ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരാണ് ഉള്ളത്.
കുപ്രസിദ്ധ മയക്കുമരുന്ന് ഡോൺ റാഫേൽ കാറോ ക്വിന്‍റേറോയുടെ അറസ്റ്റ് ഓർക്കുന്നുണ്ടോ? മെക്സിക്കൻ അധികാരികളുടെ വലിയ വിജയമായിരുന്നു അത്. കാരണം, എഫ്ബിഐ തേടിയിരുന്ന പ്രധാനപ്പെട്ട പത്ത് പിടികിട്ടാപ്പുള്ളികളിൽ ഒരാളായിരുന്നു ക്വിന്‍റേറോ. അമേരിക്കയിലെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍റിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. അപകടകരമായ ഗ്വാഡലജാര കാർട്ടലിന്‍റെ (Guadalajara cartel) സഹസ്ഥാപകനായ ക്വിന്‍റേറോ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഓപ്പറേഷനുകളിലൊന്ന് നടത്തിയതിൽ കുപ്രസിദ്ധനായിരുന്നു.
'ഓ ദൈവമേ....'; ഇരു കൈകളിലും തോക്കേന്തി വെടിവയ്ക്കുന്ന കുട്ടി സ്നൈപ്പറുടെ വീഡിയോ വൈറല്‍ !
ഈ മയക്കുമരുന്ന് ഡോണിന് പിടികൂടാൻ നടത്തിയ മുഴുവൻ ഓപ്പറേഷനിലെയും ഏറ്റവും വലിയ നായകൻ ആരാണെന്ന് അറിയാമോ? അത് മാക്സ് (Max) എന്ന് വിളിക്കപ്പെടുന്ന ആറ് വയസ്സുള്ള ഒരു നായയായിരുന്നു. മയക്കുമെന്ന് മാഫിയകളുടെ പേടി സ്വപ്നമായിരുന്ന ഈ നായയ്ക്ക് ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരാണ് ഉള്ളത്. മെക്സിക്കൻ നാവികസേനയിൽ (SEMAR) ഒരു ട്രാക്കിംഗ് നായയായി സേവനമനുഷ്ഠിച്ച മാക്സ് ആറ് വർഷത്തോളം കുറ്റവാളികളെ പിടികൂടാൻ സേനയെ സഹായിച്ചു.
അമ്പമ്പോ... എന്തൊരു വലുപ്പം; ഒറ്റ ചൂണ്ടയില്‍ കൊരുത്ത് കേറിയ മീനെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ !
2022 ജൂലൈയിലാണ് റാഫേൽ കാരോ ക്വിന്‍റേറോയെ കണ്ടെത്തുന്നതിൽ സഹായിച്ചതിന് മാക്സ് പ്രശസ്തി നേടിയത്. മെക്സിക്കൻ സായുധ സേനയിലെ അർബൻ സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റിന്‍റെ (USAR) ഒരു പ്രധാന ഭാഗമായിരുന്നു മാക്സ്. പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട ആളുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സേനയ്‌ക്കൊപ്പമുള്ള സേവന കാലത്ത് ചിക്വിഹുയിറ്റ് കുന്നിടിച്ചിലിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിൽ മാക്സ് പ്രധാന പങ്കു വഹിച്ചിരുന്നു. 2023 ൽ മാക്സിന്‍റെ വിരമിക്കൽ ഏറെ ആഘോഷമായാണ് മെക്സിക്കൻ നാവികസേന നടത്തിയത്. മാക്സിന്‍റെ പാത പിന്തുടരാൻ കൂടുതൽ നായ്ക്കളെ തങ്ങൾ അന്വേഷിക്കുമെന്നും അന്ന് സേന വ്യക്തമാക്കിയിരുന്നു. 2016 ൽ ജനിച്ച മാക്സിന് ഇപ്പോൾ 35.38 കിലോ ഭാരം ഉണ്ട്.