ചീഞ്ഞുനാറി... അയ്യയ്യോ ഇതെന്തൊരു നഗരം, ശ്വസിച്ചാൽ മതി അസുഖം വരാൻ, അമേരിക്കയിലെ ഏറ്റവും വൃത്തിയില്ലാ സ്ഥലം
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഈ നഗരത്തെ മോശം നഗരങ്ങളുടെ പട്ടികയിൽ പെടുത്തുന്നതിന് മറ്റൊരു കാരണമാകുന്നു. തീർത്തും വൃത്തിഹീനമായ തെരുവുകളും വീടുകളുമാണ് മറ്റൊന്ന്.
അമേരിക്ക പോലുള്ള ഒരു വികസിത രാജ്യത്തിലെ എല്ലാ നഗരങ്ങളും വൃത്തിയും ശുചിത്വവുമുള്ളതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റി. വൃത്തിഹീനവുമായ അന്തരീക്ഷത്തിന് പേരുകേട്ട ഒരു അമേരിക്കൻ നഗരമുണ്ട്. പ്രാണികളും പുഴുക്കളും വീടുകളിലൂടെ ഇഴഞ്ഞു നടക്കുന്ന, വായു ശ്വസിച്ചാൽ പോലും ഒരാൾക്ക് അസുഖം വരുമെന്ന് കരുതപ്പെടുന്ന ഒരു നഗരം. അടുത്തിടെ ഒരു റിപ്പോർട്ടിൽ, അമേരിക്കയിലെ ഏറ്റവും വൃത്തികെട്ട നഗരങ്ങളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തു. ഇനി ആ നഗരം ഏതാണെന്ന് അറിയണ്ടേ? ടെക്സസിലെ ഹ്യൂസ്റ്റൺ ആണ് ആ വൃത്തികെട്ട നഗരം.
ഇവിടുത്തെ വായു മലിനമാണെന്നും അതിന്റെ ഗുണനിലവാരം ഭയപ്പെടുത്തുന്നതാണെന്നുമാണ് വിവിധ സർവ്വേകൾ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഈ നഗരത്തെ മോശം നഗരങ്ങളുടെ പട്ടികയിൽ പെടുത്തുന്നതിന് മറ്റൊരു കാരണമാകുന്നു. തീർത്തും വൃത്തിഹീനമായ തെരുവുകളും വീടുകളുമാണ് മറ്റൊന്ന്. അഴുക്കുനിറഞ്ഞ് വീടുകൾക്കുള്ളിൽ പോലും പ്രാണികൾ യഥേഷ്ടം വിഹരിക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.
2023 -ൽ, വടക്കൻ ഹൂസ്റ്റണിലെ ക്രാൻബ്രൂക്ക് ഫോറസ്റ്റ് അപ്പാർട്ട്‌മെൻ്റിലെ താമസക്കാർ പറഞ്ഞത് മാലിന്യത്തിൽ കിടന്ന് തങ്ങൾ മടുത്തു എന്നാണ്. നാസയുടെ ബഹിരാകാശ അധിഷ്‌ഠിത മലിനീകരണ നിരീക്ഷണത്തിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ 2023 -ൽ പുറത്തുവിട്ടപ്പോൾ ഹ്യൂസ്റ്റണിന് മുകളിൽ മാരകമായ നൈട്രജൻ ഡയോക്‌സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
1970 -കളുടെ അവസാനത്തിൽ, റസ്റ്റ് ബെൽറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ വൻതോതിൽ ടെക്സാസിലേക്ക് എത്തിയതോടെയാണ് ഹ്യൂസ്റ്റണിൽ ജനസംഖ്യാ കുതിപ്പുണ്ടായത്. അറബ് എണ്ണ ഉപരോധത്തിൻ്റെ ഫലമായി തുറന്ന പെട്രോളിയം ബിസിനസിൽ വിവിധ തൊഴിൽ സാധ്യതകൾ തേടിയാണ് ഇവിടേക്ക് കുടിയേറ്റക്കാർ വ്യാപകമായി എത്തിത്തുടങ്ങിയത്. ജനസംഖ്യ വർദ്ധനവ് ഉണ്ടായതോടെ പതിയെ പതിയെ ഈ നഗരം പലവിധത്തിൽ ചൂഷണം ചെയ്യപ്പെടുകയും ഇന്ന് കാണുന്ന അവസ്ഥയിൽ എത്തുകയും ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം