അവധിക്കാല യാത്ര; ഒഴിവാക്കേണ്ട രാജ്യങ്ങള്‍, എന്തു കൊണ്ട് ഒഴിവാക്കണം? കാരണമറിയാം
ഓരോ രാജ്യത്തെയും സുരക്ഷ, മെഡിക്കൽ ഭീഷണികൾ, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം എന്നിവ അടിസ്ഥാനമാക്കിയാണ് യാത്രയ്ക്ക് അനുയോജ്യമല്ലാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്നവരാണെങ്കിൽ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കേണ്ട ചില രാജ്യങ്ങളുണ്ട്. പ്രമുഖ അപകടസാധ്യത വിലയിരുത്തൽ കമ്പനിയായ ഇന്‍റർനാഷണൽ എസ്ഒഎസ് അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിലാണ് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി യാത്രാ പട്ടികയിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത രാജ്യങ്ങളുടെ പേരുകൾ ഉള്ളത്. ഓരോ രാജ്യത്തെയും സുരക്ഷ, മെഡിക്കൽ ഭീഷണികൾ, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം എന്നിവ അടിസ്ഥാനമാക്കിയാണ് യാത്രയ്ക്ക് അനുയോജ്യമല്ലാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ലിബിയയും ദക്ഷിണ സുഡാനും ഉൾപ്പെടെയുള്ള ചില ആഫ്രിക്കൻ രാജ്യങ്ങൾക്ക് 'അങ്ങേയറ്റം' സുരക്ഷാ ഭീഷണിയുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. സർക്കാർ നിയന്ത്രണം, നിയമ വ്യവസ്ഥകൾ, ദുർലഭമായ ഗതാഗത സേവനങ്ങൾ എന്നിവയാണ് ഈ രാജ്യങ്ങളുടെ പരിമിതികളായി ചൂണ്ടിക്കാണിക്കുന്നത്. വെനസ്വേല, പാകിസ്ഥാൻ, ബർമ എന്നിവയും ഉയർന്ന സുരക്ഷാ ഭീഷണിയുള്ള രാജ്യങ്ങളായി ലേബൽ ചെയ്യപ്പെട്ടിട്ടുണ്ട്, വിദേശികളെ ലക്ഷ്യമിട്ടേക്കാവുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ഈ രാജ്യങ്ങളിൽ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്കാന്‍റിവേനിയന്‍ രാജ്യങ്ങള്‍ യാത്രയ്ക്ക് അനുയോജ്യമാണെന്നും പട്ടിക പറയുന്നു. നൈജർ, സുഡാൻ, ലിബിയ, അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കോവിഡ്-19 പോലുള്ള സാംക്രമിക രോഗങ്ങളുടെ അപകട സാധ്യത കൂടുതലുള്ളതായി പറയുന്നത്. അതേസമയം വിദേശ യാത്രക്കാര്‍ക്ക് ഈ രാജ്യങ്ങളിൽ മെഡിക്കൽ സേവനങ്ങൾ ലഭ്യമാവുക അത്ര എളുപ്പമല്ലന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കുറഞ്ഞ മെഡിക്കൽ റിസ്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എസ്.എ, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
അത്യന്തം അപകടകരമെങ്കിലും സഞ്ചാരികളെ മാടിവിളിക്കുന്ന അബ്രഹാം തടകത്തിലെ രഹസ്യമെന്ത് ?
യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാന അപകട സാധ്യത കുറവുള്ള രാജ്യങ്ങളായി വിലയിരുത്തുമ്പോൾ, നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിറിയ എന്നിവ ഏറ്റവും കൂടുതൽ കാലാവസ്ഥാ വ്യതിയാന അപകടസാധ്യതകൾ അഭിമുഖീകരിക്കുന്ന രാജ്യങ്ങൾ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഗോളതാപനം വലിയ ഭീഷണി ഉയർത്തുന്ന രാജ്യങ്ങളായാണ് ഇവയെ കണക്കാക്കുന്നത്. 2023-ൽ, ഈ പ്രദേശങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെട്ടിരുന്നു. ദീർഘകാലമായി ഇവിടെ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. ഉഷ്ണതരംഗങ്ങൾ കാരണം വിനോദസഞ്ചാരികൾ ബോധരഹിതരായ സംഭവങ്ങൾ റോമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ലെ കാലാവസ്ഥ പ്രവചനം സൂചിപ്പിക്കുന്നത്, കൊടും ചൂട് വിനോദസഞ്ചാരികൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കുകയും മെഡിക്കൽ അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും രോഗങ്ങളുടെ വ്യാപനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ്.
'പ്രിയപ്പെട്ട സാന്താ....'; 10 വയസുകാരിയുടെ വൈകാരികമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !