തൂണുകളില്ലാത്ത ഓഡിറ്റോറിയം, രാജസ്ഥാനിലെ ആ അത്ഭുതം 28 -ാം വർഷത്തിലേക്ക്

9 മാസങ്ങൾ മാത്രമാണ് ഇതിൻറെ നിർമ്മാണത്തിനായി എടുത്തത്. മൂന്നു കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച ഈ ഹാൾ പൂർത്തിയാക്കിയത് ചീഫ് മെക്കാനിക്കൽ എൻജിനീയർ രമേഷ് കുൻവാറിൻ്റെ മേൽനോട്ടത്തിലാണ്. 

Diamond Hall Rajasthan pillar free auditorium at 28

ഏതൊരു നിർമ്മിതിയുടെയും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് അവയെ താങ്ങി നിർത്താൻ ഉള്ള തൂണുകൾ. എന്നാൽ, താങ്ങി നിർത്താൻ ഒരു തൂണ് പോലുമില്ലാത്ത ഒരു മനോഹരമായ നിർമ്മിതി നമ്മുടെ രാജ്യത്തുണ്ട്. രാജസ്ഥാനിലെ അബു റോഡിൽ സ്ഥിതി ചെയ്യുന്ന തൂണുകളില്ലാത്ത 'ഡയമണ്ട് ഹാൾ' എന്ന വലിയ ഓഡിറ്റോറിയം ആണ് ഇത്.   

തൂണുകളില്ലാതെ പണിത ഈ ഹാൾ കഴിഞ്ഞ 28 വർഷമായി അവിടെയുണ്ട്. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി മുൻ രാഷ്ട്രപതിമാർ, പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സെലിബ്രിറ്റികൾ എന്നിവർ ഈ ഹാൾ സന്ദർശിച്ചിട്ടുണ്ട്.

1996 -ൽ  ആണ് ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയത്തിൻ്റെ ആസ്ഥാനമായ ശാന്തിവനത്തിൽ ഈ ഹാൾ നിർമ്മിച്ചത്. 9 മാസങ്ങൾ മാത്രമാണ് ഇതിൻറെ നിർമ്മാണത്തിനായി എടുത്തത്. മൂന്നു കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച ഈ ഹാൾ പൂർത്തിയാക്കിയത് ചീഫ് മെക്കാനിക്കൽ എൻജിനീയർ രമേഷ് കുൻവാറിൻ്റെ മേൽനോട്ടത്തിലാണ്. 

ഈ ഹാളിൻ്റെ നീളം 450 അടിയും വീതി 213 അടിയുമാണ്. 25,000 പേർക്ക് ഇരിക്കാവുന്ന ഒരു ലക്ഷം ചതുരശ്ര അടിയാണ് കാർപെറ്റ് ഏരിയ. 46 ഗേറ്റുകളും 84 ജനാലകളുമാണ് അകത്തേക്കും പുറത്തേക്കും ഉള്ളത്. 3,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റേജും 8,988 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളും കൂടിച്ചേരുന്നതാണ് ഈ ഓഡിറ്റോറിയം.

വിവിധ ഭാഷകളിലായി ഇവിടെ നടക്കുന്ന പരിപാടികൾക്കായി ഇരുവശത്തും രണ്ട് മുറികളുണ്ട്. ആളുകൾക്ക് പ്രോഗ്രാം കാണുന്നതിനായി രണ്ട് വലിയ എൽഇഡികളും സ്ഥാപിച്ചിട്ടുണ്ട്. 2012 -ൽ ദേശീയ വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഹാളായി ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഈ ഹാൾ ഇടം പിടിച്ചിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios