4,100 വർഷം പഴക്കമുള്ള ശവക്കുഴിയിൽ കണ്ടെത്തിയത് തലവെട്ടി മാറ്റിയ മനുഷ്യാസ്ഥികള്‍ !

തലവേട്ടയ്ക്ക് ഇരയായ 43 വ്യക്തികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോഴത്തെ ഖനനത്തിൽ കണ്ടെത്തിയത്. 

Decapitated human bodies found in 4100-year-old grave bkg

ടക്ക് - കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള ഒരു കൂട്ടശവക്കുഴി കണ്ടെത്തി.  രാജ്യത്തിന്‍റെ നിയോലിത്തിക്ക് കാലഘട്ടത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ തലവേട്ടയിലേക്കും കൂട്ടക്കൊലയിലേക്കും വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലെന്ന് കഴിഞ്ഞ സെപ്തംബറില്‍ പ്രസിദ്ധികരിച്ച പഠനത്തില്‍ പറയുന്നു. ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹോങ്‌ഹെ ഗ്രാമത്തിലാണ് ഈ ശവക്കുഴി കണ്ടെത്തയിത്. ലഭ്യമായ അവശിഷ്ടങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രകാരം കൂട്ടക്കൊലയ്ക്ക് ഇരകളായവർ എല്ലാം സ്ത്രീകളും കുട്ടികളുമാണ്. പുരാതന യുദ്ധത്തിന്‍റെ ക്രൂരതയെ കാണിക്കുന്നതാണ് ഈ അവശിഷ്ടങ്ങൾ എന്നും ​ഗവേഷകർ അഭിപ്രായപ്പെട്ടു. പുരാതന കാലഘട്ടങ്ങളിലെ പരസ്പര ആക്രമണങ്ങളിൽ ഏറ്റവും ക്രൂരമായ പ്രവർത്തനമായിരുന്നു തലവേട്ട എന്നാണ് അമേരിക്കയിലെ ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ പഠനത്തിന്‍റെ രചയിതാവും പ്രൊഫസറുമായ ക്വിയാൻ വാങ് പറയുന്നത്.

1990 കളിൽ ആണ് പുരാവസ്തു ഗവേഷകർ ആദ്യമായി ഈ സ്ഥലം കണ്ടെത്തിയത്, അതിന് ശേഷം ഇതുവരെയായി ആറ് തവണ ഇവിടെ ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. തലവേട്ടയ്ക്ക് ഇരയായ 43 വ്യക്തികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോഴത്തെ ഖനനത്തിൽ കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ശിരസ്സുകൾ ഇല്ലാത്തതിനാലും സെർവിക്കൽ കശേരുക്കളുടെ അസ്ഥികളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിച്ചതിന്‍റെ അടയാളങ്ങളും ഉള്ളതിനാലാണ് ഇരകൾ ശിരഛേദം ചെയ്യപ്പെട്ടവരാണെന്ന് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നത്. തല മുൻവശത്ത് നിന്ന് വെട്ടിമാറ്റിയതായാണ് ഗവേഷകരുടെ നിരീക്ഷണം. യുദ്ധത്തിന്‍റെ കൃത്യമായ വിശദാംശങ്ങൾ അറിയാൻ കഴിയില്ലെങ്കിലും, കൂട്ടക്കൊല സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടായിരുന്നുവെന്നും ഗവേഷകർ നിരീക്ഷിക്കുന്നു. 

അമ്മ, വില്‍പ്പത്രം സാമൂഹിക മാധ്യമ ചാറ്റില്‍ പങ്കുവച്ചു; കോടതി വില്‍പ്പത്രം തന്നെ അസാധുവാക്കി !

നായയെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; മരിച്ച യുവാവിന്‍റെ വീട്ടിലെത്തി അമ്മയെ കണ്ട് സങ്കടം ബോധിപ്പിച്ച് നായ !

മത്സ്യബന്ധനത്തിലും വേട്ടയിലും കൃഷിയിലും ഏർപ്പെട്ടിരുന്നവരായിരുന്നു പുരാതന ഹോങ്ഹെ നിവാസികൾ. പലപ്പോഴും വിഭവങ്ങളുടെ പേരിൽ അയൽ ഗോത്രങ്ങളോട് വഴക്കുണ്ടാകുന്നത് ഇവർക്കിടയിൽ പതിവായിരുന്നു. അത്തരം ഏതെങ്കിലും ആ​ക്രമണത്തിൽ ഹോങ്ഹെ നിവാസികൾ അന്യ​ഗ്രാമവാസികളുടെ ശിരഛേദം  നടത്തിയിരിക്കാമെന്നും അതിന് പ്രതികാരമായി ഹോങ്ഹെ ​ഗ്രാമത്തിൽ നടത്തിയ ആ​ക്രമണത്തിൽ ഇരയാക്കപ്പെട്ടവരുടെ ശിരസ്സ് മുറിച്ച ശരീരങ്ങളാകാം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നുമാണ് ഗവേഷകരുടെ അനുമാനം. കാരണം സമീപത്തെ മറ്റൊരു ശവക്കുഴിയിൽ നിന്നും മുൻപ് ​ഗവേഷകർ ശരീരങ്ങളില്ലാത്ത തലകൾ മാത്രം കണ്ടെത്തിയിരുന്നു.

ഖബർസ്ഥാനിലെ പുല്ല് ആട് തിന്നു, പിന്നാലെ തടവ്; ഒടുവിൽ ഒരു വർഷത്തിന് ശേഷം ഒമ്പത് ആളുകൾക്കും ജയില്‍ മോചനം !

Latest Videos
Follow Us:
Download App:
  • android
  • ios