'ഡാർക്ക് ചോക്ലേറ്റ്, തേൻ; 100 -ാം വയസിലും താൻ ആരോ​ഗ്യത്തോടെയിരിക്കുന്നതിന്റെ ആറ് കാരണങ്ങൾ'  

അതിൽ ഒന്നാമത്തേത്ത് ഡാർക്ക് ചോക്ലേറ്റും തേനുമാണ്. ദിവസത്തിൽ രണ്ട് തവണ താനിത് രണ്ടും കഴിക്കും എന്നും തനിക്കത് അത്രയേറെ പ്രിയമാണ് എന്നും അദ്ദേഹം പറയുന്നു.

dark chocolate honey 100 year social media influencer Uncle Jacks advice for happy and long life rlp

100 -ാം വയസിലും ആരോ​ഗ്യത്തോടെ ജീവിക്കുക എന്നാൽ വലിയ ഭാ​ഗ്യമാണ് അല്ലേ? അതേ, 100 വയസുള്ള സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറാണ് ജാക്ക് വാൻ നോർഹൈം. അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ആളാണ്. പ്രകൃതിസ്നേഹിയും മൃ​ഗസ്നേഹിയുമാണ്. ഇപ്പോൾ ഒരു സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമാണ്. 'ആസ്ക് അങ്കിൾ ജാക്ക്: 100 ഇയേഴ്‌സ് ഓഫ് വിസ്ഡം' എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 100 കൊല്ലക്കാലത്തെ തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും കിട്ടിയ ചില അറിവുകളാണ് അദ്ദേഹം അതിൽ പങ്കു വയ്ക്കുന്നത്. 

തെക്കൻ കാലിഫോർണിയയിൽ താമസിക്കുന്ന വാൻ നോർഹൈം, 2023 ജൂലൈ 31-ന് ലോസ് ഏഞ്ചൽസ് മൃഗശാലയിൽ വച്ചാണ് തന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്. പക്ഷിശാസ്ത്രജ്ഞനായും പ്രകൃതിശാസ്ത്രജ്ഞനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഒരു മൃഗസ്‌നേഹി കൂടിയാണ്. അതിനാൽ തന്നെ അദ്ദേഹത്തിന് ഏറെ അനുയോജ്യമായ സ്ഥലമാണ് പിറന്നാൾ ആഘോഷത്തിന് തെരഞ്ഞെടുത്തത്. 

വാൻ നോർഹൈമിന്റെ 1.7 മില്ല്യൺ ടിക്‌ടോക്ക് ഫോളോവേഴ്സും 2.5 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും അദ്ദേഹത്തെ അങ്കിൾ ജാക്ക് എന്നാണ് വിളിക്കുന്നത്. തന്റെയീ ആരോ​ഗ്യത്തിനും ദീർഘായുസിനും കാരണമായി അങ്കിൾ ജാക്ക് പറയുന്നത് ആറ് കാര്യങ്ങളാണ്. 

അതിൽ ഒന്നാമത്തേത്ത് ഡാർക്ക് ചോക്ലേറ്റും തേനുമാണ്. ദിവസത്തിൽ രണ്ട് തവണ താനിത് രണ്ടും കഴിക്കും എന്നും തനിക്കത് അത്രയേറെ പ്രിയമാണ് എന്നും അദ്ദേഹം പറയുന്നു. രണ്ടാമത്തേത് കൂടുതൽ സമയം പുറത്ത് ചെലവഴിക്കുക എന്നതാണ്. സെൽഫോൺ ഉപയോ​ഗിക്കാതിരിക്കാനുള്ള ഒരു മാർ​ഗം കൂടിയാണ് അത് എന്നും അദ്ദേഹം പറയുന്നു. 

അടുത്തതായി പറയുന്നത് വീട്ടിൽ തന്നെ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക എന്നതാണ്. നാലാമത്തേത് മദ്യം വളരെ കുറച്ച് മാത്രം കഴിക്കുക എന്നും. അഞ്ചാമതായി കുടുംബത്തോടൊപ്പം കൂടുതൽ നേരം ചെലവിടുക എന്നതാണ്. അങ്കിൾ ജാക്ക് വിവാഹം ചെയ്തിട്ടില്ല. കുട്ടികളുമില്ല. പക്ഷേ, താനെപ്പോഴും തന്റെ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആറാമത്തേതായി അദ്ദേഹം പറയുന്നത് പ്രകൃതിയോട് കൂടുതൽ താല്പര്യമുള്ളവരായിരിക്കുക എന്നതാണ്. 

വായിക്കാം: ഓൺലൈനായി മിൽക്ക് ഷേക്ക് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ഒരു കപ്പ് മൂത്രം..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios