'ബീഡി കുമാരിയും ക്യാന്‍സർ കുമാറും' തമ്മിലുള്ള വിവാഹ ക്ഷണക്കത്ത്; 'അപകടരമായ വിവാഹ ക്ഷണക്കത്തെ'ന്ന് സോഷ്യൽ മീഡിയ
വൈറലാകുന്ന വിവാഹ ക്ഷണക്കത്തുകളെ പരിഹസിക്കാനാണോ അതോ ബീഡി, സിഗരറ്റ് എന്നിവ ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന യാഥാര്‍ത്ഥ്യത്തെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കതാണെന്ന് വ്യക്തമല്ലെങ്കിലും ഈ അപകടകരമായ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.
വിവാഹം പോലെ തന്നെ വിവാഹ ക്ഷണക്കത്തുകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചില വിവാഹ ക്ഷണക്കത്തുകള്‍ പണത്തിന്‍റെ ധാരാളിത്തം കൊണ്ടായിരിക്കും ശ്രദ്ധനേടുന്നത്. മറ്റ് ചിലത് വിവാഹ ക്ഷണക്കത്തിലെ അസാധാരണമായ വാചകങ്ങള്‍ കൊണ്ടായിരിക്കും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ ക്ഷണക്കത്ത് അതിലെ വധുവിന്‍റെയും വരന്‍റെയും പേരിലായിരുന്നു വ്യത്യസ്ത പുലര്‍ത്തിയതും സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചതും. സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം പറഞ്ഞത് ഇത് 'അപകടരമായ വിവാഹ ക്ഷണക്കത്ത്' ആണെന്നായിരുന്നു.
വിമൽ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നാണ് ക്ഷണക്കത്തിന്‍റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ ക്ഷണക്കത്തുകളെ ആക്ഷേപ ഹാസ്യമായി അവതരിപ്പിക്കുന്ന ഒന്നായിരുന്നു അത്. വൈറലാകാന്‍ വേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടത്. വരനും വധുവിനും പ്രത്യേകം വിശേഷണങ്ങളോടെയായിരുന്നു ക്ഷണക്കത്തില്‍ അവതരിപ്പിച്ചത്. അപകടകരമായ വിവാഹം- നിഷ്കളങ്കമായ വിവാഹം എന്ന തലക്കെട്ടോടെയാണ് ക്ഷണക്കത്ത് ആരംഭിക്കുന്നത്. തുടര്‍ന്ന് വിവാഹത്തെ മൊത്തത്തില്‍ അമംഗളമാണെന്നും സർവവ്യസനം ആണെന്നും അഭിസംബോധന ചെയ്യുന്നു. 'നിർഭാഗ്യവതിയായ ബീഡി കുമാരി അഥവാ സിഗരറ്റ് ദേവി' എന്നാണ് വധുവിനെ പരിചയപ്പെടുത്തുന്നത്. തമ്പാകു ലാൽ ജിയുടെയും സുൽഫി ദേവിയുടെയും മകളാണ് വധുവെന്ന് പിന്നാലെ പറയുന്നു. ബീഡി കുമാരിയുടെ അഡ്രസായി കൊടുത്തിരിക്കുന്നത് 420 യമലോക് ഹൗസ്, ദുഖ് നഗർ എന്നാണ്.
വില കേട്ട് ഞെട്ടരുത്, 'നിറം മാറുന്ന' ബെന്‍റ്‍ലി ബെന്‍റേഗയിൽ ഇഷ അംബാനി; വീഡിയോ വൈറല്‍
വരനെ കുറിച്ചും സമാനമായ വിശേഷണങ്ങളാണ് ഉള്ളത്. വ്യാസൻപൂരിലെ (നഷാ പ്രദേശ്) ഗലാത് റസ്തയിൽ താമസിക്കുന്ന കാൻസർ കുമാർ എന്ന ലൈലാജ് ബാബുവാണ് വരന്‍. ഗുട്ട്ക ലാൽ ജിയുടെയും ഭഗൻ ദേവിയുടെയും മോശം മകൻ. ശ്മശാനത്തിലെ 'അപകടകരമായ വിവാഹ വേദി' നടക്കുന്ന വിവാഹത്തിന്‍റെ സമയം പക്ഷേ, 'അനിശ്ചിതത്വ'ത്തിലാണെന്നും വിവാഹ ക്ഷണക്കത്തില്‍ പറയുന്നു. വിവാഹക്ഷണക്കത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇതിനകം 30 ലക്ഷത്തിലേറെ പേര്‍ ഇത് കണ്ടു. ചിലര്‍ അസംബന്ധം എന്ന് എഴുതിയപ്പോള്‍ മറ്റ് ചിലര്‍ സിഗരറ്റ് കുമാരിയെ പ്രണയിച്ചാല്‍ ക്യാന്‍സര്‍ കുമാര്‍ കൂടെ വരുമെന്നായിരുന്നു എഴുതിയത്. മറ്റ് ചിലര്‍ വിവാഹക്ഷണക്കത്തിന്‍റെ സൃഷ്ടാവിന് ആയിരം തോക്കുകള്‍ കൊണ്ട് സല്യൂട്ട് നേര്‍ന്നു. മറ്റൊരാള്‍ അദ്ദേഹം നോബല്‍ പ്രൈസിന് അര്‍ഹനാണെന്ന് എഴുതി.