റഷ്യന്‍ സൈനികര്‍ക്ക് മുന്നില്‍ പരിപാടി അവതരിപ്പിക്കവെ നര്‍ത്തകി കൊല്ലപ്പെട്ടു

യുദ്ധമുഖത്ത് പോരാടുകയായിരുന്ന റഷ്യന്‍ സൈനികര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പാട്ടുപാടുകയായിരുന്നു കൊല്ലപ്പെട്ട റഷ്യന്‍ നടി പോളിന മെൻഷിഖ്. 

dancer was killed while performing in front of the soldiers bkg


യുദ്ധത്തിലേര്‍പ്പെട്ട റഷ്യന്‍ സൈനീകരെ സന്തോഷിപ്പിക്കുന്നതിനായി പാടുപാടിക്കൊണ്ടിരിക്കവെ റഷ്യന്‍ ഗായിക യുക്രൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 19 -ാം തിയതിയാണ് സംഭവം. നേരത്തെ റഷ്യയുടെ അധീനതയിലായിരുന്ന യുക്രൈന്‍റെ കിഴക്കന്‍ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ കുമാചോവ് ഗ്രാമത്തിലാണ് സംഭവം നടന്നത്.  2014 ലെ ക്രിമിയ യുദ്ധത്തിനിടെയാണ് റഷ്യ കീഴടക്കിയ പ്രദേശമാണ് കുമാചോവ്. ഗ്രാമം യുദ്ധമുഖത്ത് നിന്നും 60 കിലോമീറ്റര്‍ ഉള്ളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധമുഖത്ത് പോരാടുകയായിരുന്ന റഷ്യന്‍ സൈനികര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പാട്ടുപാടുകയായിരുന്നു കൊല്ലപ്പെട്ട റഷ്യന്‍ നടി പോളിന മെൻഷിഖ്. 

ഞായറാഴ്ച കുമാചോവിലെ ഒരു ഡാന്‍സ് ഹാളില്‍ 150 ഓളം സൈനികരുടെ മുന്നില്‍ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കെയായിരുന്നു അക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 20 ഓളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. എന്നാല്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളെ കുറിച്ച് പ്രതികരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. ആക്രമണത്തിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. പോളിന മെൻഷിഖ് പാടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു സ്ഫോടനം നടക്കുകയും ഹാളിലെ ലൈറ്റുകള്‍ ഓഫാകുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഈ സമയം ഇവര്‍ സ്റ്റേജില്‍ ഗിറ്റാര്‍ വായിക്കുകയും പാട്ട് പാടുകയുമായിരുന്നു. 

കസേരകള്‍ വലിച്ചെറിഞ്ഞ് തെരുവില്‍ പോരാടുന്ന യുവതികളുടെ വീഡിയോ; സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരി !

റോഡിന് നടുവില്‍ വാഴ നട്ട് രണ്ട് വര്‍ഷം വളര്‍ത്തി; ഒടുവില്‍ ഇടപെട്ട് അധികൃതര്‍; താന്‍ അനാഥനായെന്ന് ഉടമ !

ആക്രമണത്തില്‍ പരിക്കേറ്റ പോളിന മെൻഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം യുക്രൈന്‍ സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോളിന മെൻഷിഖ് സംവിധാനം ചെയ്ത പുറത്ത് വരാനുള്ള നാടകം അവള്‍ക്കായി സമര്‍പ്പിക്കുന്നെന്ന് പോളിനയുമായി ബന്ധപ്പെട്ട സെന്‍റ് പീറ്റേഴ്‌സ്ബർഗ് ആസ്ഥാനമായുള്ള തിയറ്റർ സ്റ്റുഡിയോയായ പോർട്ടൽ പറഞ്ഞു, റഷ്യയിലെ പ്രശസ്തയായ തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റാണ് പോളിന മെന്‍ഷിഖ്. നാടകം, നൃത്തം, സംഗീതം തുടങ്ങിയ മേഖലകളില്‍ ഇവര്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഒരു വര്‍ഷവും പത്ത് മാസവുമായി റഷ്യ, യുക്രൈനിലേക്ക് അധനിവേശം തുടങ്ങിയിട്ട്. എന്നാല്‍, ഇതിവരെയായും കാര്യമായ മുന്നേറ്റങ്ങളൊന്നും നേടാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. 

10 വര്‍ഷത്തെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കാനെത്തി, പറ്റില്ലെന്ന് ബാങ്ക് ജീവനക്കാര്‍; കാരണം വിചിത്രം !

Latest Videos
Follow Us:
Download App:
  • android
  • ios