ഉപദ്രവിച്ചാല്‍ കാക്കകള്‍ 'പ്രതികാരം' ചെയ്യും, അതും 17 വര്‍ഷത്തോളം ഓര്‍ത്ത് വച്ച്; പഠനം

തങ്ങളെ ഉപദ്രവിച്ചയാളുടെ മുഖം വര്‍ഷങ്ങളോളം ഓര്‍ത്ത് വയ്ക്കാനും തരംകിട്ടിയാല്‍ ആക്രമിക്കാനുള്ള പ്രതികാര ദാഹികളാണ് കാക്കകളെന്ന് പുതിയ പഠനം പറയുന്നു. 

Crows can remember human face and take revenge for 17 years study says


'പ്രതികാരം' മനുഷ്യരുടെ മാത്രം കുത്തകയല്ലെന്ന് പഠനം. കാക്കകളും തങ്ങളെ ഉപദ്രവിച്ചയാളെ ഓര്‍ത്ത് വച്ച് പ്രതികാരം ചെയ്യുമെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. അതും തങ്ങളെ ഉപദ്രവിച്ച ഒരാളെ 17 വര്‍ഷം വരെ ഓര്‍ത്ത് വയ്ക്കാനും പ്രതികാരം ചെയ്യാനും ശ്രമിക്കുമെന്നാണ് പഠനം പറയുന്നത്. വാഷിംഗ്ടൺ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്‍ലഫ് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തല്‍. 

2006 -ലാണ് കാക്കകള്‍ പ്രതികാരം ചെയ്യുമോ എന്ന പരീക്ഷണത്തിന് അദ്ദേഹം തുടക്കമിടുന്നത്. പരീക്ഷണത്തിനായി അദ്ദേഹം ഒരു പിശാചിന്‍റെ മുഖംമൂടി ധരിക്കുകയും ഏഴ് കാക്കകളെ വലയിട്ട് പിടികൂടുകയും ചെയ്തു. പിന്നീട് ഇവയെ തിരിച്ചറിയുന്നതിനായി അദ്ദേഹം അവയുടെ ചിറകുകളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയ ശേഷം പരിക്കുകളൊന്നുമില്ലാതെ സ്വതന്ത്രമാക്കി. എന്നാല്‍, പിന്നീട് ആ ഏഴ് കാക്കകളും തങ്ങളെ പിടികൂടിയ ആളെ തേടി നടന്നു. എപ്പോഴൊക്കെ കാമ്പസിലേക്ക് മാസ്കും ധരിച്ച് പ്രൊഫസർ ജോൺ മാർസ്‍ലഫ് എത്തിയോ അപ്പോഴൊക്കെ കാക്കകള്‍ അദ്ദേഹത്തെ വട്ടമിട്ട് ആക്രമിച്ചു. 

വൈറല്‍ വീഡിയോയില്‍ കത്തിയമർന്നത് 100 -ന്‍റെയും 500 -ന്‍റെയും നോട്ടുകള്‍; സത്യാവസ്ഥ തേടി സോഷ്യല്‍ മീഡിയ

അഞ്ച് മാസം ഗർഭിണിയായ യുവതിയെ കൊണ്ട്, വെടിയേറ്റ് മരിച്ച ഭർത്താവ് കിടന്ന കിടക്ക വൃത്തിയാക്കിപ്പിച്ചു, വിവാദം

ഇത്തരം ആക്രമണങ്ങളില്‍ അവ ഏഴെണ്ണം മാത്രമായിരുന്നില്ല എന്നതാണ് പ്രൊഫസറെ അത്ഭുതപ്പെടുത്തിയത്. അതെ, ആ ആക്രമണങ്ങളിലെല്ലാം അവിടെയുണ്ടായിരുന്ന മറ്റ് കാക്കകളും പങ്കുചേര്‍ന്നു. കാക്കകളുടെ ഈ ആക്രമണം ഏഴ് വര്‍ഷത്തോളം തുടര്‍ന്നു. 2013 -ന് ശേഷം കാക്കകളുടെ ആക്രമണം പതുക്കെ കുറയാന്‍ തുടങ്ങി. ഒടുവില്‍ തന്‍റെ പരീക്ഷണം തുടങ്ങി 17 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, പ്രൊഫസർ ജോൺ മാർസ്‍ലഫ് മാസ്ക് ധരിച്ച് വീണ്ടും പുറത്തിറങ്ങി. പരീക്ഷണം ആരംഭിച്ച ശേഷം ആദ്യമായി കാക്കകള്‍ അദ്ദേഹത്തെ ആക്രമിച്ചില്ല. 

'വീട്ടുകാര്‍ മരിച്ച് ചീഞ്ഞഴുകിയാലും ശ്രദ്ധ ജോലിയില്‍ മാത്രമാകണം'; ചൈനയില്‍ വിവാദമായി തൊഴിലുടമയുടെ വാക്കുകള്‍

കഴിഞ്ഞ 17 വര്‍ഷമായി താന്‍ കാക്കകളില്‍ നടത്തിയ പരീക്ഷണത്തിൽ നിന്നുള്ള ഫലങ്ങള്‍ ക്രോഡീകരിച്ച് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രൊഫസർ ജോൺ മാർസ്‍ലഫ്. തന്‍റെ 17 വര്‍ഷത്തെ പഠനത്തിലൂടെ കാക്കകൾക്ക് സസ്തനികളിലെ അമിഗ്‍ഡാലയ്ക്ക് സമാനമായ മസ്തിഷ്ക മേഖലയുണ്ടെന്ന് മാർസ്ലഫ് കണ്ടെത്തി. ഇത് വികാരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ഉത്തരവാദിയായ തലച്ചോറിന്‍റെ ഭാഗമാണ്. കാക്കകൾക്ക് മനുഷ്യന്‍റെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനും ഒപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാൻ പോലും കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.  തങ്ങള്‍ക്കെതിരെ ആരെങ്കിലും നിന്ന് ഒരു ഭീഷണിയുണ്ടെന്ന് കണ്ടാല്‍ അയാളെ തിരിച്ചറിയാനും ഓര്‍ത്ത് വയ്ക്കാനും ഇത് മൂലം കാക്കകള്‍ക്ക് കഴിയുന്നു. മാത്രമല്ല, ഈ പക തങ്ങളുടെ കൂട്ടത്തിലെ മറ്റുള്ളവരിലേക്ക് കൈമാറാനും ഇതുവഴി ഒരു കൂട്ട ആക്രമണം നടത്താനും കാക്കകള്‍ക്ക് കഴിയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

മകനെക്കാള്‍ പ്രായം കുറവ്, ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ സ്ത്രീ
 

Latest Videos
Follow Us:
Download App:
  • android
  • ios