'അമ്പമ്പോ എന്തൊരു ഭാരം'; ഷോപ്പിംഗ് മാളിൽ നിന്നും പിടികൂടിയ മുതലയ്ക്ക് 272 കിലോഗ്രാം ഭാരം, 12 അടി നീളം !
ഫ്ലോറിഡയിലെ സ്‌കൂളുകൾ, വീടുകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ ജനവാസ മേഖലകളിൽ ഇവ അലഞ്ഞു തിരിയുന്നത്, ഇവയുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നതിന്‍റെ തെളിവാണ്.
ജീവിവർഗങ്ങളിൽ ഏറ്റവും അപകടകാരികളായ ഒന്നാണ് മുതലകൾ. മുതലകളോട് അടുത്തിടപഴക്കുന്നത് ഏറെ അപകടകരമായ കാര്യമാണ്. കാരണം, മുതലകളുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിരവധി ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇന്നും ദിനംപ്രതി ഇത്തരത്തിലുള്ള ഒരു സംഭവമെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ ഫ്ലോറിഡയിലെ ഒരു ഷോപ്പിംഗ് മാളിൽ നിന്ന് 12 അടി നീളമുള്ള കൂറ്റൻ മുതലയെ പിടി കൂടിയതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് പുറത്തുവരുന്നത്.
നമ്മുടെ നാട്ടിൽ മുതലകളെ സാധാരണമായി കാണാറില്ലെങ്കിലും ഫ്ലോറിഡയില്‍ മുതലകള്‍ ഒരു സ്ഥിരം കാഴ്ചയാണ്. അവ പലപ്പോഴും ജനവാസമേഖലയിൽ ഇറങ്ങുകയും പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നു. ഫ്ലോറിഡയിലെ സ്‌കൂളുകൾ, വീടുകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ ജനവാസ മേഖലകളിൽ ഇവ അലഞ്ഞു തിരിയുന്നത്, ഇവയുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നതിന്‍റെ തെളിവാണ്.
70 കാരന് കഠിനമായ വയറുവേദന, പരിശോധനയില്‍ കണ്ടത് ട്യൂമര്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 5 വിരകളെ !
കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ഷോപ്പിംഗ് മാളിൽ നിന്നും പിടികൂടിയ കൂറ്റൻ മുതലയ്ക്ക് 272 കിലോഗ്രാം (600 പൗണ്ട്) ഭാരവും 12 അടി നീളവും ഉണ്ടായിരുന്നെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷിതമായി പിടികൂടിയ ഈ മുതലയെ പിന്നീട് അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടതായും റിപ്പോർട്ടിൽ പറയുന്നു. എസ്റ്ററോയിലെ കോക്കനട്ട് പോയിന്‍റ് മാളിലാണ് ഈ കൂറ്റന്‍ മുതലയെ കണ്ടെത്തിയത്.
ഡിസംബർ 22 ന്, ലീ കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ ഏതാനും ആളുകൾ ചേർന്ന് ഇതിനെ പിടികൂടി ട്രക്കിൽ കയറ്റുന്നതിന്‍റെ ദൃശ്യങ്ങളുണ്ട്. ഏതാണ്ട് പത്തോളം ആളുകള്‍ ചേര്‍ന്നാണ് മുതലയെ പിടികൂടി വാഹനത്തില്‍ കയറ്റുന്നത് വീഡിയോയില്‍ കാണാം. മുതലയെ മയക്കിയതിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലീ കൗണ്ടി ഷെരീഫ് ഓഫീസിന്‍റെയും ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന്‍റെയും സംയുക്ത ശ്രമത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഈ വർഷം ജൂണിൽ, ഒരു വീടിനുള്ളിലെ നീന്തൽക്കുളത്തിൽ കയറിയ മുതലയെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കരുത്ത് കൂട്ടാന്‍ നാറ്റോ, ആര്‍ട്ടിക്കില്‍ സാന്നിധ്യം ശക്തമാക്കാന്‍ ചൈനയും റഷ്യയും