മീറ്റിംഗിൽ വച്ച് കരഞ്ഞുപോയി, 15 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്; ജോലിസ്ഥലത്തെ ദുരനുഭവം പങ്കുവച്ച് യുവാവ്
താൻ ഒരു സ്റ്റാർട്ടപ്പിലാണ് ജോലി ചെയ്യുന്നത്. അതിന്റെ സ്ഥാപകരിലൊരാൾ ടെക് ലീഡായി പ്രവർത്തിക്കുന്നു. ജീവനക്കാരോട് പലപ്പോഴായി അയാൾ മോശമായിട്ടാണ് പെരുമാറുന്നത്.
ജോലിസ്ഥലങ്ങളിൽ പലരും വളരെ മോശം അനുഭവങ്ങളിലൂടെ കടന്നു പോകാറുണ്ട്. അത് മിക്കവാറും മേലധികാരികളിൽ നിന്നുള്ള ചൂഷണമായിരിക്കാം. ജോലിയിൽ നിന്നുള്ള സമ്മർദ്ദമായിരിക്കാം അങ്ങനെ എന്തുമാവാം. അതുപോലെ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവാവ്.
ഒരു ഇന്ത്യൻ ടെക്കിയാണ് താനും സഹപ്രവർത്തകരും മോശം അനുഭവങ്ങളിലൂടെ കടന്നു പോകുന്നതായി പറയുന്നത്. കമ്പനി സഹസ്ഥാപകൻ തന്നെയും മറ്റ് ജീവനക്കാരെയും വാക്കാൽ അധിക്ഷേപിക്കുന്നുവെന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. അടുത്തിടെ നടന്ന ഓൺലൈൻ മീറ്റിംഗിനിടെ താൻ കരഞ്ഞുപോയി എന്നും യുവാവ് പറയുന്നുണ്ട്.
താൻ ഗൂഗിൾ മീറ്റിൽ ടെക് ലീഡിൻ്റെ മുന്നിൽ കരഞ്ഞു എന്നാണ് യുവാവ് പറയുന്നത്. താൻ ഒരു സ്റ്റാർട്ടപ്പിലാണ് ജോലി ചെയ്യുന്നത്. അതിന്റെ സ്ഥാപകരിലൊരാൾ ടെക് ലീഡായി പ്രവർത്തിക്കുന്നു. ജീവനക്കാരോട് പലപ്പോഴായി അയാൾ മോശമായിട്ടാണ് പെരുമാറുന്നത് എന്നും ആ സാഹചര്യം എങ്ങനെ നേരിടണമെന്ന് അറിയില്ല എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
കൃത്യമായ നിർദ്ദേശങ്ങൾ ഒന്നും തരാതെ 15 മണിക്കൂർ വരെ തങ്ങളോട് ജോലി ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ചെയ്യാൻ നൽകിയ പ്രൊജക്ടിന് കൃത്യമായ നിർദ്ദേശം കിട്ടിയില്ല എന്ന് പറഞ്ഞതിന്, എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുന്നതിന് പകരം തന്നെ അധിക്ഷേപിക്കുകയാണ് ടെക് ലീഡ് ചെയ്തത് എന്നും യുവാവ് പറയുന്നു. ഈ സംഭവമാണ് തന്നെ കരയിച്ചത് എന്നും യുവാവ് പറയുന്നുണ്ട്.
താൻ കരഞ്ഞുപോയി. പിന്നീട് ജോലി ചെയ്യാനുള്ള മാനസികാവസ്ഥയായിരുന്നില്ലെന്നും ലീവെടുക്കുകയായിരുന്നു എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. സമ്മർദ്ദം കുറക്കാനുള്ള വഴികളാണ് ചിലർ നിർദ്ദേശിച്ചത്. മറ്റ് ചിലർ ആ സ്റ്റാർട്ടപ്പിൽ നിന്നും മാറി എത്രയും പെട്ടെന്ന് മികച്ച അവസരങ്ങൾ തേടണം എന്നാണ് പറഞ്ഞത്.
'യാചകന്റെ മകൾ, നടന്നങ്ങ് പോയാൽ മതി'; ടാക്സി ഡ്രൈവറുടെ മെസ്സേജ് പങ്കുവച്ച് യുവതി